
പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഒരു മകൻ ജനിച്ചു ! എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം ! മകന്റെ പേര് ഇതാണ് ! സന്തോഷവാർത്തക്ക് ആശംസകലൻ അറിയിച്ച് ആരാധകർ !
മികച്ച ഒരുപിടി സിനിമകളിൽ കൂടി മലയാളികൾക്ക് ഏറെ പരിചിതനായ ആളാണ് നടൻ നരേൻ. അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ കൂടി സിനിമയിൽ എത്തിയ അദ്ദേഹം ആദ്യ സിനിമകൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടുകയും ശേഷം തന്റെ കഴിവ് കൊണ്ട് അദ്ദേഹം സൗത്തിന്ത്യയിൽ തന്നെ മികച്ച നടന്മാരിൽ ഒരാളായി മാറുകയുമായിരുന്നു. അടുത്തിടെയാണ് അദ്ദേഹം വീണ്ടും അച്ഛനാകാൻ ഒരുങ്ങുകയാണ് എന്ന സന്തോഷം പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ മകൻ ജനിച്ച ശേഷം അവന്റെ പേരിടൽ ചടങ്ങിന്റെ സന്തോഷമാണ് അദ്ദേഹം പങ്കുവെച്ചത്. ഇവർക്ക് തന്മയ എന്നൊരു പതിനാല് വയസുകാരി മകൾ കൂടി ഉണ്ട്. 2007ൽ ആയിരുന്നു നരേനും മഞ്ജുവും വിവാഹിതരായത്. ഓംകാർ നരേൻ എന്നാണ് മകന് നരേൻ പേരിട്ടിരിക്കുന്നത്. ചേച്ചിയുടെ കൈകളിൽ ഉറങ്ങുന്ന അനുജന്റെ ചിത്രങ്ങളും നരേൻ പങ്കുവെച്ചു ഒപ്പം എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം എന്നും അദ്ദേഹം പറയുന്നു.
തന്റെ സന്തോഷ നിമിഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മകനൊപ്പമുള്ള നരേന്റെ കുടുംബചിത്രവും വൈറലാണ്. വെറ്റില വെച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും നരേൻ പങ്കുവെച്ചിട്ടുണ്ട്. ഡിസംബറിലാണ് ഡേറ്റെന്നും കുടുംബത്തിലെല്ലാവരും പുതിയ ആളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.

മകൾ കുഞ്ഞതിഥി വരുന്നതിന്റെ സന്തോഷത്തിലാണെന്നും അദ്ദേഹം പറയുന്നു. നാൽപത്തിമൂന്നുകാരനായ നരേൻ സിനിമയിലെത്തിയ ശേഷമാണ് സുനിൻ കുമാർ എന്ന പേര് നരേനാക്കി മാറ്റിയത്. ഛായാഗ്രഹണ സഹായിയായിട്ടായിരുന്നു നരേൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സഹനടനായാണ് അഭിനയം തുടങ്ങിയത്. അവതാരകയായി ടെലിവിഷൻ രംഗത്ത് തിളങ്ങിയ മഞ്ജു ആണ് നരേന്റെ ഭാര്യ.
തങ്ങളുടെ പ്രണയ കഥയും അദ്ദേഹം പറഞ്ഞിരുന്നു. 2005 ലാണ് ഞാൻ മഞ്ജുവിനെ പരിചയ പെടുന്നത്. അച്ചുവിന്റെ അമ്മ ഇറങ്ങിയതിന് ശേഷം കൈരളി ടിവിയിൽ ഒരു അഭിമുഖത്തിന് പോയതായിരുന്നു. അവിടെ മഞ്ജു സിങ് ആൻഡ് വിൻ എന്ന പരിപാടിയുടെ അവതാരക ആയിരുന്നു. അങ്ങനെ അവിടെ വെച്ചാണ് ആദ്യമായി മഞ്ജുവിനെ കാണുന്നത്. എനിക്ക് ഇഷ്ടം തോന്നുകയും ഞാൻ അവരുടെ നമ്പർ തേടി പിടിച്ച് വിളിച്ച് സംസാരിക്കുകയുമായിരുന്നു. മഞ്ജുവിന്റെ പരിപാടി കണ്ട്, വിളിക്കുന്ന ഒരു പ്രേക്ഷകനെന്ന വ്യാജേനയാണ് ആദ്യം വിളിച്ചത്.
പക്ഷെ അവൾക്ക് എന്നെ മനസ്സിലായിരുന്നു., അങ്ങനെ ഒരു ദിവസം മഞ്ജു എന്റെ വീട്ടിൽ വന്നു, അങ്ങനെ വീട്ടിൽ വെച്ചാണ് ഞാൻ എന്റെ ഇഷ്ടം പറയുന്നത്, വീട്ടിൽ നിന്നും പോകാൻ നേരത്ത് മഞ്ജു എന്റെ അച്ഛന്റെയും അമ്മയുടെയും കാല് തൊട്ട് അനുഗ്രഹം വാങ്ങി. ഞങ്ങളൊക്കെ ഞെട്ടി. അങ്ങനെ അവൾ പോയ ശേഷം ഞാൻ അമ്മയോടു പറഞ്ഞു, ‘അമ്മേ, മിക്കവാറും ഈ കുട്ടിയെയായിരിക്കും ഞാൻ വിവാഹം കഴിക്കുന്നത്. അങ്ങനെ അത് നടന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply