
മണി തന്റെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആ കാര്യങ്ങൾ എല്ലാം ചെയ്തിരുന്നത് ! നിരവധിയാളുകളെ വെറുപ്പിച്ചിട്ടുള്ള വ്യക്തികൂടിയാണ് മണി ! കെ. ജി. നായർ പറയുന്നു !
മലയാളികൾ ഉള്ള കാലത്തോളം മുഴങ്ങി കേൾക്കുന്ന ഒരു പേരായിരിക്കും കലാഭവൻ മണി. നമ്മുടെ ഏവരുടെയും സ്വന്തം മണി ചേട്ടൻ, ഇന്നും ആ വേർപാട് ഉൾകൊള്ളാൻ കഴിയാത്ത ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് നിർമാതാവ് കെ. ജി. നായർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്. കലാഭവൻമണി അദ്ദേഹത്തിന്റെ നാശം സ്വയം ചോദിച്ചു വാങ്ങിയതാണെന്നാണ് നായർ പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.. സിനിമ രംഗത്ത് താനുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് കലാഭവൻ മണി. ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടനായി മാറി, സൗത്തിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഈ ലോകത്തുനിന്നും വിടപറയുന്നത്. അമിതമായ മ,ദ്യ,പാന ശീലമായിരുന്നു അദ്ദേഹത്തിന്റെ മ,ര,ണ,ത്തിന് കാരണമായത്. ഒരിക്കൽ ഒരു സിനിമയുടെ അഡ്വവാൻസ് തുക നൽകാൻ താൻ ചാലക്കുടിയിൽ പോയിരുന്നു. അന്ന് മുതലായാണ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായത്. അന്ന് അദ്ദേഹം എന്നെ ചാലക്കുടിയിലെ എല്ലാസ്ഥലങ്ങളും കൊണ്ട് നടന്ന് കാണിക്കുകയും ആളുകളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇന്നും ചാലക്കുടിയിൽ ചെന്നാൽ തന്നെ എല്ലാവർക്കും അറിയാമെന്നും നായർ പറയുന്നു.

അദ്ദേഹത്തിന് ദാനശീലം ഒരുപാട് ആയിരുന്നു. എന്നാൽ മണി തന്റെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആ കാര്യങ്ങൾ ഒക്കെ ചെയ്തിരുന്നത്. സിനിമയിൽ കാലുറപ്പിച്ച സമയത്ത് നിരവധിയാളുകളെ വെറുപ്പിച്ചിട്ടുള്ള വ്യക്തിയാണ് മണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ തന്നെ നടൻ ദിലീപുമായും തനിക്ക് വളരെ നല്ല അടുപ്പമുണ്ടായിരുന്നു എന്നും, ദിലീപിനെ കുറിച്ച് നായർ പറഞ്ഞിരുന്ന കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയുടെ എല്ലാ വശങ്ങളും അരച്ചുകലക്കി പഠിച്ച ആളാണ് ദിലീപ്. ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ നല്ലതും, ചീത്തയും, വരുമാനവും, നഷ്ടവുമൊക്കെ അറിയണമെന്ന് നിർബന്ധമുള്ള ആളുകൂടിയാണ് ദീലിപ്. അത് അനുസരിച്ചാണ് അദ്ദേഹം സിനിമ എടുക്കുന്നതും. ചെയ്യുന്നതും. തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് ഇന്ന് അദ്ദേഹം സഞ്ചരിക്കുന്നത്.
അദ്ദേഹത്തിന്റെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണം അത് കൂടെ നിന്നവർ കൊടുത്ത പണികളാണ്. വിശ്വസിച്ച പലരും ചതിച്ചതാണ്. പിന്നെ കുറച്ചൊക്കെ അദ്ദേഹം ചോദിച്ച് വാങ്ങിയതുമാണ്. പിന്നെ ഒരു പരിധി വരെ അദ്ദേഹത്തിന് സമയ ദോഷവുമുണ്ട്. പിന്നെ മറ്റുള്ളവരുടെ ശാപവും ഉണ്ടെന്ന് പറയാം. തന്റെ വളർച്ചയ്ക്ക് മുന്നിൽ പ്രശ്നമായി നിൽക്കുന്നവരെ നശിപ്പിക്കുന്നയാളാണ് ദീലിപ്. ബഷീറിനെയും തുളസിഡസിനെയും ഒക്കെ സിനിമയിൽ ഒതുക്കിയത്ത് ദിലീപാണ്.അങ്ങനെ നിരവധി പേരെ ചവിട്ടി താഴ്ത്തിയാണ് ഇന്ന് കാണുന്ന നിലയിലെയ്ക്ക് ദീലിപ് എത്തിയത്. ഇപ്പോഴത്തെ ഈ അവസ്ഥ മാറി ദിലീപ് പഴയതിലും സജീവമായി സിനിമ രംഗത്ത് ദിലീപ് തിരിച്ചെത്തും എന്നും നായർ പറയുന്നു.
Leave a Reply