
പ്രിയരാമന്റെ അന്നത്തെ ആ അവസ്ഥക്ക് കാരണക്കാരനായത് മമ്മൂട്ടി ! പക്ഷെ സത്യത്തിൽ ഇപ്പോഴും അവിടെ എന്താണ് സംഭവിച്ചത് എന്ന് പ്രിയാരാമന് അറിയില്ല ! മുകേഷ് പറയുന്നു
നടൻ മുകേഷ് ഒരു നടൻ എന്നതുപോലെ തന്നെ മികച്ചൊരു അവതാരകൻ കൂടിയാണ്. അതുപോലെ കഥകൾ പറഞ്ഞ് ഫലിപ്പിക്കാനും, രസിപ്പിക്കാനും ഒരു പ്രത്യേക കഴിവ് മുകേഷിനുണ്ട്, അത്തരത്തിൽ അദ്ദേഹം ഇപ്പോൾ ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. മുകേഷ് സ്പീക്കിങ് എന്നാണ് ചാനലിന്റെ പേര്. തുടക്കം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മുകേഷിന് ലഭിക്കുന്നത്. തന്റെ സിനിമയിലെ രസകരമായ അനുഭവങ്ങൾ പ്രേക്ഷകരിൽ എത്തിക്കുകയാണ് അദ്ദേഹം, അത്തരത്തിൽ അടുത്തിടെ പറഞ്ഞ ഒരു കഥ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മുകേഷ് മമ്മൂട്ടി, ദിലീപ് വിക്രം, മോഹിനി, പ്രിയ രാമൻ തുടങ്ങി ഒരു വമ്പൻ താര നിര തന്നെ അണിനിരന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു സൈന്യം.
ആ ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന വളരെ രസകരമായ ഒരു അനുഭവമാണ് ഇപ്പോൾ മുകേഷ് തുറന്ന് പറഞ്ഞിരിക്കുന്നത്. മമ്മൂട്ടി എന്ന നടൻ അഭിനയത്തിന് പുറമെ അദ്ദേഹം സ്വായത്തമാക്കിയിട്ടുള്ള ചില മറ്റു കഴിവുകളെ കുറിച്ചും അത് ചില സാഹചര്യങ്ങളിൽ ഉപയോഗപ്പെട്ടതിനെ കുറിച്ചുമൊക്കെയാണ് മുകേഷ് പറയുന്നത്. ചിത്രത്തിൽ പ്ലെയിൻ അപകടത്തിൽ നായിക പ്രിയയ്ക്ക് പൊള്ളലേൽക്കുന്ന ഒരു രംഗമുണ്ട്. ആ സിനിമയിൽ സിനിമയിൽ മൂന്ന് പ്രൊഫെഷണൽ മേക്കപ്പ്മാൻ ഉണ്ടായിരുന്നു.
സംവിധായകനായ ജോഷി അവരെ വിളിച്ചിട്ട് പറഞ്ഞു പൊള്ളലെങ്ങനെയാണ് മേക്കപ്പ് ചെയ്യുന്നതെന്ന് ഒന്ന് കാണിക്കൂ എന്ന് . നിങ്ങൾ നിങ്ങളുടെ തന്നെ കൈയ്യിൽ ഇട്ടിട്ട് വന്ന് കാണിക്കാനാണ് പറഞ്ഞത്. ഹൈദരാബാദിലെ സെറ്റിൽ പിന്നെ ഒരു മേക്കപ്പ് മത്സരമാണ് നടന്നത്. ആദ്യത്തെ ആൾ അയാളുടെ കൈയിൽ മേക്കപ്പുമായി വന്നു, അത് കണ്ട ജോഷിഏട്ടൻ പറഞ്ഞു പ്രിയയ്ക്ക് കുഷ്ഠമല്ല പൊള്ളലാണ് ഏറ്റതെന്ന്. അടുത്ത ആളും മേക്കപ്പുമായി എത്തി. അപ്പോഴും അദ്ദേഹം പറഞ്ഞു വരട്ടുചൊറി അല്ലെങ്കിൽ കരപ്പൻ, എടാ പൊള്ളലാണ്, പൊള്ളൽ, ഒന്ന് പോടോ എന്ന് പറഞ്ഞ് അവരെ രണ്ടുപേരെയും ഓട്ടിക്കുന്നതു കണ്ട മൂന്നാമത്തെ മേക്കപ്പ്മാൻ ജീവനും കൊണ്ട് ഓടി.

ഇനി എന്ത് ചെയ്യാനാണ് എന്ന് പറഞ്ഞിരിക്കുമ്പോഴാണ് മമ്മൂക്ക വരുന്നത്. അദ്ദേഹം തന്റെ സ്വന്തം മേക്കപ്പ് മാനായ ജോര്‍ജ്ജിനെ വിളിച്ച് നമുക്കൊന്നും മനസ്സിലാകാത്ത ഭാഷയിൽ ഏതെക്കെയോ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞു. അത് കേട്ട് മനസിലാക്കിയ ജോര്‍ജ്ജ് പ്രിയാരാമന് മേക്കപ്പിട്ടു. അത് കണ്ട് ജോഷിയേട്ടൻ പറഞ്ഞത് ഫന്റാസ്റ്റിക് എന്നാണ്, ഇതാണ് പൊള്ളൽ. പ്രൊഫെഷനലായ ആ മൂന്ന് മേക്ക് ആപ്പ് മാൻമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും ചെയ്യാൻ പറ്റാത്ത ഒരു മേക്കപ്പാണ് മമ്മൂക്കയും ജോര്‍ജ്ജും കൂടി ആ സമയത്ത് പ്രിയ രാമനുവേണ്ടി ചെയ്തത്, എന്നാണ് മുകേഷ് പറയുന്നു.
ശേഷം മമ്മൂക്കക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നോർത്ത് അതിശയിച്ച് നിന്ന പ്രിയരാമനോട് ഞാൻ പറഞ്ഞു, ഓ ഇതിലൊക്കെ എന്ത് കാര്യം, മമ്മൂക്ക പണ്ട് ശാരദാമ്മയുടെ മേക്കപ്പ് മാൻ ആയിരുന്നല്ലോ എന്ന്, ആണോ എന്ന് പറഞ്ഞ് അത് വിശ്വസിച്ച പ്രിയയും ഞാനും കൂടി അതും പറഞ്ഞ് ചിരിച്ചുകൊണ്ട് നിന്നപ്പോൾ മമ്മൂക്ക അങ്ങോട്ട് വന്നു എന്തുവാടെ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ കാര്യം പറഞ്ഞു, അപ്പോൾ എന്റെ കൈപിടിച്ചുകൊണ്ട് മമ്മൂക്ക പറഞ്ഞു, എവിടുന്ന് കിട്ടുന്നെടേയ് ഈ റെയർ കഥകളൊക്കെ, എന്നിട്ട് അദ്ദേഹവും പൊട്ടി ചിരിച്ചു. ഞങ്ങളും ചിരിച്ചു, പ്രിയ ഒഴികെ, ഇന്നും പ്രിയാരാമന് സംഭവം എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് മുകേഷ് പറയുന്നു.
Leave a Reply