വർഷം ഇത്രയായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് ഒരു ബിയർ പോലും ആരും തന്നില്ല ! നമുക്കൊക്കെ കാടിവെള്ളമാണ് കലക്കി തരുന്നത് ! മമ്മൂട്ടിയെ കുറിച്ച് നന്ദു പറയുന്നു !

മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപെട്ട നടനംരിൽ ഒരാളാണ് നന്ദു.  അദ്ദേഹത്തിന്റെ പൂർണ പേര് നന്ദലാൽ കൃഷണമൂർത്തി എന്നാണ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു. 1986 ൽ പുറത്തിറങ്ങിയ സർവകലാശാല എന്ന ചിത്രത്തിലാണ് ആദ്യമായി നന്ദു അഭിനയിക്കുന്നത്. അതിനു ശേഷവും ഒന്ന് രണ്ടു ചിത്രങ്ങൾ കൂടി ചെയ്ത നന്ദു പിന്നീട് ഏയ് ഓട്ടോ എന്നത്രത്തിലൂടെയാണ് കൂടുതൽ  ശ്രദ്ധിക്കപ്പെടുന്നത്. അതെ ചിത്രത്തിൽ വേണു നാഗവള്ളിയുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് ഡയറക്ടര്‍ ആയും നന്ദു എത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിൽ തനിക്ക് നടൻ മമ്മൂട്ടിയുമായുള്ള അനുഭവങ്ങൾ തുറന്ന് പറയുകയാണ് നന്ദു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ചരിത്രം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. ആ ചിത്രത്തിൽ ബിയർ കുടിക്കുന്ന ഒരു രംഗമുണ്ട്. ഷോട്ടിൽ ഒർജിനൽ ബിയറാണ് കാണിക്കുന്നത്. പക്ഷേ അത് പൊട്ടിക്കുമ്പോൾ പദ വരാൻ പാടില്ല.

ഇതിന് മുമ്പൊക്കെ സിനിമയിൽ ഈ ഡ്രിങ്ക്സ് കാണിക്കുമ്പോൾ കട്ടൻചായ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് അത് കൊക്കക്കോള ആയി. ഇപ്പോൾ എല്ലാ സെറ്റുകളിലും  ആപ്പി ഫിസ് ആണ് ഉപയോഗിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. അങ്ങനെ ഞാൻ  ബീയര്‍ കുടിച്ചു കൊണ്ടിരിക്കുമ്പോൾ മമ്മൂക്ക വരുന്ന ഷോട്ടാണ് എടുക്കേണ്ടത്. അന്ന്  ആദ്യമായിട്ടാണ് ഞാൻ  അദ്ദേഹത്തെ കാണുന്നത്. എന്നെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു,  ഇത് ഒറിജിനൽ ബിയർ ആണോ എന്ന്.. അതെ ഒറിജിനൽ ബിയർ ആണെന്ന് മറുപടി പറഞ്ഞു.

അത് കേട്ടതും അദ്ദേഹം പറഞ്ഞു, ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി, പക്ഷേ ഇതുവരെ ഒരു ബിയർ തനിക്ക് തന്നിട്ടില്ല. ഇത് എത്രാമത്തെ പടമാണെന്ന് അദ്ദേഹം തിരക്കിയപ്പോള്‍ രണ്ടാമത്തെ പടമാണെന്ന് പറയുകയും ചെയ്തു. നിന്റെയൊക്കെ സമയമാണ്, നമ്മളൊക്കെ ചോദിച്ചാൽ കാടിവെള്ളമാണ് കലക്കി തരുന്നത് എന്ന് തമാശ രൂപേണ അദ്ദേഹം പറയുകയും ചെയ്തു.

അതുപോലെ അദ്ദേഹവുമായി ആദ്യമായി  ഒന്ന് അടുത്ത് സംസാരിക്കാൻ അവസരം ലഭിക്കുന്നതും അന്നാണ്. എല്ലാവരോടും സ്നേഹമുണ്ടെങ്കിൽപ്പോലും ഓപ്പൺ ആയി അത് പ്രകടിപ്പിക്കുന്ന വ്യക്തിയല്ല അദ്ദേഹം. അതുകൊണ്ടാണ് പൊതുവെ എല്ലാവർക്കും അദ്ദേഹത്തെ കാണുമ്പോൾ ഒരു ഭയം തോന്നുന്നത്. അദ്ദേഹത്തിന്‍റെ മൂഡ് എന്താണെന്ന് അറിഞ്ഞിട്ട് മാത്രമേ അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കാൻ പാടുള്ളൂ. ‘അണ്ണാ സുഖം തന്നെയാണോ എന്ന് ചോദിച്ചാൽ’ മൂഡ് ശെരി അല്ലങ്കിൽ  ‘എണീറ്റ് പോടാ’ എന്ന് പറയും. എന്നാൽ കറക്റ്റ് മൂഡില്‍ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നിരുന്നാൽ.. ഒരുപാട് തമാശ പറയുകയും ലോക കാര്യങ്ങൾ ഒക്കെ സംസാരിക്കുകയും, നമ്മുടെ കാര്യങ്ങൾ ചോദിച്ച് അറിയുകയും ചെയുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും നന്ദു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *