
എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോൾ ഞാൻ രഹ്നയെ ചീ,ത്തയാണ് പറഞ്ഞത് ! പ്രണയം, വിവാഹം ! നവാസും രഹ്നയും പറയുന്നു !
മലയാള സിനിമ രംഗത്ത് ശ്രദ്ദേയമായ ഒരുപാട് വേഷങ്ങൾ ചെയ്തിട്ടില്ലെങ്കിലും നവാസ് എന്ന നടൻ നമുക്ക് പ്രിയങ്കരനാണ്. കലാഭവൻ എന്ന മിമിക്രി സാമ്രജ്യത്തിൽ നിന്നും സിനിമയിൽ എത്തിയവരിൽ ഒരാളാണ് നവാസും. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വാത്സല്യം, കേളി എന്നീ ചിത്രങ്ങളിൽ കൂടി മലയാളികൾക്ക് വളരെ സുപരിചിതനായ അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. വാത്സല്യം എന്ന ചിത്രത്തിലെ കുഞ്ഞമ്മാമ എന്ന കഥാപത്രം ആ ചിത്രം കണ്ട ഒരു മലയാളികളും മറക്കില്ല. അതുപോലെ തന്നെ അബൂബക്കറിന്റെ മറ്റൊരു മകനെയും നമുക്ക് ഏറെ പരിചയമാണ്, നിയാസ് ബക്കർ, സിനിമയിലും സീരിയലുകളിലും ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത നിയാസ് മറിമായം എന്ന ജനപ്രിയ പരമ്പരയിൽ മറിമായം കോയ എന്ന പേരിലാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.
ഒരു വലിയ കലാകുടുംബമാണ് നവാസിന്റേത്, ഭാര്യ രഹ്നയും മലയാളികളുടെ ഇഷ്ട നടിയാണ്. ഒരു സമയത്ത് സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിന്ന രഹ്ന നവാസുമായുള്ള വിവാഹ ശേഷം സിനിമ ലോകത്ത് നിന്നും മാറി നിൽക്കുക ആയിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കവെ തങ്ങളുടെ കുടുബ വിശേഷങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് നവാസും രഹ്നയും. തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ചാണ് രഹ്ന സംസാരിച്ചത്. ആ വാക്കുകൾ ഇങ്ങനെ, അന്ന് ഞാൻ പ്രതീക്ഷിച്ചതിലും വളറെ വ്യത്യസ്ത സ്വഭാവമായിരുന്നു നവസിക്കയുടേത് എന്നാണ് രഹ്ന പറയുന്നത്.

ആദ്യം ഞങ്ങൾ കാണുന്നത് ഒരു സ്റ്റേജ് പരിപാടിയിൽ വെച്ചാണ്, അതിൽ ആദ്യമേ രംഗപൂജ പോലൊരു ഡാന്‍സ് എന്റേതായിരുന്നു. അതുകഴിഞ്ഞൊരു പാട്ട്, ശേഷം സ്കിറ്റ്. അന്നുവരെ ഞാന്‍ സ്കിറ്റിലൊന്നും അഭിനയിച്ചിട്ടില്ലായിരുന്നു. അങ്ങനെ ആ ഡാൻസ് കഴിഞ്ഞ് കോസ്റ്റിയൂം ഓരോന്നായി അഴിക്കാന്‍ സമയം വേണ്ടി വന്നു, അങ്ങനെ അഴിച്ചുവന്നപ്പോൾ ഡ്രസ്സ് കുടുങ്ങിപ്പോയി. എത്ര നോക്കിയിട്ടും അത് അഴിക്കാൻ കഴിഞ്ഞില്ല, അന്നവിടെ കല്‍പ്പന ചേച്ചിയുണ്ട്. ചേച്ചി ഗര്‍ഭിണിയാണ്, നിറവയറുമായി നില്‍ക്കുകയാണെങ്കിലും എന്നെ സഹായിക്കാന്‍ വന്നു. ആ പാവം എന്തൊക്കെയോ ചെയ്ത് അത് കീറി തന്നു. അപ്പോഴേക്കും അവിടെ സ്കിറ്റ് തുടങ്ങി കഴിഞ്ഞു.
അങ്ങനെ ഞാൻ പെട്ടെന്ന് മറ്റൊരു ഡ്രെസ്സും ഇട്ടുകൊണ്ട് ചെന്നപ്പോൾ ആദ്യം ഞാൻ കേൾക്കുന്നത് ‘ഈ നായികയെ എടുക്കണ്ടായിരുന്നു. ഭയങ്കര ജാഡയാണെന്ന്’ എന്നെ കുറിച്ച് നവാസിക്ക പറയുന്നതാണ്. ഈ സമയത്ത് നവാസിക്ക ചീത്ത പറയുന്നുണ്ട്. തിരക്കിട്ട് ഓടുന്നത് കൊണ്ട് എന്റെ ചെവി മൊത്തം അടഞ്ഞു. നവാസിക്കയുടെ എക്സ്പ്രഷന്‍ മാത്രമേ ഞാന്‍ കണ്ടുള്ളു. അതായിരുന്നു ഞങ്ങളുടെ ആദ്യ കാഴ്ചയെന്ന് രഹ്ന പറയുന്നു. എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ ഞാന്‍ ചീത്തയാണ് പറഞ്ഞതെന്ന് നവാസും പറയുന്നു. ഇവരുടെ കുടുംബത്തിൽ നിന്നും അടുത്ത തലമുറയും സിനിമയിൽ എത്തിക്കഴിഞ്ഞു. ഇവരുടെ മകൾ നഹറിൻ നവാസ് ദുർഗ്ഗ കൃഷ്ണ നായികയായ ‘കൺഫെഷൻസ് ഓഫ് കുക്കു’ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.
Leave a Reply