
ഞാൻ എന്നും അവളോടൊപ്പം, ആ തീരുമാനത്തിന് ഒരു മാറ്റവുമില്ല ! കാവ്യ എന്റെ സുഹൃത്തല്ല ! ദിലീപിനെ കുറിച്ചും തുറന്ന് പറഞ്ഞ് നവ്യ നായർ !
മലയാള സിനിമ മേഖലയിൽ ഒരു സമയത്ത് തിളങ്ങി നിന്ന നായികയാണ് നവ്യ നായർ. ഇഷ്ടം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരെ കയ്യിലെടുത്ത നവ്യ പിന്നീട് അനേകം ചിത്രങ്ങളിൽ കൂടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ആളാണ്. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി ഇന്നും മലയാളി മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന നവ്യ ഇപ്പോൾ പത്ത് വർഷത്തെ ഇടവേളക്ക് ശേഷം വളരെ ശക്തമായ രീതിയിൽ തിരിച്ചു വന്നിരിക്കുകയാണ്.
വളരെ മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്, മാര്‍ച്ച് 18 ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നവ്യ മനോരമക്ക് നൽകിയ ഒരു അഭിമുഖത്തിൽ നവ്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയത്. തിരിച്ചുവരവിനുള്ള പ്രചോദനം ആരാണ്, മഞ്ജു വാര്യരാണോ എന്ന ചോദ്യത്തിന് അതെ മഞ്ജു ചേച്ചി എപ്പോഴും എന്റെ ഇന്‍സ്പിരേഷന്‍ തന്നെയാണെന്നായിരുന്നു നവ്യയുടെ മറുപടി. മഞ്ജു ചേച്ചി പൊളിയാണെന്നും നവ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്.
കൂടാതെ അവതാകാൻ നവ്യയോട് ദിലീപിന് കുറിച്ച് ചോദിച്ചപ്പോൾ നവ്യയുടെ മറുപടി ‘ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങള്‍ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കും. കാരണം ഇക്കാര്യത്തെ പറ്റി ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. പലതും റിലേറ്റീവായി പോവുന്നുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായത്കൊണ്ട് തന്നെ ഞാൻ അതിനെ പറ്റി ആധികാരികമായി പറഞ്ഞ് വഷളാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ സഹപ്രവര്‍ത്തക വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു. എന്നും അവളുടെ കൂടെ തന്നെയാണ് എന്നതില്‍ മാറ്റമില്ല. അവൾ അനുഭവിച്ചത് ഒരിക്കലും മറക്കാൻ തനിക്ക് കഴിയില്ല എന്നും നവ്യ പറയുന്നു.

കൂടാതെ കാവ്യയുമായി നവ്യക്ക് സൗഹൃദം ഉണ്ടോ എന്ന ചോദ്യത്തിന്, നവ്യ പറയുന്നത് ഇങ്ങനെ, വ്യക്തിപരമായി ഞങ്ങള്‍ സുഹൃത്തുക്കളല്ല, പിന്നെ പരിചയം ഉണ്ട് അത്രമാത്രം. അതുപോലെ WCC സംഘടനയെ കുറിച്ചും നവ്യ പറയുന്നു. ബോംബൈയിലായിരുന്നതിനാൽ എനിക്ക് ഡബ്ലുസിസിയുടെ യോഗത്തിലൊന്നും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല, സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനുള്ള ഒരിടം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഹേമ കമ്മീഷന്‍ റിപ്പോർട്ട് ഇപ്പോള്‍ ചര്‍ച്ചയാകാന്‍ കാരണം ഡബ്ല്യുസിസി അതേക്കുറിച്ച് സംസാരിച്ചതിനാലാണ്. അതിന് മുമ്പ് തന്നെ റിപ്പോര്‍ട്ട് പുറത്ത് വരേണ്ടതായിരുന്നുവെന്നാണ് ഞാനും കരുതുന്നത് എന്നും നവ്യ പറയുന്നുണ്ട്.
കൂടാതെ നവ്യ അഭിമുഖത്തിൽ പറയുന്നുണ്ട്, നമ്മുടെ ശരി മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ശീലത്തോട് താല്‍പര്യമില്ല, എനിക്ക് സിനിമ കാണാന്‍ പോവാനിഷ്ടമാണ്. എന്റെ ഭര്‍ത്താവിന് ഇഷ്ടമില്ല, എന്നോടുള്ള ഇഷ്ടം കൊണ്ട് അദ്ദേഹത്തിന് വേണമെങ്കില്‍ മാറ്റം വരുത്താം. മകള്‍, മരുമകള്‍, ഭാര്യ, അമ്മ തുടങ്ങി കുറേ റോളുണ്ട് ജീവിതത്തില്‍. പൂര്‍ണമായിട്ടും നമ്മളെ അറിയുന്നത് നമുക്ക് മാത്രമാണ് എന്നും നവ്യ പറയുന്നു.
Leave a Reply