
എല്ലാം ഈശ്വരന്റെ അനുഗ്രഹം ! വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്, ജീവിതത്തിൽ ഇത്ര അധികം ടെന്‍ഷന്‍ അനുഭവിച്ചിട്ടില്ല !
ഇന്ന് ദേശിയ 69മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചിരിക്കുകയാണ്, എന്നത്തേയും പോലെ മലയാള സിനിമക്ക് അഭിമാനിക്കത്തക്ക രീതിയിൽ പുരസ്കരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന് ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ചിത്രത്തിന്റെ നിര്‍മാതാവും നടനുമായി ഉണ്ണി മുകുന്ദന്‍. വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് മേപ്പടിയാന്‍. തുടക്കം മുതല്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
എന്റെ ജീവിതത്തിൽ ഞാൻ ഇത്ര അധികം ഒരു ടെൻഷൻ അനുഭവിച്ചിട്ടില്ല, ആദ്യമായി ഞാൻ നിർമ്മിച്ച ചിത്രംകൂടിയാണ്. പ്രൊഡക്ഷനെക്കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ കാര്യത്തിലും വിഷ്ണു കൂടെ നിന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ദേശീയ തലത്തില്‍ വിഷ്ണുവിന് ഇത്രവലിയ അംഗീകാരം ലഭിക്കുന്നത് തനിക്ക് പുരസ്‌ക്കാരം ലഭിക്കുന്നത് പോലെയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അതുപോലെ തനിക്ക് പുരസ്‌കാരം ലഭിച്ചതിനെ കുറിച്ച് സംവിധായകൻ വിഷ്ണു മോഹൻ പറയുന്നത് ഇങ്ങനെ…

ഒരുപാട് സന്തോഷം, ഉണ്ണിയുടെ ആദ്യത്തെ പ്രൊഡക്ഷൻ ആയിരുന്നു. ഞാനും ഉണ്ണിയും ഈ സിനിമയ്‌ക്ക് വേണ്ടി ഒരുപാട് പ്രയത്‌നിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചതിൽ വലിയ സന്തോഷം. കൊറോണ സമയത്ത് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ഉണ്ണിയുടെ നല്ല കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ കഥാപാത്രം. ആ കഥാപാത്രം ജനങ്ങൾ ഏറ്റെടുത്തതിനാലാണ് സിനിമയ്‌ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ഉണ്ണിയ്‌ക്കാണ് ഞാൻ നന്ദി അറിയിക്കുന്നത്. മേപ്പടിയാന്റെ എല്ലാ അണിയറപ്രവർത്തകർക്കും നന്ദി പറയുന്നു എന്നും വിഷ്ണു പറയുന്നു. നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിക്കുന്നത്. അതിൽ എല്ലാം ഈശ്വരന്റെ അനുഗ്രഹം എന്നാണ് ഉണ്ണിക്ക് ലഭിക്കുന്ന കമന്റുകൾ.
Leave a Reply