
എനിക്ക് സുഖമില്ലാതെ വന്നപ്പോൾ എന്റെ ഭാര്യ എനിക്ക് വേണ്ടി തല മൊട്ടയടിച്ച് നേർച്ച നടത്തിയവളാണ് ! ഭാര്യക്ക് ആശംസകളുമായി മിഥുൻ ! കൈയ്യടിച്ച് ആരാധകർ
ഏവർക്കും വളരെ പ്രിയങ്കരനായ താര ജോഡികളാണ് അവതാരകനും നടനുമായ മിഥുൻ രമേശും യുട്യുബറായ ലക്ഷ്മിയും. ഇവരുടെ ഓരോ വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. അവതാരകൻ എന്ന നിലയിൽ ഏവർകും വളരെ ഇഷ്ടമുള്ള ആളാണ് മിഥുൻ. കോമസി ഉത്സവം എന്ന പരിയോടുകൂടിയാണ് മിഥുൻ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരനായത്. ഇപ്പോഴിതാ തന്റെ ഭാര്യ ലക്ഷ്മിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഏറെ കൈയ്യടി നേടുന്നത്.
തന്റെ ഭാര്യ ലക്ഷ്മിയെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ, ഹാപ്പി ബെർത്ത്ഡെ മൈ ലവ്… എന്റെ ഏറ്റവും നല്ല ഓർമ്മകളിൽ ചിലത് നിലനിൽക്കുന്നത് നീ മൂലമാണ്. അതിന് ഞാൻ നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരിക്കൽ നീ പറഞ്ഞ കാര്യങ്ങൾ ഓർത്ത് വീണ്ടും ഞാൻ പുഞ്ചിരിക്കുന്ന നിമിഷങ്ങളുണ്ടാകാറുണ്ട്. നീ എനിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ.. നീ മറന്നുപോയ കാര്യങ്ങൾ പോലും ഞാൻ ഇപ്പോഴും ഓർക്കുന്നു എന്നാണ് മിഥുൻ ലക്ഷ്മിക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.. മിഥുന്റെ പോസ്റ്റിന് നിരവധി പേരാണ് ലക്ഷ്മിക്ക് ആശംസകൾ അറിയിച്ച് എത്തിയത്.

മുമ്പൊരിക്കൽ ബെൽസ് പാൾസി എന്ന അസുഖം ബാധിക്കുകയും, മുഖത്തിന്റെ ഒരു വശം കൊടിയ അവസ്ഥയിൽ ആയ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും ചെയ്തിരുന്നു. അന്ന് മിഥുന്റെ അസുഖം സുഖം പ്രാപിക്കാൻ വേണ്ടി തിരുപ്പതിയിൽ എത്തി തല മൊട്ട അടിക്കാമെന്ന് ലക്ഷ്മി നേര്ച്ച നേരുകയും, അത് അതുപോലെ ചെയ്യുകയും ചെയ്ത ആളാണ് ലക്ഷ്മി,
ശേഷം അതിനെ കുറിച്ച് പറഞ്ഞുകൊണ്ട് അന്ന് മിഥുൻ പങ്കുവെച്ച കുറിപ്പിലെ വാക്കുകൾ ഇങ്ങനെ, എന്റെ ബെല്‍സ് പള്‍സി പോരാട്ട ദിനങ്ങള്‍ നിങ്ങളില്‍ കുറെ പേര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ഥിച്ചിരുന്നു. ആ അസുഖം മാറാന്‍ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാം എന്ന്.അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി. ഇതിൽ കൂടുതല്‍ എനിക്ക് എന്ത് , കഴിയും. സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും വിശ്വാസത്തിന്റേയും ഈ അസാധാരണ പ്രവര്‍ത്തിക്ക് നന്ദി എന്നാണ് അന്ന് അദ്ദേഹം കുറിച്ചത്.
Leave a Reply