
കഴുതേ, പറ്റില്ലെങ്കിൽ വേറെ വല്ല പണിക്കും പോടി ! അത്രയും ആളുകളുടെ മുമ്പിൽ വെച്ച് എന്നെ അപമാനിച്ചു ! ലാൽജോസിനെ കുറിച്ച് നമിത പ്രമോദ് പറയുന്നു !
അവകാശപ്പെടാൻ ഒരുപാട് ഹിറ്റ് സിനിമകൾ ഒന്നും ഇല്ലങ്കിലും മലയാളികൾക്ക് ഇഷ്ടമുള്ള ഒരു അഭിനേത്രിയാണ് നമിത പ്രമോദ്. സിനിമയിൽ അവസരങ്ങൾ കുറവായിരുന്ന നമിത ഇപ്പോൾ ഒരു റെസ്റ്റോറെന്റിന്റെ ഉടമ കൂടിയാണ്. ബാലതാരമായി സീരിയലിൽ അഭിനയം തുടങ്ങിയ നമിത, വേളാങ്കണ്ണി മാതാവ് ആയിട്ടാണ് അഭിനയിച്ച് തടുങ്ങിയത്, ശേഷം മാനസപുത്രി, അമ്മേ ദേവി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ട്രാഫിക് ആയിരുന്നു ആദ്യ സിനിമ. നായികയായി ശ്രദ്ധ നേടിയ ആദ്യ ചിത്രം, നിവിൻപോളി നായകനായ ‘പുതിയ തീരങ്ങൾ’ ആയിരുന്നു ശേഷം ഇതുവരെ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാൻ നടിക്ക് കഴിഞ്ഞിരുന്നു.
ഈശോ ആണ് അവസാനമായി പുറത്തിറങ്ങിയ നമിതയുടെ ചിത്രം. ഇപ്പോഴിതാ സംവിധായകൻ ലാൽ ജോസ് തന്നോട് ഒരിക്കൽ ദേഷ്യപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് നമിത. വിക്രമാദിത്യൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം. ചിത്രത്തിലെ ഗാനരംഗത്തിൽ വരികൾ തെറ്റായി പറഞ്ഞതാണ് ലാൽ ജോസ് ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് വഴക്ക് പറഞ്ഞപ്പോൾ വിഷമം തോന്നിയിരുന്നു എന്നും നമിത പറയുന്നു. ലാലു അങ്കിൾ എനിക്ക് അച്ഛനെപോലെയാണ്, ആ ഗാന രംഗത്തിനിടക്ക് ഏഴെട്ട് ലൈൻ ഉള്ള കൊങ്കിണി വരി പാടാൻ പറഞ്ഞു. അപ്പോൾ ഞാൻ പുള്ളിയെ പറ്റിക്കാൻ വേണ്ടി വെറുതെ തെറ്റായി പാടി. ക്യാമറ വൈഡാണോ ക്ലോസ് ആണോ വെക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. ആ സമയത്ത് അവിടെ ഫോർട്ട് കൊച്ചിയിലെ എല്ലാവരും ഷൂട്ട് കാണാൻ ഉണ്ടായിരുന്നു. അങ്ങനെ എല്ലാവരുടെയും മുന്നിൽ വെച്ച് ലാൽ അങ്കിൾ മൈക്കിൾ കൂടി എന്നോട് പറഞ്ഞു..

എടീ, കഴുതേ.. പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടീ”, എന്ന്. അതും മൈക്കിൾ ആയതുകൊണ്ട് അന്ന് അവിടെ കൂടി നിന്ന എല്ലാവരും വളരെ വ്യക്തമായി കേട്ടു, ഞാനിങ്ങനെ ചുവന്ന് വിളറി വെളുത്തു. അദ്ദേഹം ഇത് കോമഡി ആയും സീരിയസ് ആയിട്ടും ഒക്കെയായിരിക്കും പറയുന്നത്. പക്ഷെ അപ്പോൾ അതെനിക്ക് ഒരുപാട് വിഷമവും നാണക്കേടുമൊക്കെ ഉണ്ടാക്കി, വഴക്ക് പറഞ്ഞതിൽ കൂടുതലും ഞാൻ നോക്കുന്നത് അതല്ല, എല്ലാവരും കേൾക്കുന്നുണ്ട്, എന്നതായിരുന്നു എന്നും നമിത ചിരിച്ചു കൊണ്ട് പറയുന്നു… വിക്രമാദിത്യനുശേഷം പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയും ലാൽജോസിനൊപ്പം നമിത ചെയ്തിരുന്നു.
Leave a Reply