
മാതാപിതാക്കളോളം നിസ്വാർത്ഥമായ സ്നേഹം അത് ഈ ഭൂലോകത്ത് എവിടെയും ലഭിയ്ക്കില്ല ! നവ്യയുടെ വാക്കുകൾക്ക് കൈയ്യടി !
മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിമാരിൽ ഒരാളാണ് നവ്യ നായർ. ഒരു നടിയായും നർത്തകിയായും ഏറെ കയ്യടികൾ നേടിയ നവ്യ ഇപ്പോൾ തന്റെ നൃത്ത പരിപാടികളുമായി തിരക്കിലാണ്, എങ്കിലും കാരുണ്യ പ്രവർത്തനങ്ങൾക്കും നവ്യ സമയം കണ്ടെത്താറുണ്ട്, ഇതിന് മുമ്പും നവ്യ പലപ്പോഴും തന്റെ മാതാപിതാക്കളോടുള്ള നന്ദിയും കടപ്പാടിന്റെ കുറിച്ചും സംസാരിച്ചിട്ടുണ്ട്, ഇപ്പോഴിതാ നൃത്ത പരിപാടിക്കായി ഒരുങ്ങി നിൽക്കുന്ന തന്റെ ചിത്രങ്ങൾ എടുക്കുന്ന അച്ഛന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് നവ്യ കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
നവ്യയുടെ ആ വാക്കുകൾ ഇങ്ങനെ, എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഒരുപാട് പണച്ചിലവുള്ള കാര്യമാണ് ശാസ്ത്രീയ നൃത്ത പഠനവും ഒപ്പം അതിന്റെ അരങ്ങേറ്റവും കൂടാതെ യുവജനോത്സവ വേദികളിലെ മത്സരങ്ങൾക്കായിയുള്ള ഒരുക്കങ്ങളുടെ ചിലവും. അത്തരത്തിൽ പഠിക്കുന്ന സമയത്ത് യുവജനോത്സവങ്ങളിൽ എനിക്ക് പങ്കെടുക്കാൻ വേണ്ടി എന്റെ വീട്ടുകാർ ലക്ഷങ്ങൾ ചെലവാക്കിയിട്ടുണ്ട്.
ഇതിന് മുമ്പും തന്റെ ജീവിതത്തിൽ അച്ഛനും അമ്മക്കുമുള്ള വലിയ സ്ഥാനത്തെ കുറിച്ച് നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്, ആ വാക്കുകൾ ഇങ്ങനെ, എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഒരുപാട് പണച്ചിലവുള്ള കാര്യമാണ് ശാസ്ത്രീയ നൃത്ത പഠനവും ഒപ്പം അതിന്റെ അരങ്ങേറ്റവും കൂടാതെ യുവജനോത്സവ വേദികളിലെ മത്സരങ്ങൾക്കായിയുള്ള ഒരുക്കങ്ങളുടെ ചിലവും. അത്തരത്തിൽ പഠിക്കുന്ന സമയത്ത് യുവജനോത്സവങ്ങളിൽ എനിക്ക് പങ്കെടുക്കാൻ വേണ്ടി എന്റെ വീട്ടുകാർ ലക്ഷങ്ങൾ ചെലവാക്കിയിട്ടുണ്ട്.

വളരെ സാധാരണ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്ന് അങ്ങനെ ചിലവ് വരുമ്പോൾ അത് വലിയ ഒരു കാര്യമാണ്. അത് ഒരിക്കലും ആ ഞങ്ങളുടെ മകൾ ഒരു സിനിമ നടിയാകും ലക്ഷങ്ങൾ കൊണ്ടുവരും എന്നൊന്നും അറിഞ്ഞിട്ടില്ല, അവർ എനിക്കുവേണ്ടി പണം ചെലവാക്കിയത്. എന്റെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും കൂടെ ഉണ്ടാകുക ഇതായിരുന്നു അവരുടെ മനസ്സിൽ, മത്സരങ്ങളിൽ ഞാൻ പങ്കെടുക്കുന്ന ഓരോ ഐറ്റത്തിനും വേണ്ടുന്ന വസ്ത്രങ്ങൾ, അത് പോലെ അന്ന് സിഡി ഒന്നും ഇല്ലാത്തതു കൊണ്ട് പക്ക മേളത്തിന് തന്നെ ഒരുപാടു പണം ചെലവാകും.
ഇന്ന് പണ്ടത്തെ അത്ര പണച്ചിലവും ബുദ്ധിമുട്ടുകളും ഇല്ല, ഒരു കലാകാരി എന്ന നിലയിൽ എന്നെ വളർത്തിയെടുത്തത് എന്റെ വീട്ടുകാരാണ്. എന്റെ മാത്രമല്ല ഏല്ലാവർക്കും ഇങ്ങനെ തന്നെയായിരിക്കും. എന്നിരുന്നാലും എന്റെ അച്ഛനും അമ്മയും അവർ എനിക്ക് നൽകിയ സാമ്പത്തികവും മാനസിക പിന്തുണയുമാണ് ഒരു നടിയെന്ന നിലയിൽ എനിക്ക് പിന്നീട് മലയാള സിനിമയിൽ അറിയപ്പെടാൻ സഹായകമായത് എന്നും നവ്യ പറയുന്നു.
Leave a Reply