
വിവാഹത്തിന് ശേഷം ജീവിതത്തിൽ നടന്നതെല്ലാം ഇഷ്ടമല്ലാത്ത കാര്യങ്ങളായിരുന്നു ! എന്റെ അഭിമുഖങ്ങൾ കണ്ടു ചേട്ടൻ എന്നെ വഴക്ക് പറയാറുണ്ട് ! നവ്യ നായർ പറയുന്നു !
ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു നവ്യ നായർ. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നവ്യ വിവാഹിതയായി സിനിമ ലോകം വിടുന്നത്. ശേഷം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഒരുത്തി എന്ന നവ്യയുടെ ചിത്രം വളരെ വലിയ വിജയമായിരുന്നു. ഇപ്പോഴിതാ അതിനു ശേഷം ജാനകി ജാനേ എന്ന ചിത്രവുമായി നവ്യ വീണ്ടും എത്തുകയാണ്. സിനിമയുടെ പ്രമോഷൻ പരിപാടികളുമായി ഏറെ തിരക്കിലാണ് ഇപ്പോൾ താരം. ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ
നവ്യ പറഞ്ഞ ചില കാര്യനാഗാലാൻ ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ…
സൗഹൃദത്തിന്റെ കാര്യത്തിൽ ഞാൻ അത്ര കെമിയൊന്നുമല്ല, വളരെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയാൻ തന്നെ എനിക്ക് അങ്ങനെ ആരുമില്ല. ഫ്രണ്ട്ഷിപ്പുണ്ടാവുമ്പോൾ ചില തിരിച്ചടികളും നിരാശയും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ അങ്ങനെ ആരുമായും ഓവർ അറ്റാച്ചഡ് അല്ല. കാരണം എനിക്ക് ചെറുതായി എന്തെങ്കിലും തിരിച്ചടി വരുമ്പോൾ ഞാൻ വളരെയധികം ബാധിക്കും. അതെന്റെ ജോലിയെയും എന്റെ ക്രിയേറ്റിവിറ്റിയെയുമൊക്കെ ബാധിക്കും. ഞാനിപ്പോൾ ഏറ്റവും കൂടുതൽ വിശ്വാസം അർപ്പിക്കുന്നത് എന്റെ ക്രിയേറ്റിവിറ്റിക്ക് വേണ്ടിയാണ്..

ഞാൻ ഡിവോഴ്സ്ഡ് ആയി എന്ന വർത്തയൊക്കെ ഏറ്റവും അവസാനം അറിഞ്ഞ ആളാണ് ഞാൻ, സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല ഞാൻ. ചിലർ അതെനിക്ക് വാട്സ്ആപ്പിൽ അയച്ചുതന്നപ്പോഴാണ് ഞാൻ കാണുന്നത്. വെൽഡൺ എന്ന് ഞാൻ മറുപടിയും കൊടുത്തു. എന്റെ അഭിമുഖങ്ങൾ ഒക്കെ സന്തോഷ് ഏട്ടൻ കാണാറുണ്ട്. അതിൽ നേരെ ചൊവ്വേ എന്ന അഭിമുഖത്തിൽ എന്തൊക്കെ മണ്ടത്തരങ്ങളാണ് ഞാൻ വിളിച്ച് പറഞ്ഞത്. നീ എന്ത് വർത്തമാനമാണീ പറയുന്നതെന്ന് ചോദിക്കും. പക്ഷെ ചേട്ടനോട് കുറേപ്പേർ നല്ല അഭിമുഖമെന്ന് പറഞ്ഞു എന്നും നവ്യ പറയുന്നു.
വിവാഹ ശേഷം ജീവിതം ആകെ മാറുകയായിരുന്നു. അടുക്കള എനിക്ക് ഇഷ്ടമല്ലാത്ത മേഖലയായിരുന്നു, അതൊക്കെ ഒന്ന് ശെരിയാക്കി വന്നപ്പോഴേക്കും അമ്മയായി, ഇഷ്ടമല്ലാത്ത ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. ‘സിനിമയിൽ നിന്ന് മാറി നിന്നപ്പോൾ ഒരു തരം ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. ഒന്നും ചെയ്യാൻ ഇല്ലാത്ത പോലൊരു അവസ്ഥ, മുന്നിലേക്ക് എന്തെന്ന് ഉള്ള ചിന്ത. അതൊക്കെ ബാധിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു. അതിനെ മറികടക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. സ്വാഭാവികമായി സംഭവിച്ചതാണ്. അതുപോലെ താൻ സോഷ്യൽ മീഡിയയിൽ വരുന്ന നല്ലത് വായിച്ചു സന്തോഷിക്കുകയോ ട്രോളുകൾ വായിച്ച് സങ്കടപ്പെടുകയോ ചെയ്യുന്ന ആളല്ല. ആ ഒരു ലോകവുമായി വിട്ടു നിൽക്കുന്ന ആളാണെന്നും നവ്യ പറയുന്നുണ്ട്.
Leave a Reply