
‘അതല്ല അന്ന് സംഭവിച്ചത്’ !! പണ്ട് കലാതിലകം കിട്ടാതെ പോയപ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ ക,ര,യാനുള്ള കാരണം അതാണ് ! നവ്യ നായർ പറയുന്നു !
മലയാളികളുടെ ഇഷ്ട നടിയാണ് നവ്യ നായർ, ബാലാമണിയായി ഇന്നും നമ്മുടെ പ്രിയങ്കരിയായ നവ്യ ഏറെ നാളുകൾക്ക് ശേഷം ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്, വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രം ഇതിനോടകം ഒരുപാട് പുരസ്കാരങ്ങൾ നേടിയിരുന്നു, ചിത്രത്തിന്റെ ട്രെയിലറും മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ചിത്രത്തിൽ അതിഗംഭീര പ്രകടനമാണ് നവ്യ കാഴ്ചവെച്ചിരിക്കുന്നത്.
വിവാഹ ശേഷം മുബൈയിലേക്ക് പോയ നവ്യ മകനും ജനിച്ച ശേഷം പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നായികയായുള്ള തിരിച്ചുവരവ്. ഇപ്പോഴിതാ നവ്യ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, നവ്യയുടെ വാക്കുകൾ, ‘വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് പോയെങ്കിലും നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് എല്ലാ മാസവും കേരളത്തിലേക്ക് വരുമായിരുന്നു. ഭര്‍ത്താവ് സന്തോഷ് സ്പൈസസ് എക്സ്പോര്‍ട്ടര്‍ ആണ്. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ വാവ ഉണ്ടായി. സായി എന്നാണ് പേര്. മോന് ചെറുതായിരിക്കുമ്പോള്‍ തന്നെ നൃത്ത പരിപാടികള്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. അങ്ങനെ പരിപാടികള്‍ക്ക് പോകുമ്പോള്‍ അമ്മ മകനെയും കൊണ്ട് സ്റ്റേജിനെ പിന്നില്‍ ഉണ്ടാകും.

വിവാഹ ശേഷമാണ് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രം ചെയ്തത്, ദൃശ്യത്തിന്റെ കന്നട റീമേക്കും ചെയ്തു. 10 വര്‍ഷം മുമ്പാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. പിന്നീട് ഇപ്പോഴാണ് എന്റെ ഒരു സിനിമ കേരളത്തിലെത്തുന്നത്. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചുവരവ് തന്നെയാണ്. ഞാന്‍ സിനിമ ചെയ്തിരുന്ന കാലത്ത് നിന്നും ഒത്തിരി മാറി. തിയേറ്ററിനൊപ്പം ഒടിടി റിലീസുമായി പൂര്‍ണമായും മാറി. പുതിയ സിനിമ കാലഘട്ടത്തിലേക്കാണ് ഞാന്‍ തിരിച്ചു വരുന്നത്. എനിക്ക് ഇതെല്ലാം പുതിയ അനുഭവമാണെന്ന് നവ്യ പറയുന്നു.
ചെറുപ്പം മുതലേ ഞാൻ വളരെ പെട്ടെന്ന് കരയുന്ന ഒരു പ്രകൃതമാണ്, അതിന്റെ ഭാഗമാണ് അന്ന് നിങ്ങൾ കണ്ട ആ കരച്ചിൽ, പണ്ട് കലാതിലകം കിട്ടാതെ പോയപ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ കരഞ്ഞു പോയതും അതുകൊണ്ടാണ്. അന്ന് കുട്ടിയാണ്, അപ്പോൾ സ്വാഭാവികമായിട്ടും ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ സങ്കടം വരും, പെട്ടെന്ന് കരയുന്ന ആളായത് കൊണ്ട് കരഞ്ഞുപോയി, പക്വതയില്ലാത്ത ഒരു കുട്ടിയുടെ പെരുമാറ്റമായിരുന്നു, ഈശ്വര അനുഗ്രഹം കൊണ്ട് കലയുടെ ലോകത്ത് ഇപ്പോള്‍ നല്ലൊരു ഇടം എനിക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പഴയതോര്‍ത്ത് സങ്കടവും പിണക്കവും ഒന്നുമില്ല. കണ്ണു നനഞ്ഞ് പല ഓര്‍മ്മകളും പിന്നീട് നമ്മെ ചിരിപ്പിക്കും. അതുപോലെ ഒന്നാണ് കലാതിലകം നഷ്ടപ്പെട്ട ഓര്‍മ്മയും. എനിക്ക് പെട്ടെന്ന് സങ്കടം വരും. സിനിമയില്‍ അത് വളരെ ഗുണമാണ്. കഥാപാത്രത്തിന്റെ സങ്കടത്തിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലാനും ഉള്ളു കൊണ്ട് അത് അനുഭവിക്കാനും പറ്റുമെന്നും നവ്യ പറയുന്നു.
Leave a Reply