“സുഹൃത്തിന്റെ മകളെ പ്രേമിച്ചത് ശരിയാണോ എന്ന് ചോദിച്ചാല്‍ ഞങ്ങളങ്ങ് പ്രേമിച്ചു” ! തന്റെ ജീവിതത്തെ കുറിച്ച് നടൻ നന്ദു പറയുന്നു !

മലയാള സിനിമ രംഗത്ത് ഏറെ വര്ഷങ്ങളായി സജീവമായ നടനാണ് നന്ദു എന്ന നന്ദലാൽ കൃഷണമൂർത്തി. 1986 ൽ പുറത്തിറങ്ങിയ സർവകലാശാല എന്ന ചിത്രത്തിലാണ് ആദ്യമായി നന്ദു അഭിനയിക്കുന്നത്. അതിനു ശേഷവും ഒന്ന് രണ്ടു ചിത്രങ്ങൾ കൂടി ചെയ്ത നന്ദു പിന്നീട് ഏയ് ഓട്ടോ എന്നത്രത്തിലൂടെയാണ് കൂടുതൽ  ശ്രദ്ധിക്കപ്പെടുന്നത്. അതെ ചിത്രത്തിൽ വേണു നാഗവള്ളിയുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് ഡയറക്ടര്‍ ആയി എത്തിയതും നന്ദു ആയിരുന്നു…

തന്റെ കുടുംബ വിശേഷങ്ങൾ അദ്ദേഹം തുറന്ന് പറയുമ്പോൾ, സിനിമയില്‍ നിന്നും താൻ എന്ത് നേടിയെന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം ജീവിതത്തിൽ  ഞാന്‍ സംതൃപ്തനാണ് എന്നതാണ്. എനിക്ക് വളരെ സന്തുഷ്ടമായ ഒരു കുടുംബമുണ്ട്. അത്യാവശ്യം ആളുകള്‍ തിരിച്ചറിയുന്നുണ്ട്. അതൊക്കെയാണ് വലിയ കാര്യങ്ങള്‍. ഭാര്യ കവിതയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മകള്‍ നന്ദിത, മകന്‍ കൃഷാല്‍.

ഞങ്ങളുടേത്, ഒരു പ്രണയ വിവാഹമായിരുന്നു, ഞാൻ ‘അഹം’ എന്ന ചിത്രത്തിൽ അസിസ്റ്റന്റായി വർക്ക് ചെയ്യുന്ന സമയം, അപ്പോൾ ആ  സിനിമയിൽ ഒരു ഡോക്ടറുടെ വേഷമുണ്ട്. അത് ചെയ്യാനായി നടന്‍ മോഹന്‍ലാലാണ് തന്റെ സുഹൃത്തായ കൃഷ്ണകുമാര്‍ എന്നൊരാൾ  മദ്രാസിലുണ്ടെന്ന് പറയുന്നത്. അങ്ങനെ ആ വേശം അദ്ദേഹം വന്ന് അഭിനയിച്ചിട്ട് പോയി.  എന്നാൽ കുറച്ച് സമയമേ  ഒപ്പമുണ്ടായിരുന്നു എങ്കിലും ഞങ്ങൾ ആ സമയം കൊണ്ട് വളരെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു…

അദ്ദേഹത്തിന്, സ്വന്തമായി ഒരു ആയൂര്‍വേദ മരുന്ന് ഫാക്ടറിയുമുണ്ട്. ഞങ്ങളുടെ സൗഹൃദം സിനിമക്ക് അപ്പുറത്തേക്കും വളർന്നു. ഞാൻ മദ്രാസില്‍ പോകുമ്പോള്‍ എന്നെ അദ്ദേഹം വിട്ടിലേക്ക് ക്ഷണിക്കും. ഒരുമിച്ച് ആഹാരം കഴിക്കും. അങ്ങനെ ആ സൗഹൃദം വളര്‍ന്നു. അദ്ദേഹത്തിന്റെ മകളാണ് കവിത. അതായത് ഇപ്പൊ എന്റെ ഭാര്യ, സുഹൃത്തിന്റെ മകളെ പ്രേമിച്ചത് ശരിയായോ എന്ന് ചോദിച്ചാല്‍ ഞങ്ങളങ്ങ് പ്രേമിച്ചു. അത്രേയുള്ളു ഉത്തരം.. ഞങ്ങളുടെ ശക്തമായ പ്രണതിനുമുന്നിൽ വീട്ടുകാർ സമ്മതിക്കുകയായിരുന്നു എന്നും നന്ദു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *