മിമിക്രിക്കാരൻ സംഗീതം ഒരുക്കിയ ഗാനം പാടാൻ കഴിയില്ല ! പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..! പിന്നീട് ആ കാരണം അദ്ദേഹം എന്നോട് പറഞ്ഞു ! അനുഭവം തുറന്ന് പറഞ്ഞ് നാദിർഷാ !

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാന ഗന്ധർവ്വൻ യേശുദാസ്.  അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ള മധുരഗാനങ്ങൾ സംഗീത ആസ്വാദകർ ഉള്ള കാലത്തോളം നിലനിൽക്കും. ഇപ്പോൾ അദ്ദേഹം പിന്നണി ഗാന രംഗത്തിനിന്നും വിട്ടുനിൽക്കുകയാണ്, മുമ്പൊരിക്കൽ നാദിർഷ തന്റെ ഗാനം യേശുദാസ് പാടിയതിനെ കുറിച്ച് സംസാരിച്ചിരുന്നു. താൻ  സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിർഷ പറയുന്നുണ്ട്.
നാദിർഷ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മീനാക്ഷി കല്യാണം’.

എന്നാൽ ആ സിനിമയിൽ താൻ ചിട്ടപ്പെടുത്തിയ ഗാനം ആലപിക്കാൻ എത്തിയ യേശുദാസ് പാട്ടിന് സംഗീതം നൽകിയത് താനെന്ന് അറിഞ്ഞ ശേഷം ആ പാട്ട് പാടാതെ തിരിച്ചുപോയി എന്നാണ് നാദിർഷാ പറയുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വാക്കുകൾ ഇങ്ങനെ, ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു പാട്ട് ദാസേട്ടനെ കൊണ്ട് പഠിക്കാനും സാധിച്ചു. അന്നൊക്കെ ചെന്നൈയില്‍ വച്ചാണ് പാട്ടിന്റെ റെക്കോര്‍ഡിംഗ് നടക്കുക. അമേരിക്കയില്‍ ഉള്ള ദാസേട്ടന്‍ അവിടെ നിന്ന് ചെന്നൈയില്‍ വന്നു പാടും. റെക്കോര്‍ഡിംഗിന്റെ ദിവസം ഞാന്‍ പോയിരുന്നില്ല. പകരം പാട്ടിന്റെ ട്രാക്ക് ചെന്നൈയിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്തത്.

എന്നാൽ സ്റ്റുഡിയോയിൽ എത്തി പാട്ട് പാടുന്നതിന് മുമ്പ് ദാസേട്ടന്‍ മാനേജരെ വിളിപ്പിച്ച് സംഗീതസംവിധായകന്‍ ആരാണെന്ന് അന്വേഷിച്ചു. നാദിര്‍ഷ ആണെന്ന് പറഞ്ഞപ്പോള്‍ ആ മിമിക്രിക്കാരനോ.. എന്നാണ് അദ്ദേഹം ചോദിച്ചത്. ശേഷം ആ പാട്ട് പാടാതെ മാറ്റിവെക്കുകയും ചെയ്തു. ശേഷം ശെരിക്കും ഇങ്ങനെയൊരു സിനിമയുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ ഷൂട്ടിംഗ് തുടങ്ങിയോ എന്നൊക്കെ അന്വേഷിക്കാന്‍ മാനേജരോട് പറഞ്ഞു. അങ്ങനെ മാനേജര്‍ എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ട് ഓക്കേ പറഞ്ഞു. അതിനുശേഷമാണ് ദാസേട്ടന്‍ വന്നു പാടിയത്.

എന്നാൽ ഇതിനെ കുറിച്ച് ഞാൻ ഒരിക്കൽ അദ്ദേഹത്തോട് നേരിട്ടുതന്നെ ചോദിച്ചിരുന്നു, അന്ന് ആ പാട്ട് പാടാതെ മാറ്റിവെച്ചതിന് കാരണമെന്താണെന്ന് ഞാന്‍ ചോദിച്ചു, അതിനു അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ, അടുത്ത ഓണത്തിന് നീയെങ്ങാനും യേശുദാസ് പാടിയ പാരഡി ഗാനം എന്ന് പറഞ്ഞ് ഇറക്കിയാലോ എന്ന് കരുതിയിട്ടാണ് അന്ന് പാട്ട് മാറ്റിവെച്ചത്.. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് ഇതേ ദാസേട്ടനെ വെച്ച് നിരവധി സ്റ്റേജ് ഷോകള്‍ സംവിധാനം ചെയ്തു. ഞാൻ തന്നെ സംഗീതം ചെയ്ത മൂന്ന് സിനിമകളില്‍ അദ്ദേഹം പാടി. മാത്രമല്ല ഒരുപാട് വേദികളില്‍ അദ്ദേഹത്തോടൊപ്പം പാടാനും സാധിച്ചു, എന്നാണ് നാദിര്‍ഷ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *