
‘എന്നോട് മിണ്ടിപ്പോകരുത് എന്ന് കൂട്ടുകാരിയോട് അച്ഛൻ പറഞ്ഞു’ ! സഹിക്കാൻ കഴിയാത്തത് ആ ഒരൊറ്റ കാര്യമാണ് ! നമിതയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ആളാണ് നമിത പ്രമോദ്, സീരിയലിൽ ആയിരുന്നു ആദ്യമായി അഭിനയിച്ചത് ശേഷം ട്രാഫിക്ക് എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ ചുവട് ഉറപ്പിച്ചു, നമിത ചെയ്ത സിനിമകൾ എല്ലാം ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ തന്നെ ആയിരുന്നു, എന്നാൽ ഇപ്പോഴതാ ഏറെ നാളത്തെ ഇടവേളക്ക് ശേഷം നാദിർഷ സംവിധാനം ചെയ്ത ജയസൂര്യ നായകനായ ചിത്രം ഈശോ ആണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം.
രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് നമിത ഇപ്പോൾ വീണ്ടും സിനിമ ലോകത്ത് സജീവമായത്. സോണി വിലിവാണ് ‘ഈശോ’ സ്ട്രീം ചെയ്യുന്നത്. സിനിമാ രംഗത്ത് നിന്നും വന്ന ഇടവേളയെക്കുറിച്ചും സോഷ്യൽ മീഡിയകളിൽ നിന്നും വരുന്ന മോശം കമന്റുകളെക്കുറിച്ചും നമിത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നടിയുടെ വാക്കുക്കൾ ഇങ്ങനെ, ഞാൻ സിനിമയിൽ അഭിനയിക്കുന്നത് എന്റെ ചില ബന്ധുക്കൾക്ക് ഇഷ്ടമല്ലായിരുന്നു. എന്നാൽ എന്റെ അച്ഛനും അമ്മയും എന്റെ ഉയർച്ച കാണണം എന്ന ആഗ്രഹം ഉള്ളവരായിരുന്നു.
അങ്ങനെ അവരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ ഈ രംഗത്ത് എത്തിയത്. എന്റെ വളരെ അടുത്ത സുഹൃത്തുക്കളിലാെരാളുടെ അച്ഛൻ അവളോട് പറഞ്ഞു, എന്നോട് ഇനി അധികം കമ്പനി ഒന്നും വേണ്ട സിനിമയിൽ അഭിനയിക്കുന്ന കുട്ടിയാണെന്നാെക്കെ. പക്ഷെ എന്റെ സുഹൃത്ത് ആയതിനാൽ അവർ പറഞ്ഞതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. എന്നെ വെറുക്കുന്ന ഒരുപാട് പേരുണ്ട്.

എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ പറ്റില്ല. സമൂഹ മാധ്യമങ്ങളിൽ നിങ്ങൾ കാണുന്നതല്ല ശെരിക്കും ഞങ്ങളുടെ ഒക്കെ ജീവിതം. പക്ഷെ ചിലർ നമ്മൾ എന്ത് ചെയ്താലും വീഡിയോകൾക്ക് താഴെ മോശമായി കമന്റ് ചെയ്യും. നല്ല വിമർശനങ്ങൾ കേൾക്കാറുണ്ട്. മാറ്റണം എന്ന് തോന്നുന്ന വിമർശനങ്ങൾ എടുക്കാറുണ്ട്. പക്ഷെ ചിലർ ഇവൾ ജീവിച്ചിരിപ്പുണ്ടോ, ഇഅവൾക്ക് എന്താ പണി, സിനിമ ഒന്നും ഇല്ലങ്കിലും ഇ കാശ് ഒക്കെ എവിടെ നിന്നാ.. എന്നൊക്കെ ചോദിക്കുന്നവർ ഒരുപാട് പേരുണ്ട്..
എന്നാൽ എനിക്ക് അവരോട് പറയാനുള്ളത് എനിക്ക് സിനിമ മാത്രമല്ല, എനിക്ക് വേറെ വരുമാന ശ്രോതസ്സ് ഉണ്ട്. അച്ഛനും അമ്മയുമെല്ലാം ഉണ്ട്. അതുപോലെ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം എന്ന് പറയുന്നത് നമുക്ക് പ്രിയപെട്ടവരെ നഷ്ടപെടുമ്പോഴാണ്. ‘കാരണം ഞാനെന്റെ ജീവിതത്തിൽ കൂടെ നിൽക്കുമെന്ന് വിചാരിച്ച പല സുഹൃത്തുക്കളും ഇപ്പോൾ കൂടെ ഇല്ല. കാരണം അവരുടെ മുൻഗണനകൾ മാറിയിട്ടുണ്ടാവും. എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. പക്ഷെ വളരെ അടുത്ത സുഹൃദ് വലയത്തിലുള്ളവർ കുറവാണ്. ഒരുപാട് വിഷ്വസിച്ച് കൂടെ നിർത്തിയവർ പലരും എന്റെ ജീവിതത്തിൽ നിന്നും പോയവരുണ്ട്. വളരെ അപ്രതീക്ഷിതമായി പലരും വന്ന് ചേർന്നിട്ടുണ്ട്. പക്ഷെ ബ്രേക്ക് അപ്പിനേക്കാൾ കൂടുതൽ നമുക്ക് വിഷമം ഉണ്ടാക്കുന്നത് നമ്മളുടെ നല്ല സുഹൃത്തുക്കൾ ജീവിതത്തിൽ നിന്ന് പോവുന്നതായിരിക്കും, നമിത പറയുന്നു.
Leave a Reply