
അയ്യപ്പന്റെ അദൃശ്യ ശക്തി എന്ന് പറയുന്നത് പറയാതെ വയ്യ ! അവിടെ ജാതിയില്ല മതം ഇല്ല ഒന്നുമില്ല, അവിടെ ആർക്കും പോകാം പ്രാർത്ഥിക്കാം ! സംസാരശേഷിയില്ലാത്ത കുട്ടി പാടി ! എംജി ശ്രീകുമാർ !
ഈ മണ്ഡലകാലത്തിൽ എങ്ങും എവിടെയും ഉയർന്നു കേൾക്കുന്നത് ശരണമന്ത്രങ്ങൾ ആയിരിക്കും, ഈ പുണ്യ മാസത്തിൽ ഇപ്പോഴിതാ അയ്യപ്പൻറെ അനുഗ്രഹം ലഭിച്ച ഒരു കുട്ടിയുടെ കഥയാണ് എംജി ശ്രീകുമാർ പറയുന്നത്. അയ്യപ്പ ഭക്തർ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ഗാനമാണ് എംജി ശ്രീകുമാറിന്റെ സാമവേദം നാവിലുണർത്തിയ സ്വാമിയേ… എന്നത്. എംജിയുടെ അയ്യപ്പഗാനങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. അടുത്തിടെയാണ് തന്റെ ജീവിതത്തിലെ എല്ലാ വിധ സൗഭാഗ്യങ്ങൾക്കും അടിസ്ഥാനം അയ്യപ്പ സ്വാമിയാണ് എന്ന് എംജി തുറന്നു പറഞ്ഞത്. ഇപ്പോഴിതാ അയ്യപ്പൻ്റെ മറ്റൊരു മഹാത്ഭുതത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം…
എംജി യുടെ ആ വാക്കുകൾ ഇങ്ങനെ. സാമവേദം എന്ന ഗാനത്തെ കുറിച്ച് ഓർക്കുമ്പോൾ ഒരു കാര്യം പറയേണ്ടതുണ്ട്. കൊട്ടാരക്കര ഉള്ള പൂർണ്ണിമ എന്ന കുട്ടി ആറുവയസ്സ് വരെ സംസാരിക്കില്ലായിരുന്നു. പക്ഷെ എല്ലാ ദിവസവും ഈ കുട്ടിക്ക് ഈ പാട്ട് കേട്ടേ മതിയാകൂ എന്നായിരുന്നു. ആ കുട്ടി സാമവേദം എന്നെ ഈ പാട്ട് കേട്ട് തന്നെ ഇരിക്കുന്ന ദിവസങ്ങൾ മാത്രമായി പിന്നീടങ്ങോട്ട്.

ഒരിക്കൽ കൊട്ടാരക്കര ക്ഷേത്രത്തിൽ ഈ കുട്ടി ഭക്തിഗാനമേള കേൾക്കാൻ അച്ഛനും അമ്മയ്ക്കും ഒപ്പം പോകുകയും, ഈ മോൾ ചുണ്ട് ആനക്കുന്നത് കണ്ടിട്ട്, ക്ഷേത്ര ഭാരവാഹികളിൽ ആരോ ഒരാൾ മോൾ പാടുന്നുണ്ടോ എന്ന് ചോദിച്ചു. മോൾ തലകുലുക്കി, എന്നാൽ അച്ഛനും അമ്മയ്ക്കും അത് വളരെ വിഷമം ആയി. കാരണം ജനിച്ചു വീണ ശേഷം അമ്മ എന്ന് പറയാത്ത കുട്ടിയാണ്. ഒരക്ഷരം പോലും ഉരിയാടാതെ ഇരിക്കുന്ന കുട്ടിയാണ്, അപ്പോൾ ഇതെങ്ങനെ പാടും എന്നാണ് അവരുടെ ചിന്തയും സങ്കടവും. പക്ഷേ അയ്യപ്പന്റെ അദൃശ്യ ശക്തി എന്ന് പറയുന്നത് പറയാതെ വയ്യ. അവിടെ ജാതിയില്ല മതം ഇല്ല ഒന്നുമില്ല. അവിടെ ആർക്കും പോകാം പ്രാർത്ഥിക്കാം.
ആ കുട്ടി ആ വേദിയിൽ കയറി ‘സാമവേദം’ എന്ന ഗാനം പാടിയതും, ഈ മോളെ അറിയുന്നവർ എല്ലാം പൊട്ടിക്കരഞ്ഞുപോയി. ബാക്കി എല്ലാവരും കൈ അടിച്ചു. ഈ പാട്ടുമുഴുവൻ ആ കുട്ടി പാടി എന്നുള്ളതാണ് അത്ഭുതം. ആ കുട്ടി എന്റെ വീട്ടിലും, ടോപ്പ് സിംഗറിലും ആ കുട്ടി വന്നിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഈ സമ്പത്തോ പ്രതാപമോ ഒന്നും വലിയ കാര്യമല്ല എന്ന് മനസിലാകുന്നത്. ഏതുനിമിഷവും വേണമെങ്കിലും അതൊക്കെ പോകാം, അനുഭവിച്ചറിഞ്ഞ ഭഗവാന്റെ കരുണാകളിൽ ഒന്ന് മാത്രമാണ് ഇതെന്നും എംജി ശ്രീകുമാർ പറയുന്നു.
Leave a Reply