ട്രാൻസ്‌മാൻ പ്രസവിച്ചു എന്ന് പറയുന്നത് തന്നെ തെറ്റ് ! പ്രസവിച്ചത് ഒരു സ്ത്രീയാണ് ! ഇതിൽ എന്താണ് ഇത്ര അത്ഭുതപെടാൻ ! മന്ത്രി എം കെ മുനീർ പറയുന്നു !

അടുത്തിടെ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട ഒന്നാണ് ട്രാൻസ് ദമ്പതികൾക്ക് ഒരു കുഞ്ഞ് ഉണ്ടായത്. ലോകത്ത് തന്നെ ഇത് ആദ്യത്തെ സംഭവമാണ് എന്ന രീതിയിലാണ് മാധ്യമ വാർത്തകൾ വന്നത്. എന്നാൽ ഇപ്പോഴിതാ കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി എം കെ മുനീർ. ട്രാന്‍സ്മാന്‍ പ്രസവിച്ചു എന്നത് മാധ്യമപ്രചാരണമാണ്. പ്രസവിച്ചത് സ്ത്രീയാണെന്ന് തെളിഞ്ഞു. ലിബറലിസം കൊണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന, മാനവികതയെത്തന്നെ ചോദ്യംചെയ്യുന്ന ധാരാളം പ്രശ്നങ്ങൾ നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാരിൽ ഇപ്പോൾ ജെന്റർ ന്യൂട്രൽ അവശിഷ്ടങ്ങൾ ഉണ്ട്. പാശ്ചാത്യ രാജ്യങ്ങൾ കൈയൊഴിഞ്ഞ ആശയങ്ങളാണ് ഇതെന്നും മുനീർ പറഞ്ഞു…….

സംഭവത്തിന്റെ യാഥാസ്ഥിഗതികൾ മനസിലാകാതെ ആവിശ്യമില്ലാത്ത രീതിയിൽ ഇത്തരം കാര്യങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്.   ഒരു സ്ത്രീ പുരുഷനാകാൻ ശ്രമിച്ചു,  അവിടെ എത്താൻ സാധിക്കാത്ത അവസ്ഥയിൽ, പക്ഷെ അവരുടെ  ഗർഭപാത്രം അവിടത്തന്നെ ഉണ്ട്, പുരുഷനാകണമെന്ന ആഗ്രഹത്താൽ സ്തനങ്ങൾ മുറിച്ചു കളഞ്ഞു എന്നൊരു മാറ്റം മാത്രമേ ആ സ്ത്രീ ശരീരത്തിൽ സംഭവിച്ചിട്ടുള്ളൂ, അവർ പ്രസവിക്കുന്നു. പ്രസവിച്ച കുട്ടിയെ പാലൂട്ടാൻ പോലും സാധിക്കാത്തവിധം സ്തനങ്ങൾ അവർക്കില്ല എന്നത് ഒരു വലിയ ചിന്താ കുഴപ്പം ഉണ്ടാക്കുകയാണ്.

അവർ തന്റെ  പുറംതോടിൽ ഒരു പുരുഷൻ ആയി എന്ന് പ്രഖ്യാപിക്കുമ്പോഴും ഇപ്പോഴും  അവർ ജന്മം കൊണ്ട് ഇപ്പോഴും ഒരു സ്ത്രീ തന്നെയാണ്. അണ്ഡവും ബീജവും തമ്മിൽ സങ്കലനം ഉണ്ടാകുമ്പോൾ മാത്രമാണ് ഒരു കുട്ടി ജനിക്കുന്നത്. അല്ലാതെ ഒരു കുട്ടി ജനിക്കുന്നു എന്ന് പറഞ്ഞെങ്കിൽ അത് അത്ഭുതമാണ്. പക്ഷെ ഇതിൽ എന്ത് അത്ഭുതമാണ് എല്ലാവരും കാണുന്നത്.  അങ്ങനെ അല്ലാതെ ഒരു കുട്ടി ജനിക്കുന്നു എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അവർ മൂഢന്മാരുടെ സ്വർഗത്തിലാണ്. ട്രാൻസ് മാൻ ആയിട്ടുണ്ടെങ്കിൽ ഒരിക്കലും  അവർക്ക് കുട്ടിയെ പ്രസവിക്കാൻ സാധിക്കില്ല, എന്നും അദ്ദേഹം പറയുന്നു. കോഴിക്കോട് നടന്ന വിസ്ഡം സമ്മേളനത്തിൽ സംസാരിക്കവേ ആയിരുന്നു  എം.കെ. മുനീർ ഈ കാര്യം പറഞ്ഞത്.

അദ്ദേഹത്തെ അനുകൂലിച്ചാണ് നിരവധിപേരും രംഗത്ത് വരുന്നത്. അതേ സമയം കുട്ടിയുടെ അച്ഛൻ പ്രസവിച്ചു എന്ന രീതിയിലാണ് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നത്. ഒരു ട്രാൻസ് മാനിലേക്ക് എത്താൻ അവർക്ക് ഇനിയും കടമ്പകൾ ഏറെ കടക്കണം എന്നാണ് മറ്റുചിലർ അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *