
ചികിത്സക്ക് പണമില്ലാതെ, നോക്കാൻ ആളില്ലാതെ കഴിഞ്ഞ സമയത്ത് സഹായവുമായി എത്തിയത് ആ വലിയ മനുഷ്യൻ ! മോളി കണ്ണമാലി പറയുന്നു !
വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമ ലോകത്തും മിനിസ്ക്രീൻ രംഗത്തും ഏറെ ശ്രദ്ധ നേടിയ ആളാണ് നടി മോളി കണ്ണമാലി. സ്ത്രീധനം എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലെ ചാള മേരി എന്ന കഥാപാത്രമാണ് താരത്തിന് കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്ത കഥാപാത്രം. ശേഷം ഇതിനോടകം ചെറിയ വേഷങ്ങളിൽ നിരവധി സിനിമകളിൽ തിളങ്ങിയ മോളി ചവിട്ടുനാടക കലാകാരി കൂടിയാണ്. ഇപ്പോഴതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള സമയത്തുകൂടി കടന്നു പോകുന്ന മോളി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇംഗ്ലീഷ് ചിത്രമായ ‘ടുമോറോ’യില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് മോളി.
ഈ പ്രായത്തിൽ തന്നെ തേടി ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മോളി പറയുമ്പോൾ താൻ കടന്ന് വന്ന മോശം അവസ്ഥയെ കുറിച്ചും അവർ പറയുന്നു. നല്ല പ്രായത്തില്‍ തന്നെ തനിക്ക് പ്രഷന്‍ വന്നു. അന്ന് സംസാരിക്കാന്‍ പോലും പറ്റാതെ താന്‍ തളര്‍ന്ന് പോയിരുന്നു. സിനിമ ഫീല്‍ഡിലേക്ക് വന്നപ്പോള്‍ കുറച്ച് പൈസയൊക്കെ ഉണ്ടാക്കി, എല്ലാം ശരിയായി വന്നതായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അറ്റാക്ക് വന്നത്. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും താനാകെ തളര്‍ന്ന് പോയിരുന്നു. സ്റ്റേജ് ഷോയ്ക്ക് കേറാന്‍ നില്‍ക്കുമ്പോഴായിരുന്നു അത്. അന്ന് എല്ലാവരും പറഞ്ഞത് താന്‍ മരിച്ച് പോകുമെന്നാണ്.

എന്റെ അവസ്ഥ അതിനു ശേഷം വളരെ മോശമായിരുന്നു, സഹായിക്കാൻ ഒന്നും ആരുമില്ലായിരുന്നു. അങ്ങനെ എന്റെ അവസ്ഥ അറിഞ്ഞ് ദൈവത്തെ പോലെ വന്ന് സഹായിക്കാൻ ഒരു മനസ് കാണിച്ചത് നടൻ മമ്മൂട്ടി മാത്രമാണ് എന്നാണ് മോളി പറയുന്നത്. എന്റെ അവസ്ഥ അറിഞ്ഞ് എന്നെ എത്രയും പെട്ടെന്ന് ഓപ്പറേഷന് കൊണ്ടു പോകണമെന്ന് പറഞ്ഞത്. അതിനായി അദ്ദേഹം ആന്റോ ജോസഫിനെ പറഞ്ഞു വിട്ടിരുന്നു. ആശുപത്രിയില്‍ ചെന്ന് സംസാരിച്ചപ്പോഴേക്കും തന്റെ ഹെല്‍ത്ത് ശരിയാവില്ലെന്ന് പറഞ്ഞു. ഓപ്പറേഷന്‍ ചെയ്ത് കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല.
കാരണം അതെല്ലാം ചെയ്ത് കഴിഞ്ഞ് വന്ന് വിശ്രമിക്കാൻ കഴിയുന്ന ഒരു വീടും സാഹചര്യവും ഒന്നും എനിക്കില്ല. പിന്നെ നമ്മളെ നോക്കാനും ആളില്ല. അതുകൊണ്ട് ഞാൻ ആ വേണ്ടെന്ന് തീരുമാനിച്ചു. മരുന്നു കൊണ്ട് ചികിത്സിച്ച് തീര്‍ക്കാമെന്ന്കരുതി മുന്നോട്ട് പോകുകയാണ്. കടംവും ബാധ്യതയും എല്ലാം ഒന്ന് ഒതുങ്ങി വന്നപ്പോഴാണ് പെട്ടെന്ന് അറ്റാക്ക് വന്നത്. അതിനു ശേഷം ഞാൻ വീണ്ടും കടക്കെണിയിലായി. അപ്പോൾ മമ്മൂക്ക പറഞ്ഞിട്ട് ആന്റോ ജോസഫ് വന്ന് തനിക്ക് കുറച്ച് പണം തന്ന് സഹായിച്ചു എന്നും മോളി പറയുന്നു. മമ്മൂക്കയുടെ ഈ നല്ല മനസിന് നന്ദി പറയുകയാണ് ഇപ്പോൾ മോളിയും ആരാധകരും…
Leave a Reply