
‘എനിക്ക് ഒരു നടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്’ ! നാളെ കല്യാണമാണെന്ന് പറഞ്ഞാല്‍ ഇന്ന് ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും ! ഉണ്ണി പറയുന്നു !
മലയാളികളുടെ മസിൽ അളിയനാണ് നടൻ ഉണ്ണി മുകുന്ദൻ. ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഉണ്ണി സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടൻ കൂടിയാണ്. മല്ലുസിംഗ് എന്ന സിനിമയാണ് നടന്റെ ജീവിതം മാറ്റിമറിച്ചത്, അതിനു ശേഷം മുൻ നിര നായക നിരയിലേക്ക് ചുവടുവെച്ച ഉണ്ണി വില്ലനായും നാകനായും ഒരേ സമയം സിനിമയിൽ തിളങ്ങി നിന്നു, അതുപോലെ തന്നെ സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ഗോസിപ്പുകൾ നേരിട്ട ഒരു നടൻ കൂടിയാണ് ഉണ്ണി.
തെന്നിത്യൻ താര റാണി നടി അനുഷ്‌കയുമായി പ്രണയത്തിലാണ് എന്ന വാർത്ത ചൂടുപിടിച്ചിരുന്നു, കൂടാതെ ജയറാമിന്റെ മകൾ മാളവികക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ഉണ്ണി ആണെന്ന് പറഞ്ഞതിൽ പിന്നെ ആ പേരിലും ഗോസിപ്പുകൾ സജീവമായിരുന്നു, ഇപ്പോൾ ഏറ്റവും ഒടുവിൽ നടി സനുഷയുടെ പേരിൽ വരെ കഥകൾ സജീവമായിരുന്നു, കഴിഞ്ഞ ദിവസം നടന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ഇവർ ഒരുമിച്ച് പങ്കെടുത്തിരുന്നു, അതിൽ ഒരു പൂ കൊടുത്ത് സനുഷയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ വൈറലായതോടെ ഇരുവരും പ്രണയത്തിൽ ആണെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു.

എന്നാൽ തന്റെ വിവാഹത്തെ കുറിച്ച് ഇപ്പോൾ ഉണ്ണി മുകുന്ദൻ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് താരം പറയുന്നത്. ഒരു അഭിനേത്രിയെ ഉണ്ണി വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോള്‍ ആഗ്രഹമുണ്ടെന്നാണ് നടന്‍ പറയുന്നത്. ഒരു അഭിനേത്രിയെ വിവാഹം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും, അത്രക്കും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് എന്നാണ് നടൻ പറയുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്റെ വീട്ടിൽ എ ന്‍ ഫോ ഴ് സ് മെന്റ് റെ യി ഡ് ഉണ്ടായിരുന്നു. അത് മേപ്പടിയാൻ എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപെട്ടാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നത് എങ്കിലും അത് അങ്ങനെ അല്ല, മറിച്ച് കോടികളുടെ ക്രിപ്‌റ്റോ കറന്‍സി ത ട്ടി പ്പു മാ യി ബന്ധപ്പെട്ടാണ് നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ പരിശോധന നടത്തിയത് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരില്‍ നിന്നും 1200 കോടിയില്‍ അധികം രൂപ ത ട്ടി യെ ടു ത്ത സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ, കേ സി ലെ മുഖ്യ പ്ര തി യാ യ മലപ്പുറം സ്വദേശിയായ കെ. നിഷാദ് ഒ ളി വി ലാ ണ്. ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉണ്ണി മുകുന്ദന്റെ വീട്ടിലും ഓഫീസിലും ഇ.ഡി പരിശോധന നടത്തിയത്.
Leave a Reply