
‘എന്റെ ലോകം അവളാണ്’, ഈ താര കുടുംബത്തിൽ നിന്നും മറ്റൊരു സന്തോഷ വർത്തകൂടി ! കൈയ്യടിച്ച് ആശംസകളുമായി ആരാധകർ !
ചില അഭിനേതാക്കളെ നമ്മൾ ഓർത്തിരിക്കാൻ ഒരുപാട് കാരണങ്ങൾ ഒന്നും വേണമെന്നില്ല, ഒരുപക്ഷെ ഒരു ഡയലോഗ് പോലും വേണമെന്നില്ല, നാമ്മുടെ മനസ്സിൽ അങ്ങനെ ഉണ്ടാകും.. അത്തരത്തിൽ ഒരു നടനാണ് അബൂബക്കർ. ആ പേര് പറഞ്ഞാൽ ഒരുപക്ഷെ നമുക്ക് ആളെ പിടികിട്ടിയില്ലെങ്കിലും ആ കഥാപാത്രങ്ങൾ നമ്മൾ ഒരിക്കലും മറക്കില്ല. ആകെ രണ്ടു ചിത്രങ്ങൾ മാത്രമാണ് അദ്ദേഹം മലയാളത്തിൽ ചെയ്‌തത് എന്ന് പറഞ്ഞാൽ ഒരുപക്ഷെ അത് വിശ്വസിക്കാൻ പ്രയാസമുണ്ടാകും, കാരണം ആ രണ്ടു കഥാപത്രങ്ങളും നമ്മുടെ മനസ്സിൽ ഒരായിരം വേഷങ്ങൾ അദ്ദേഹം ചെയ്തത് പോലെ തോന്നിപോകും.
കേളി, വാത്സല്യം എന്നിവയാണ് ചിത്രങ്ങൾ. പക്ഷെ അദ്ദേഹത്തിന്റെ മക്കൾ ഇന്ന് മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതരാണ്. കലാഭവൻ നവാസിനെ നമ്മൾ ഏവർക്കും വളരെ പരിചിതമാണ്. കലാഭവൻ എന്ന മിമിക്രി സാമ്രജ്യത്തിൽ നിന്നും സിനിമയിൽ എത്തിയവരിൽ ഒരാളാണ് നവാസും. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. അതുപോലെ തന്നെ അബൂബക്കറിന്റെ മറ്റൊരു മകനെയും നമുക്ക് ഏറെ പരിചയമാണ്, നിയാസ് ബക്കർ, സിനിമയിലും സീരിയലുകളിലും ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത നിയാസ് മറിമായം എന്ന ജനപ്രിയ പരമ്പരയിൽ മറിമായം കോയ എന്ന പേരിലാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.

ഒരു വലിയ കലാ കുടുംബമാണ് ഇവരുടേത്. നവാസിന്റെ ഭാര്യ ഒരു സമയത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്ന രഹ്ന നവാസ്. കൂടാതെ ദാദാസാഹിബ്, ലേലം, കണ്ണാടികടവത്ത് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന രഹ്ന ഇന്നും ഏവരുടെയും പ്രിയങ്കരിയാണ്. 2002 ലായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ നിന്നും വിവാഹിതരായവരിൽ പലരും ദാമ്പത്യം പകുതിവഴിയിൽ ഉപേക്ഷിച്ചു പോകുന്ന വാർത്തകൾക്ക് ഇന്നും ഒരു കുറവുമില്ല, അത്തരം സാഹചര്യങ്ങളിലാണ് നമ്മൾക്ക് ഇവരെപോലെയുള്ള താര ദമ്പതികളോട് ഇഷ്ടവും ബഹുമാനവും കൂടുന്നത്.
പ്രണയ വിവാഹമായിരുന്നു ഇവരുടേത് എന്ന രീതിയിൽ പലരും തെറ്റിദ്ധരിധരിച്ചിരുന്നത്. പക്ഷെ വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു രഹ്നയുടേതും നവാസിന്റേതും. ഒരു സിനിമയില്‍ ഇരുവരും ജോഡി ആയി അഭിനയിച്ചിരുന്നു. ഈ സമയത്ത് നവാസിന് കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. അങ്ങനെ വിവാഹം നടന്നു, വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് ഇവരുടേത്. രഹ്ന വിവാഹത്തോടെ അഭിനയ രംഗത്ത് നിന്ന് മാറി നിന്നെങ്കിലും പ്രേക്ഷകര്‍ ഇന്നും രഹ്‌നയെ മറന്നിട്ടില്ല. അത് മാത്രമല്ല ഇന്ന് ബിസിനെസ്സ് മേഖലയിലും താരം വളരെ തിരക്കിലാണ്.
വിവാഹ ശേഷം താൻ ഫാഷന്‍ ഡിസൈനിംഗ് പഠിക്കാൻ പോയ സമയത്ത് അദ്ദേഹത്തോട് വണ്ടി ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞു അത് പറ്റില്ലെന്ന്. കാരണം ചോദിച്ചപ്പോള്‍ വണ്ടി പോയാൽ പുതിയതൊന്ന് വാങ്ങാം പക്ഷെ എന്റെ രഹ്ന പോയാല്‍ അത് വേറെ കിട്ടില്ല എന്നായിരുന്നു, കൂടാതെ ഇവരുടെ മകളും അടുത്തിടെ അഭിനയ രംഗത്ത് എത്തിയിരുന്നു. ദുർഗ്ഗ കൃഷ്ണ നായികയായ ‘കൺഫെഷൻസ് ഓഫ് കുക്കു’ എന്ന സിനിമയിലാണ് മൂത്ത മകൾ നഹറിൻ നവാസ് തുടക്കം കുറിച്ചിരിക്കുന്നത്.
Leave a Reply