
ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിച്ച്, എന്റെ മടിയില്‍ തല വച്ചു കിടന്നുറങ്ങിയിട്ടുണ്ട്, 28 വർഷം ഡ്രൈവറായി ഞാൻ ഒപ്പമുണ്ടായിരുന്നു ! മോഹനൻ നായർ പറയുന്നു
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടനാണ് മോഹൻലാൽ, 28 വർഷം അദ്ദേഹത്തോടൊപ്പം ഡ്രൈവറായി ഒപ്പം ഉണ്ടായിരുന്ന മോഹനൻ നായർ അടുത്തിടെ ലാലിനെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. ഇത്രയും വർഷങ്ങൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എങ്കിലും തന്റെ ഈ വാർദ്ധക്യകാലത്തിൽ അദ്ദേഹം തന്നെ ഒന്ന് തിരക്കിയത് പോലും ഇല്ലെന്നാണ് മോഹനൻ നായർ പറയുന്നത്. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അന്ന് സംസാരിച്ചത്. അദ്ദേഹത്തിന്റെ ഉയർച്ച താഴ്ചകളെല്ലാം നേരിൽ കണ്ടറിഞ്ഞ ആളാണ് ഞാൻ.
മോഹന്‍ലാലിന്റെ കുടുംബത്തിനൊപ്പം ഞാൻ 28 വര്‍ഷം ഡ്രൈവറായി ഞാന്‍ ജോലി ചെയ്തിരുന്നു. അങ്ങനെ കൃത്യമായി ശമ്പളമായി ഒന്നും ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട് അവരാണ് എനിക്ക് കാശ് തന്നിരുന്നത്. ഇപ്പോള്‍ ഒന്നുമില്ലാതായത് എന്റെ ദോഷമാണെന്നേ പറയാന്‍ പറ്റൂ. എറണാകുളത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരിനെ ഞാനാണ് വിളിച്ച് ഏര്‍പ്പാടാക്കി കൊടുത്തത്. പിന്നീട് മോഹന്‍ലാല്‍ എന്നെ ശ്രദ്ധിക്കാതെയായി.
ആന്റണിയുടെ, സമയം നല്ലതായിരുന്നു, അതുകൊണ്ട് അയാൾ ഇന്ന് ഇവിടെവരെ എത്തി. എന്നാൽ അതുപോലെ ആകേണ്ട ആളായിരുന്നു ഞാനും എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. ആന്റണി വന്നതിന് ശേഷം മോഹന്‍ലാലിനും നല്ലതേ ഉണ്ടായിട്ടുള്ളു. ആന്റണിയും അത്രയും വലിയ കാശുകാരനായി. ഞാനാദ്യം ആന്റണിയെ പരിചയപ്പെടുമ്പോള്‍ പമ്മി നില്‍ക്കുന്ന പയ്യനായിരുന്നു. സംസാരിക്കാന്‍ പോലും അറിയില്ല. അദ്ദേഹത്തിന്റെ വിശ്വാസം ആണ് ഏറ്റവും ശ്രദ്ധേയം.

ലാലിന്, എന്നെയും വിശ്വാസമായിരുന്നു, അദ്ദേഹത്തിന്റെ, ഭാര്യയെയും കുട്ടികളെയും ഒക്കെ ഞാൻ അതുപോലെയാണ് കൊണ്ട് നടന്നിരുന്നത്. ഏത് സമയത്താണെങ്കിലും മോഹന്‍ ചേട്ടന്‍ മതി, വേറാരും വേണ്ടെന്ന് അദ്ദേഹം പറയാറുണ്ട്. ഒരുപക്ഷെ അദ്ദേഹം ഇപ്പോൾ കൂടെയുണ്ടായിരുന്ന പഴയ ആളുകളെ ശ്രദ്ധിക്കാത്തത് സമയം കിട്ടാത്തത് കൊണ്ടാകും. വലിയ തിരക്കുള്ള ആളല്ലേ, അതില്‍ സങ്കടമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും ധൈര്യമായി എനിക്ക് അദ്ദേഹത്തെ പോയി കാണാം, ആരാണ് എന്താണെന്ന് ഒന്നും എന്നോട് ആരും ചോദിക്കില്ല.
അങ്ങനെയാണ്, ഞങ്ങളുടെ ബന്ധം. ഇടയ്ക്ക് മോഹന്‍ലാലിനെ, കാണാന്‍ തോന്നാറുണ്ട്. മോഹന്‍ലാല്‍ ഒരൊറ്റ സെക്കന്‍ഡ് എന്നെ നോക്കിയാല്‍ എന്റെ ജീവിതം മാറും. പക്ഷേ നോക്കത്തില്ല. നീ ഇങ്ങ് വാ എന്ന് പറഞ്ഞ് ഒരിക്കൽ അമ്മ വിളിച്ചിരുന്നു. പക്ഷേ പോയില്ല. ഇപ്പോഴും മോഹന്‍ലാലിനെ ഓര്‍ത്താല്‍ കരച്ചില്‍ വരും. അത്രത്തോളം ബന്ധമായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് അവശനായി എന്റെ മടിയിൽ തലവെച്ച് കിടന്ന് ഉറങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു..
Leave a Reply