അച്ഛൻ എനിക്കുവേണ്ടി ആരോടും ശുപാർശ ചെയ്യില്ല എന്നെനിക്ക് ഉറപ്പായിരുന്നു ! സിനിമ ഒരിക്കലും ശ്വാശതമല്ല എന്ന് അന്നേ അച്ഛൻ എന്നോട് പറഞ്ഞിരുന്നു !

മലയാള സിനിമ രംഗത്ത്  തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് ബാലൻ കെ നായർ. വില്ലനായും സ്വഭാവ നടനായും ഏറെ തിളങ്ങിയ   അദ്ദേഹത്തിന്  ഓപ്പോൾ എന്ന ചിത്രത്തിന് ദേശിയ പുരസ്‌കാരം ലഭിച്ചിതുറന്. ഒരുപാട് ചിത്രങ്ങളിൽ ശ്കതനായ വില്ലൻ വേഷങ്ങൾ ചെയ്തിരുന്നു. നടന്റെ അവസാന ചിത്രം 1990-ൽ പുറത്തുവന്ന കടവ് ആയിരുന്നു. നാടകത്തിൽ കൂടിയാണ് അദ്ദേഹം സിനിമ രംഗത്ത് എത്തുന്നത്. ഇന്നും മലയാള സിനിമയിലെ പ്രശസ്ത വില്ലന്മാരിൽ മുന്നിൽ നിൽക്കുന്ന ആളാണ് ബാലൻ കെ നായർ. ഭാര്യ ശാരദ നായർ, അഞ്ചു മക്കളായിരുന്നു ഇവർക്ക്, അതിൽ മേഘനാഥൻ അച്ഛന്റെ വഴി പിന്തുടർന്ന് സിനിമ രംഗത്ത് ചുവട് വെക്കുകയും അച്ഛനെപോലെ തന്നെ വില്ലൻ വേഷങ്ങളിൽ തിളങ്ങുകയും ചെയ്തിരുന്നു.

ഇപ്പോഴതാ തന്റെ അച്ഛനെ കുറിച്ച് മകൾ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, അച്ഛനെ പ്രേക്ഷകർ  കണ്ടിട്ടുള്ളത് വില്ലൻ വേഷങ്ങളിൽ ആയിരുന്നു എങ്കിലും അദ്ദേഹം പക്ഷെ വീട്ടില്‍ അങ്ങനെ അല്ലായിരുന്നു. വളരെ കൂളായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. സത്യത്തില്‍ ഞങ്ങള്‍ മക്കള്‍ക്ക് അച്ഛനെ അധികം അടുത്ത് കിട്ടിയിട്ടില്ല. അച്ഛൻ ഞങ്ങൾക്ക് ഒരു വിരുന്ന് കാരൻ ആയിരുന്നു. സിനിമയിലെത്തിയതിന് ശേഷം അദ്ദേഹം എപ്പോഴും തിരക്കിലായിരുന്നു. മിക്ക സമയവും മദ്രാസിലായിരുന്നു. നാലും അഞ്ചും പടങ്ങളൊക്കെ ഉണ്ടാവാറുള്ള അച്ഛന് അവിടെ രാമകൃഷ്ണ എന്നൊരു ഹോട്ടലില്‍ സ്ഥിരം മുറിയാണ്. വരുമ്പോള്‍ രാവിലെയുള്ള മംഗാലപുരം മെയിലിന് വന്നാല്‍ അന്ന്  വൈകുന്നേരം തന്നെ മദ്രാസിലേക്ക് മടങ്ങറാണ് അച്ഛന്റെ പതിവ്.

മലയാള സിനിമ മദ്രാസിൽ നിന്നും കേരളത്തിലേക്ക് എത്തിയതോടെയാണ് അച്ഛൻ കുറച്ചെങ്കിലും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത്. ഞാൻ പത്താം ക്ലാസ്സ് ആയപ്പോൾ ,മുതൽ അച്ഛനോടൊപ്പം മദ്രാസിൽ അച്ഛന്റെ കൂടെ ആയിരുന്നു താമസം. അന്നും ഇന്നും എന്നും ഞാൻ അറിയപ്പെടുന്നത് ബാലൻ കെ നായരുടെ മകൻ എന്ന നിയലയിലാണ്. അതിൽ വല്ലാത്ത അഭിമാനവും സന്തോഷവും ഉണ്ട്. ഞാൻ തുടക്കം കുറിച്ചത് അച്ഛന്റെ തന്നെ ചിത്രം അസ്ത്രം എന്ന ചിത്രത്തിൽകൂടി ആയിരുന്നു.

അച്ഛന്റെ മേൽവിലാസത്തിലാണ് ഞാൻ  സിനിമയിൽ വന്നതെങ്കിലും നമുക്ക് വേണ്ടി മറ്റുള്ളവരുടെ അടുത്ത് ശു,പാ,ര്‍ശ ചെയ്യുന്ന രീതിയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. സിനിമ ശാശ്വതമായ ഒരു തൊഴിലല്ലെന്നും സിനിമ കിട്ടാതെ ആയാല്‍ ജീവിക്കാന്‍ മറ്റൊരു തൊഴില്‍ പരിശീലിക്കണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. അതുകൊണ്ട് ന്ജങ്ങൾക്ക് ഒരു വർക്ക്ഷോപ്പ് ഉണ്ടായിരുന്നു, ഞാൻ അതിന്റെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നു. എന്നാൽ ഏറെ വിഷമിപ്പിച്ചു ഒരു കാര്യം. അന്ന് നടൻ ജയന്റെ മ,ര,ണ,ത്തിന് കാരണക്കാരൻ അച്ഛൻ ആണെന്ന രീതിയിൽ വാർത്തകൾ പലതും വന്നിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് സ്വന്തം മനസാക്ഷിക്ക് ബോധ്യമുണ്ടെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് എന്തിന് വിഷമിക്കണം. അതായിരുന്നു അച്ഛന്റെ നിലപാട് എന്നും മേഘനാഥൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *