
സരിത എന്നെ തെറ്റിദ്ധരിച്ചാണ് പിണങ്ങിയത് ! സത്യം അവളോട് എത്ര പറഞ്ഞിട്ടും മനസിലാക്കുന്നില്ലായിരുന്നു ! ഒടുവിൽ ഞാനത് മനസിലാക്കി കൊടുത്തു ! മുകേഷ് പറയുന്നു !
മലയാള സിനിമയിൽ ഉപരി തെന്നിന്ത്യൻ സിനിമയിലെ ഏറെ പ്രശസ്തയായ അഭിനേത്രി ആയിരുന്നു സരിത. സരിതയും മുകേഷും ജീവിതത്തിൽ ഒന്നിച്ചപ്പോൾ അത് അവരെ സ്നേഹിക്കുന്ന ആരാധകരും ഏറെ സന്തോഷിച്ചിരുന്നു. ഇവരുടെ വേർപിരിയാൻ അന്ന് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ യുട്യൂബ് ചാനലുമായി ഏറെ സജീവമായ മുകേഷ് ഒരുപാട് കഥകൾ പറയാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ഒരു കഥകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ ഭാര്യ സരിതയെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
ആ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ മൂത്തമകന് ശ്രാവണിന് ഏകദേശം ഒരു വയസ് പ്രായമുള്ളപ്പോള്‍ ഞാനും ഭാര്യ സരിതയും കൂടി ഹൈദരാബാദിലെ ഒരു ജ്യോത്സ്യനെ കാണാന്‍ പോയി. സരിതയുടെ വീടിന്റെ ഒക്കെ അടുത്താണ്. അവിടെ ഒരു കല്യാണത്തിന് പോയതാണ് അപ്പോഴാണ് ഒരാള്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന ജ്യോത്സ്യനെ കുറിച്ച് പറഞ്ഞത്. വരാന്‍ പറ്റുമെങ്കില്‍ വന്ന് കാണണം എന്ന് പറഞ്ഞു. പക്ഷെ അദ്ദേഹത്തെ അങ്ങനെ പെട്ടെന്നൊന്നും കാണാൻ കഴിയില്ല,വളരെ ബുദ്ധിമുട്ടാണ് എന്നൊക്കെയാണ് എല്ലാവരും പറഞ്ഞത്. സരിതക്ക് ആണെങ്കിൽ അദ്ദേഹത്തെ കണ്ടേ ഒക്കത്തുള്ളൂ..
അങ്ങനെ അവളുടെ പേര് പറഞ്ഞ് തന്നെ ഒരു അപ്പോയിന്മെന്റ് എടുക്കാന്‍ ആളെ ശെരിയാക്കി. ഒരു മണിക്കൂറിനുള്ളില്‍ അവിടെ നിന്നുള്ള ആള് വന്നിട്ട് പറഞ്ഞു, സരിതയുടെ ഫാന്‍ ആണ് ജ്യോത്സ്യന് നാളെ പുലര്‍ച്ചെ വന്നാല്‍ ആദ്യത്തെ ആളായി കയറ്റാമെന്ന് പറഞ്ഞു. സരിതയ്ക്ക് സന്തോഷമായി. അവിടെ ചെന്നപ്പോള്‍ വലിയ ക്യൂ ഒക്കെ കാണാം. നമ്മള് അദ്ദേഹത്തെ കാണാന്‍ കയറുമ്പോള്‍ കാണുന്നത് അദ്ദേഹം നിലത്ത് ഇരിക്കുന്നു. അടുത്ത് ഒരു അസിസ്റ്റന്റ് ഉണ്ട്. നമ്മള് ഇരിക്കുന്നതിന് മുന്നില്‍ തടി കൊണ്ട് വിഭജിച്ചിട്ടുണ്ട്.

നമ്മൾ ഇരിക്കുമ്പോൾ ജോത്സ്യന്റെ പകുതി ഭാഗമേ കാണാൻ കഴിയുകയുള്ളു. നമ്മള് കയറുമ്പോള്‍ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പേപ്പറില്‍ നമ്മുക്ക് അറിയേണ്ട അഞ്ച് കാര്യങ്ങള്‍ എഴുതി ഒരു കവറിലാക്കി കൊടുക്കുകയാണ്. കുറച്ചു നേരം സംസാരിച്ചിട്ടാണ് കവര്‍ വാങ്ങുക. നമ്മുടെ മുന്നില്‍ വച്ച് തന്നെ കവര്‍ അപ്പുറത്ത് അസിസ്റ്റന്റിനെ കയ്യില്‍ കൊടുക്കും. തുറന്നു പോലും നോക്കുന്നില്ല.അദ്ദേഹം ഒരുനിമിഷം ആലോചിച്ചിട്ട് നമ്മള് എഴുതിയ ചോദ്യങ്ങള്‍ ഓരോന്നായി ചോദിക്കും. ഞാന്‍ ഇംഗ്ലീഷില്‍ ആണ് എഴുതിയെ അത് കൃത്യമായി ചോദിച്ചു. അത്ഭുതം ആയി തോന്നി.
പിന്നീട് സരിത കാർഡ് കൊടുത്തു, മോൻ കരഞ്ഞപ്പോൾ ഞാൻ അവനെയും കൊണ്ട് എഴുനേറ്റു, ഞാൻ അങ്ങനെ പെട്ടെന്ന് എഴുനേൽക്കുമെന്ന് സ്വാമി കരുതിയില്ല. എഴുന്നേറ്റ് നിന്ന് നോക്കിയപ്പോള്‍ ഞാന്‍ കാണുന്നത്. അയാള്‍ ഈ കാര്‍ഡ് വാങ്ങി അത് അവിടെ വച്ചിട്ട് മറ്റൊരു കാര്‍ഡ് അസിസ്റ്റന്റിന് കൊടുക്കുന്നതാണ്.വാസ്തവത്തില്‍ ഇയാള്‍ അത് നോക്കിയാണ് വായിച്ചിരുന്നത്. നടക്കുന്നത് മുഴുവൻ കള്ളമാണ്.
ഞാൻ അറിയാത്ത രീതിയിൽ പുറത്തുവന്നു. ശേഷം സരിതയോട് ഇത് പരഞ്ഞപ്പോൾ അവൾ വിശ്വസിക്കുന്നില്ല. നിങ്ങള്‍ കമ്യൂണിസ്റ്റ് ആണെന്ന് ഒക്കെ പറഞ്ഞു. ആള് തെറ്റിദ്ധരിച്ചു. വിശ്വാസമില്ലെങ്കില്‍ എന്തിന് വന്നു എന്നൊക്കെ ചോദിച്ചു, സരിതയ്ക്ക് വിഷമമായി. ഞാന്‍ പറഞ്ഞു എപ്പോഴെങ്കിലും ഒരിക്കല്‍ കൂടി നമ്മുക്ക് ഇവിടെ വരണമെന്ന്. ഞങ്ങള്‍ വന്നു. ഇത്തവണ എനിക്ക് പകരം അവര്‍ക്ക് സംശയം തോന്നാതെ സരിത കുഞ്ഞുമായി എണീറ്റു. സരിത ഇത് കണ്ടു. തട്ടിപ്പ് മനസിലായി എന്നും മുകേഷ് പറയുന്നു.
Leave a Reply