
ദിലീപിനെതിരായി അന്ന് കൂവിയുടെ ഒപ്പം നിൽക്കാൻ കഴിയില്ലല്ലോ ! ദിലീപ് കുറ്റക്കാരനാണെന്ന് എനിക്ക് ഒരു ഉറപ്പുമില്ല ! മുരളി ഗോപി പറയുന്നു !.
ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നടനായിരുന്നു ദിലീപ്. എന്നാൽ മഞ്ജുവുമായുള്ള വേർപിരിയലും അതിനു ശേഷം ഉണ്ടായ നടിയെ ആക്രമിച്ച കേസും ഇതെല്ലാം അദ്ദേഹത്തിന്റെ കറയാറിനെയും വ്യക്തി ജീവിതത്തെയും കാര്യമായി ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ദിലീപ്. സിനിമ രംഗത്തുനിന്ന് പലരും ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു.
എന്നാൽ ഇപ്പോഴിതാ ദിലീപിനെ കുറിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,’ഞാന്‍ വ്യക്തിപരമായി ഒരാളെയും ജഡ്ജ് ചെയ്യില്ല. അത് ചെയ്തതിന് പിന്നില്‍ ദിലീപാണ് എന്നതില്‍ എനിക്ക് ഒരു ഉറപ്പുമില്ലല്ലോ. ആര്‍ക്കും ഇല്ലല്ലോ. ഇപ്പോ പറയുന്ന ആര്‍ക്കാണ് ഉറപ്പുള്ളത്. തെറ്റുകാരനാണെന്ന് തെളിയാത്ത ഒരാള്‍ക്കെതിരെ തിരിയുന്നത് ശരിയാണോ? ഈ പറയുന്നതില്‍ പൊളിറ്റിക്കല്‍ കറക്ട്നസ് ഇല്ല. വിധി വന്നാലെ ഇതില്‍ എന്തെങ്കിലും പ്രതികരിക്കാനാവൂ. ആരോപണം എന്നു പറയുന്നത് വിധി പ്രസ്താവമായി കാണാനാകില്ല.

ദിലീപിനെതിരെ ഇതുവരെ നടന്നത് ആൾക്കൂട്ട വിചാരണയാണ്, അന്ന് കൂവിയ ആള്‍ക്കാര്‍ക്കൊപ്പം നിൽക്കാൻ എനിക്ക് ആവില്ല. കമ്മാര സംഭവം സിനിമ ഷൂട്ട് ചെയ്ത് പകുതിയായപ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ആരോപണ വിധേയനാണ് എന്നതിന്റെ പേരില്‍ ദിലീപിനൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ ബുദ്ധിമുട്ടില്ല. അക്രമണത്തിന് ഇരയായ നടിയെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ അരോപണവിധേയനൊപ്പം ജോലി ചെയ്യണോ എന്നത് തികച്ചും വ്യത്യസ്തമായ വിഷയമാണ്. അതിൽ അങ്ങനെ ഒരു തെറ്റ് എന്ന് പറയാൻ എന്താണ് ഉള്ളത് എന്നും മുരളി ഗോപി ചോദിക്കുന്നു.
Leave a Reply