
സുരേഷിന് എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, നല്ല മനസാണ് നന്മകൾ ചെയ്താണ് ശീലം ! സുരേഷ് ഗോപിയെ കുറിച്ച് മോഹൻലാലും മമ്മൂട്ടിയും !
സുരേഷ് ഗോപി വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്, അദ്ദേഹത്തെ പിന്തുണച്ച് സിനിമ രംഗത്തുനിന്നും നിരവധി താരങ്ങളാണ് എത്തുന്നത്, ഇപ്പോഴിതാ കഴിഞ്ഞ തിരഞ്ഞെടുപ്പിന് സുരേഷ് ഗോപി മോഹൻലാലിനെ സന്ദർശിച്ച വിഡിയോയാണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തങ്ങളുടെ കൂടിക്കാഴ്ച തികച്ചും വ്യക്തിപരം ആണെന്നും അതിൽ രാഷ്ട്രീയമില്ലന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
അത്പോലെ സുരേഷ് ഗോപി വിജയിക്കുമോ എന്ന പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് സുരേഷിന് എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹം നല്ല മനസുള്ള ആളാണ് അതുകൊണ്ട് അദ്ദേഹത്തിന് നന്മകൾ തീർച്ചയായും ഉണ്ടാകും, തനിക്ക് തിരുവനന്തപുരത്താണ് വോട്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതുപോലെ ഇലക്ഷന് നീ മത്സരിക്കരുത് എന്നാണ് മമ്മൂക്ക എന്നോട് പറഞ്ഞത് സുരേഷ് ഗോപി പറയുന്നുണ്ട്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മമ്മൂക്ക ഈ കഴിഞ്ഞ ദിവസങ്ങളില്‍ എന്നോട് പറഞ്ഞു, നീ ഇലക്ഷന് നില്‍ക്കല്ലേ എന്ന്. നീ ഇലക്ഷന് നിന്ന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തിലെടാ. നീ രാജ്യസഭയില്‍ ആയിരുന്നപ്പോള്‍ ആ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാമെങ്കില്‍ ചെയ്താല്‍ മതി. പക്ഷേ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടെ പമ്പരം കറക്കുന്നതുപോലെ എടുത്തിട്ട് കറക്കും. ഞാന്‍ പറഞ്ഞു, മമ്മൂക്ക അതൊരുതരം നിര്‍വൃതിയാണ്. ഞാനത് ആസ്വദിക്കുന്നു. എന്നാല്‍ പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് പുള്ളി പറഞ്ഞ് പിണങ്ങുകയും ചെയ്യും. പുള്ളി അതിന്റെ ഒരു നല്ല വശം വച്ചിട്ട് പറഞ്ഞതാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.
Leave a Reply