
ഈ സിനിമയിൽ നിങ്ങൾ ഫ്രീ ആയി അഭിനയിക്കണം, പ്രതിഫലം വാങ്ങാൻ പാടില്ലെന്ന് എന്ന് സുൽഫത്ത് ! മമ്മൂട്ടിയുടെ വീട്ടിൽ നടന്നത് ഒരു സിനിമയെ വെല്ലുന്ന സംഭവം !
കഥകൾ പറയാൻ ഏറെ ഇഷ്ടപെടുന്ന ആളാണ് നടൻ മുകേഷ്. അദ്ദേഹത്തിന്റെ ഈ ഇഷ്ടവും കഴിവും കണ്ട മമ്മൂട്ടി തന്നെയാണ് നീ ഒരു യുട്യൂബ് ചാനൽ തുടങ്ങാനും, അതിൽ കൂടി നീ നിന്റെ കഥകൾ പറയാനും ആവശ്യപ്പെട്ടത്, അങ്ങനെ അദ്ദേഹം തുടങ്ങിയ ചാനൽ ഇപ്പോൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. അങ്ങനെ ആ ചാനലിൽ കൂടി അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും ശ്രീനിവാസനും ഒരുമിച്ച് എത്തിയ സിനിമയാണ് ‘കഥ പറയുമ്പോൾ’. 2007 ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റാകുകയും ശേഷം അത് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയും ആയിരുന്നു.
ആ സൂപ്പർ ഹിറ്റ് ചിത്രം നിർമ്മിച്ചത് മുകേഷും ശ്രീനിവാസനും ചേർന്നായിരുന്നു. ഇപ്പോഴിതാ ആ സിനിമയെ കുറിച്ച് മുകേഷ് പറഞ്ഞത് ഇങ്ങനെ, ഞങ്ങൾ ആ സിനിമയുടെ കഥ പറയാൻ മമ്മൂക്കയുടെ വീട്ടിൽ എത്തി, അവിടെ അപ്പോൾ ഇക്കയുടെ ഭാര്യ സുൽഫത്തും ഉണ്ടായിരുന്നു. ഞങ്ങളാണ് ആ സിനിമ നിർമ്മിക്കുന്നത് എന്ന കാര്യം മമ്മൂക്ക ഇത്തയോടും പറഞ്ഞിരുന്നു. സിനിമയുടെ കഥ പറഞ്ഞ് സമയം കളയണ്ട. നിങ്ങളിൽ പൂർണ്ണ വിശ്വാസവും ഉണ്ട് എന്നാണ് മമ്മൂക്ക ഞങ്ങളോട് പറഞ്ഞത്.

അപ്പോൾ ഞങ്ങൾ പറഞ്ഞു എന്നാൽ പിന്നെ പ്രധാന കാര്യത്തിലേക്ക് കടക്കാം ഇക്കയുടെ പ്രതിഫലം എത്രയാണെന്ന് പറയൂ, ഞങ്ങൾക്ക് അത് താങ്ങാൻ കഴിയുന്നത് തന്നെ ആണോ എന്ന് നോക്കട്ടെ എന്നും ഞാനും ശ്രീനിയേറ്റവും കൂടി പറഞ്ഞു, നിർബന്ധമാണോ എന്ന് അദ്ദേഹം ഞങ്ങൾ രണ്ട് പേരെയും നോക്കി ചോദിച്ചു. ഞങ്ങൾ നോക്കുമ്പോൾ ഞങ്ങളേക്കാൾ ടെൻഷൻ ആയി ഇക്കയുടെ ഭാര്യ നിൽക്കുകയാണ്. അപ്പോൾ മമ്മൂക്ക എഴുന്നേറ്റ് ഞങ്ങൾ രണ്ട് പേരെയും തോളിൽ കൈയിട്ട് പറഞ്ഞു ‘ഈ പടം ഞാൻ ഫ്രീ ആയി അഭിനയിക്കുന്നു എന്ന്..
അത് കേട്ടതും ഞങ്ങൾ പറഞ്ഞു തമാശ പറയാതെ ഇക്ക തുക പറയാൻ.. തമാശ അല്ല നിങ്ങളുടെ അടുത്ത് നിന്ന് ഞാൻ കാശ് മേടിക്കാനോ, എത്ര കൊല്ലമായി നമ്മൾ ഒന്നിച്ച് നിൽക്കുന്നതാണ്. എന്റെ ഈ അഞ്ച് ദിവസം ഫ്രീ എന്ന്. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്കയുടെ ഭാര്യ പിറകിലൂടെ വന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഇക്ക എന്താകും പറയാൻ പോകുന്നത് എന്നോർത്ത് ടെൻഷനിൽ ആയിരുന്നു. വലിയ റേറ്റ് ഒക്കെ പറഞ്ഞാലുള്ള സാഹചര്യം അഭിമുഖീകരിക്കാൻ പറ്റാത്തതിലുള്ള ടെൻഷനിൽ നിൽക്കുകയായിരുന്നു ആ പാവം..
ഇത്ത ഓടിവന്ന് മ,മ്മൂക്കയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു, ‘ഇച്ചാക്ക നന്നായി എന്ന്’.. സത്യത്തിൽ ഒരു സിനിമയെ വെല്ലുന്ന വലിയ കുടുംബ നിമിഷം ആയിരുന്നു അത്. ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. ശേഷം അവിടുന്ന് ഭക്ഷണവും കഴിച്ച്, കൈ കൊടുത്ത് ഞങ്ങൾ പിരിഞ്ഞു എന്നും മുകേഷ് പറഞ്ഞു.
Leave a Reply