
മഞ്ജു വീട്ടിൽ വന്ന് അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ട് തൊഴുതു ! ഞങ്ങളൊക്കെ ആകെ ഞെട്ടി ! പ്രണയകഥ തുറന്ന് പറഞ്ഞ് നരേൻ !
അച്ചുവിന്റെ അമ്മ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടി സിനിമ ലോകത്തേക്ക് ചുവട് വെച്ച ആളാണ് നരേൻ, തുടക്കം തന്നെ മികച്ചതാക്കിയ നരേൻ ഇന്നും ഏവരുടെയും ഇഷ്ട താരമാണ്. ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന് നല്ല സിനിമകൾ ലഭിച്ചത് തമിഴിൽ ആയിരുന്നു. അടുത്തിടെ ആയിരുന്നു അദ്ദേഹം തന്റെ 5-ാം വിവാഹ വാർഷികം ആഘോഷിച്ചത്. ഭാര്യ മഞ്ജുവും മലയാളികൾക്ക് വളരെ പരിചിതയാണ്. അവതാരകയായി ടെലിവിഷൻ രംഗത്ത് തിളങ്ങിയ മഞ്ജു ആണ് നരേന്റെ ഭാര്യ.
ഇപ്പോഴിതാ തങ്ങളുടെ പ്രണയ വിവാഹത്തിന്റെ കഥ അദ്ദേഹം മനോരോമ ആഴ്ചപ്പതിപ്പിന്റെ നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്, ആ വാക്കുകൾ. 2005 ലാണ് ഞാൻ മഞ്ജുവിനെ പരിചയ പെടുന്നത്. അച്ചുവിന്റെ അമ്മ ഇറങ്ങിയതിന് ശേഷം കൈരളി ടിവിയിൽ ഒരു അഭിമുഖത്തിന് പോയതായിരുന്നു. അവിടെ മഞ്ജു സിങ് ആൻഡ് വിൻ എന്ന പരിപാടിയുടെ അവതാരക ആയിരുന്നു. അങ്ങനെ അവിടെ വെച്ചാണ് ആദ്യമായി മഞ്ജുവിനെ കാണുന്നത്.
ശേഷം അവിടെ നിന്ന് ഇറങ്ങിയ ശേഷം സണ്ണി എന്ന എന്റെ ഒരു സുഹൃത്ത് വിളിച്ചിരുന്നു, അദ്ദേഹം പറഞ്ഞു, നെ കൈരളി ടിവിയിൽ പോയിരുന്നു അല്ലെ, എന്റെ സുഹൃത്ത് മഞ്ജു അവിടെ ഉണ്ട്,അവൾ പറഞ്ഞു നിന്നെ കണ്ടു എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, ആ മഞ്ജുവിനെ ഞാൻ കണ്ടിരുന്നു, നല്ല കുട്ടിയാണല്ലോ എന്ന് പറഞ്ഞു, അപ്പോൾ സണ്ണി പറഞ്ഞു അവൾ പറഞ്ഞു ‘ഇതാണോ സണ്ണിയേട്ടൻ പറഞ്ഞ സുനിൽ ഇയാളൊരു പാവമാണല്ലോ. ഇയാളൊക്കെ സിനിമയിൽ എന്താ ചെയ്യാൻ പോകുന്നത്’ എന്ന്. ഞാൻ സണ്ണിയേട്ടന്റെ കയ്യിൽ നിന്ന് മഞ്ജുവിന്റെ നമ്പർ വാങ്ങി, മഞ്ജുവിന്റെ പരിപാടി കണ്ട്, വിളിക്കുന്ന ഒരു പ്രേക്ഷകനെന്ന വ്യാജേനയാണ് ആദ്യം വിളിച്ചത്.

ഞാൻ കുറെ സംസാരിച്ച ശേഷം മഞ്ജു എന്നോട് ചോദിച്ചു തീർന്നോ, അല്ല നിങ്ങൾ എത്ര ദൂരം പോകുമെന്ന് നോക്കിയതാണ്, എന്ന് അവൾക്ക് എന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ ആളെ പിടികിട്ടിയിരുന്നു, അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. അങ്ങനെ ഒരു ദിവസം മഞ്ജു എന്റെ വീട്ടിൽ വന്നു, അങ്ങനെ വീട്ടിൽ വെച്ചാണ് ഞാൻ എന്റെ ഇഷ്ടം പറയുന്നത്, വീട്ടിൽ നിന്നും പോകാൻ നേരത്ത് മഞ്ജു എന്റെ അച്ഛന്റെയും അമ്മയുടെയും കാല് തൊട്ട് അനുഗ്രഹം വാങ്ങി. ഞങ്ങളൊക്കെ ഞെട്ടി.
അങ്ങനെ അവൾ പോയ ശേഷം ഞാൻ അമ്മയോടു പറഞ്ഞു, ‘അമ്മേ, മിക്കവാറും ഈ കുട്ടിയെയായിരിക്കും ഞാൻ വിവാഹം കഴിക്കുന്നത്. അച്ഛനും അമ്മയും കോഴിക്കോട്ട് പോയി മഞ്ജുവിന്റെ അച്ഛനമ്മമാരെ കണ്ടു. മഞ്ജുവിന്റെ അമ്മ ഗുരുവായൂരപ്പൻ കോളജിൽ പ്രിൻസിപ്പൽ ആയിരുന്നു. അച്ഛൻ ക്രിസ്ത്യൻ കോളജിലും, അവർ നാലു മക്കളാണ്. ഒരു നടനുമായുള്ള വിവാഹം അവർക്ക് ഇഷ്ടപ്പെടുമോ എന്നു സംശയം ഉണ്ടായിരുന്നു. പക്ഷേ, അവർ എതിർത്തില്ല എന്നും നരേൻ പറയുന്നു. ഇപ്പോൾ പതിനഞ്ച് വർഷത്തിന് ശേഷം തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരങ്ങൾ.
Leave a Reply