ഏറെ ആഗ്രഹിച്ചത് പോലെ വളരെ നല്ലൊരു മരുമകനെ തന്നെയാണ് വിഗ്നേഷ് ശിവനിലൂടെ കിട്ടിയത് ! എന്റെ ജീവനാണ് മോൻ വിഘ്‌നേശ് ! ഓമന കുര്യൻ പറയുന്നു !

ഇന്ന് സിനിമ രംഗത്ത് പകരംവെക്കാനില്ലാത്ത സൂപ്പർ സ്റ്റാറായി തിളങ്ങി നിൽക്കുന്ന നടിയാണ് നയൻതാര, ഡയാന കുര്യൻ എന്ന നയൻ‌താര ഇന്ന് എത്തി നിൽക്കുന്ന ലെവലിലേക്ക് എത്താൻ ഏറെ പ്രയാസപ്പെട്ടിട്ടുണ്ട് എന്നാണ് നടിയുടെ പ്രിയപ്പെട്ടവർ പറയണത്. നയൻ‌താരയുടെ 40-ാം ജന്മദിനമാണിന്ന്. നയൻ‌താര എന്ന അഭിനേത്രിയേയും അവരുമായി ബന്ധപ്പെട്ട് പലതരത്തിൽ വന്ന വാർത്തകളും മാത്രമാകും പ്രേക്ഷകരുടെ അറിവിലുള്ള വിവരം. എന്നാൽ നയൻ‌താര എന്ന മകളെ അറിയാവുന്ന സ്വന്തം അമ്മയുടെ വാക്കുകൾ പ്രസക്തമാണ്.

പഠനത്തിൽ മിടുക്കിയായി മുന്നോട്ടു പോയിരുന്ന കുര്യൻ, ഓമന ദമ്പതികളുടെ മകൾ നയൻതാരയ്ക്ക് സിനിമയിലേക്ക് തീർത്തും അപ്രതീക്ഷിതമായാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വിളി വന്നത്. ഒരു വനിതാ മാസികയുടെ കവർ ചിത്രം കണ്ടാണ് സത്യൻ അന്തിക്കാട് നയൻ‌താരയെ സിനിമയിലേക്ക് ക്ഷണിക്കുന്നതും. മനസ്സിനക്കരെ എന്ന സിനിമയിൽ കൂടി എത്തിയ നയൻതാര പിന്നീട് തമിഴിലേക്ക് എത്തുകയും മറ്റു ഭാഷകളിൽ തിരക്കുകയുമായിരുന്നു.

ഇപ്പോഴിതാ തന്റെ മകളെ കുറിച്ചും മരുമകനെ കുറിച്ചും അമ്മ ഓമന കുര്യൻ പറയുന്നതിങ്ങനെ, നയന്‍താരയുടെ ജീവിതകഥ പറയുന്ന നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന ഡോക്യുമെന്ററിയിലാണ് ഓമന കുര്യൻ മരുമകനെ കുറിച്ച് മനസ് തുറന്നത്. മരുമകനെ കുറിച്ച് അമ്മ പറയുന്നതിങ്ങനെ, ഞാൻ ഒത്തിരി പ്രാർത്ഥിച്ചിട്ടുണ്ട്. എന്റെ മോളെ പൊന്നുപോലെ നോക്കുന്ന നല്ലൊരു പയ്യനെ എനിക്ക് തരണേ ദൈവമേയെന്ന്.

സത്യത്തിൽ ഈശ്വരൻ എന്റെ ആ പ്രാർത്ഥന കേട്ടു… നൂറ് ശതമാനവും. ഞാൻ അവനെ പ്രസവിച്ചില്ലെന്നേയുള്ളു. എനിക്ക് വിക്കി മോൻ അത്രയ്ക്ക് ജീവനാണ്. വി​ഘ്നേഷിന് തിരിച്ചും ഇതേ സ്നേഹമാണ്. അമ്മ എന്നാണ് നയൻതാരയുടെ അമ്മയുടെ പേര് ഞാൻ സേവ് ചെയ്തിരിക്കുന്നത്. നുഷ്യർ വളരെ ശുദ്ധരാണെങ്കിൽ അത് നമുക്ക് വളരെ ഇൻസ്പെയറിങ്ങായിരിക്കും. നയൻതാരയുടെ അമ്മ അങ്ങനെയൊരാളാണ്. എനിക്ക് അറിയാവുന്ന മനുഷ്യരിൽ ഏറ്റവും ശുദ്ധയാണ് ഓമനയമ്മ എന്നാണ് വിഘ്‌നേശ് പറയുന്നത്.

അതുപോലെ നയൻതാര എത്ര തിരക്കുണ്ടെങ്കിലും, അമ്മയുടെയും അച്ഛന്റെയും കാര്യത്തിൽ കാണിക്കുന്ന കരുതലും സ്നേഹവും വളരെ വലുതാണ്, അച്ഛൻ കുര്യൻ ഏറെ നാളായി സുഖമില്ലാതെ കിടക്കുകയാണ്, കൊച്ചിയിലെ വീട്ടിൽ നയൻ‌താര അച്ഛനായി ഒരു ഐ.സി.യു. സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഏതുനേരത്തും പ്രവർത്തന സജ്ജമാണ്. അദ്ദേഹത്തെ പരിപാലിക്കുന്നത് അമ്മ ഓമന തന്നെയാണ്. തിരക്കുപിടിച്ച നടി എന്ന ഇമേജ് ആണ് പുറംലോകത്തെങ്കിലും, അച്ഛനെയും അമ്മയെയും മകൾ നോക്കുന്നത് പൊന്നുപോലെയെന്ന് അമ്മ പറയുന്നു. ഇങ്ങനെ ഒരു മകളെ കിട്ടിയതാണ് തങ്ങളുടെ മഹാഭാഗ്യം എന്ന് പറയുമ്പോൾ അമ്മയുടെ വാക്കുകൾ ഇടറുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *