
പത്തനാപുരത്തെ ഇത്ര അധികം സ്നേഹിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല ! ഊണിലും ഉറക്കത്തിലും നാടിൻറെ വികസനം മാത്രമാണ് ഗണേഷിന്റെ മനസ്സിൽ ! മോഹൻലാൽ പറയുന്നു !
ഒരു നടൻ എന്നതിനപ്പുറം രാഷ്ട്രീയ ജീവിതത്തിൽ ഏറെ ശോഭിച്ച ആളാണ് കെബി ഗണേഷ് കുമാർ. അദ്ദേഹത്തിന്റെ ഓരോ പ്രവർത്തങ്ങൾക്കും പൊതുജനങ്ങൾക്കിടയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. അടുത്ത ഗതാഗത മന്ത്രിയായി ഗണേഷ് സ്ഥാനം ഏൽക്കാനിരിക്കെ ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതി ചേർക്കാൻ ഗണേഷ് കുമാർ ഗൂഢാലോചന നടത്തി എന്ന സിബിഐ റിപ്പോർട്ടിനെ തുടർന്ന് ഗണേഷിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടായിരിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ ഗണേഷിന്റെ ഫാൻസ് പേജുകളിൽ മോഹൻലാൽ ഗണേഷിനെ കുറിച്ച് ഇലക്ഷൻ സമയത്ത് സപ്പോർട്ട് ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. അന്ന് ഗണേഷിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞത് ഇങ്ങനെ, മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാവേണ്ട അത്യാവശ്യ ഗുണം, മറ്റുള്ളവരുടെ ദുഃഖം കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിനുള്ളത്. പത്തനാപുരത്തെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്.

ഞങ്ങൾ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ പോലും ഗണേഷിന്റെ സംസാരത്തിൽ പത്തനാപുരം കടന്ന് വരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്. പുതിയ വികസനം ആശയങ്ങളും സ്വപ്‌നങ്ങളും പങ്കുവെയ്ക്കുമ്പോള്‍ അഭിനയത്തേക്കാളുപരി പത്തനാപുരത്തെ കുറിച്ചുളള വല്ലാത്തൊരു അഭിനിവേശം ആ വാക്കുകളില്‍ ഞങ്ങള്‍ കേള്‍ക്കാറുണ്ട്, കാണാറുണ്ട്.
ഗണേഷിന്റെ ജീ.,വിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് പത്തനാപുരം. നിങ്ങള്‍ ഇന്ന് കാണുന്ന പത്തനാപുരത്തെ പത്തനാപുരം ആക്കിയതില്‍ ഗണേഷ് കുമാറിന്റെ സംഭാവന എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്കറിയാം. പ്രിയ സഹോദരന്‍ ഗണേഷ് കുമാറിന്റെ വികസന സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ നിങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. മറക്കരുത് വികസനമാണ് നമുക്ക് വേണ്ടത്’ എന്നും മോഹൻലാൽ പറഞ്ഞിരുന്നു.
Leave a Reply