
പതിനഞ്ചാമത് വിവാഹ വാർഷിക ദിനത്തിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് നരേൻ ! ഒരു കുഞ്ഞതിഥി ! ആശംസകൾ അറിയിച്ച് ആരാധകർ
ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന പ്രശസ്ത നടന്മാരിൽ ഒരാളാണ് നരേൻ. അദ്ദേഹത്തിന് കൂടുതൽ നല്ല സിനിമകൾ കിട്ടിയത് തമിഴിൽ നിന്നുമായിരുന്നു. അച്ചുവിനയെ അമ്മ എന്ന സിനിമയിൽ കൂടിയാണ് നരേൻ മലയാള സിനിമ രംഗത്തേക്ക് ചുവട് വെച്ചത്. ശേഷം ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന്റെ കഥാപാത്രം ഏറെ ഹിറ്റായിരുന്നു എങ്കിലും നായകനായി എത്തിയ നരേന് മലയാളത്തിൽ വലിയ സ്വീകാര്യത ഇല്ലായിരുന്നു.
ഇപ്പോഴിതാ അദ്ദേഹം തന്റെ പതിനഞ്ചാമത് വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ വാർഷിക ദിനത്തിൽ താൻ വീണ്ടും അച്ഛൻ ആകാൻ പോകുന്നു എന്ന വാർത്തയാണ് അദ്ദേഹം പങ്കുവെച്ചത്. ഞങ്ങളുടെ 15-ാം വിവാഹ വാർഷികത്തിന്റെ ഈ സന്തോഷ ദിനത്തിൽ, ഞങ്ങളുടെ കുടുംബം ഒരു പുതിയ അംഗത്തെ പ്രതീക്ഷിക്കുന്നു എന്ന നല്ലവാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്’ എന്നാണ് ഭാര്യയുടേയും മകളുടെയും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നരേൻ കുറിച്ചത്.

2007 ൽ ആയിരുന്നു അദ്ദേഹത്തിന്റെ വിവാഹം, ഭാര്യ മഞ്ജു ഹരിദാസ്. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്. തങ്ങളുടെ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ തയാറെടുക്കുകയാണ് മകളും. നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്. അടുത്തിടെ ഇറങ്ങിയ സൂപ്പർ ഹിറ്റ് കമൽഹാസൻ ചിത്രം ‘വിക്ര’ത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ച് കൈയ്യടി നേടിയിരുന്നു. ‘കൈതി 2’ ആണ് നടന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്.
Leave a Reply