പ്രണയമുണ്ട്, ചിലര്‍ ഭാര്യയെ പേടിച്ചും നാട്ടുകാരെ പേടിച്ചുമൊക്കെ പറയാതിരിക്കും ! അങ്ങനെ പറയാതിരിക്കാൻ ഞാൻ കുലസ്ത്രീ ഒന്നുമല്ല എന്നാണ് നവ്യ നായർ പറയുന്നത് !

നവ്യ നായർ എന്ന അഭിനേത്രി വളരെ കുറഞ്ഞ കാലംകൊണ്ടുതന്നെ മലയാള സിനിമ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം നവ്യ വീണ്ടും സിനിമ രംഗത്തേക്ക് ശ്കതമായി തിരിച്ചുവരികയാണ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വളരെ ശാസക്തമായ സ്ത്രീ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് തന്റെ തിരിച്ചു വരവിനെ കുറിച്ച് നവ്യ നൽകിയ നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്.

നവ്യയുടെ പല അഭിമുഖങ്ങളും പറഞ്ഞ പല കാര്യങ്ങളുമാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. സിനിമയിലേക്കുള്ള തന്റെ ഈ തിരിച്ചുവരവിന് കാരണം മഞ്ജു ചേച്ചി ആണെന്ന് പറഞ്ഞിരുന്നു, . തിരിച്ചുവരവിനുള്ള പ്രചോദനം ആരാണ്, മഞ്ജു വാര്യരാണോ എന്ന ചോദ്യത്തിന് അതെ മഞ്ജു ചേച്ചി എപ്പോഴും എന്റെ  ഇന്‍സ്പിരേഷന്‍ തന്നെയാണെന്നായിരുന്നു നവ്യയുടെ മറുപടി. മഞ്ജു ചേച്ചി പൊളിയാണെന്നും നവ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. അതുപോലെ ഒരു സമയത്ത് ഏറെ ചർച്ചയായ തന്റെ വിവാഹ മോചനം വാർത്തയെ കുറിച്ചും നവ്യ പറയുന്നു.

എല്ലാവരുടേയും പോലെ തന്നെ സാധാരണ ജീവിതമാണ് എന്റേതും, എല്ലാം ഭയങ്കര നല്ലതാണെന്നും ഒരു പ്രശ്നവും ഇല്ലാത്ത ജീവിതമാണെന്നൊന്നും നുണ പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നവ്യ പറയുന്നുണ്ട്.  പിന്നെ ഞാൻ വിവാഹ മോചിതയായി എന്ന രീതിയിൽ വന്ന  വാർത്തകൾക്ക് കാരണമായി തോന്നുന്നത്  ‘സോഷ്യല്‍ മീഡിയകളുടെ നിലനില്‍പ്പിന്റെ ഭാഗമായിട്ടാണ് വിവാഹമോചന വാര്‍ത്തകള്‍ പുറത്തു വരുന്നതാണ്. അത്തരം വാര്‍ത്തകള്‍ക്ക് വാല്യൂവും ആവശ്യക്കാരും ഉണ്ടെന്ന് കാണുമ്പോള്‍ അവരത് ചെയ്യുകയും കൗതുകമുള്ള വാര്‍ത്തയായത് കൊണ്ട് മറ്റുള്ളവര്‍ കയറി കാണുകയും ചെയ്യും. മകന്റെ പിറന്നാളിനും, വണ്ടി വാങ്ങിയപ്പോഴും, പിന്നെ എന്റെ പിറന്നാളിനും ഒന്നും ഞങ്ങളുടെ കൂടെ സന്തോഷേട്ടൻ  ഉണ്ടായിരുന്നില്ല. ഈ മൂന്നു കാര്യങ്ങളും ചേര്‍ത്ത് വെച്ചിട്ടാണ് വിവാഹമോചനമായി എന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായത്.

ഇതെല്ലം കഴിഞ്ഞ് ഏട്ടന്റെ നാട്ടിലെ അമ്പലത്തിൽ ഉത്സവമായിരുന്നു, അതിന് ഞങ്ങൾ എല്ലാവരും ഒത്തുകൂടി വളരെ സന്തോഷമായിരുന്നു, ഇതൊന്നും ഞാൻ ആരെയും പറഞ്ഞ് ബോധ്യപെടുത്താനോ ഒന്നിനും നിൽക്കാറില്ല എന്നും നവ്യ പറയുന്നു.  അതുപോലെ തന്റെ പ്രണയത്തെ കുറിച്ചും താരം പറയുന്നുണ്ട്. പ്രണയം എന്നത്  സ്വാഭാവികമായി സംഭവിക്കുന്ന വികാരമാണ്. പക്ഷെ ഇപ്പോഴുള്ള പ്രണയപ്പക അമ്പരപ്പിക്കുന്നുണ്ട്. വിവാഹിതരായവര്‍ പോലും പിരിയുന്നു.

അപ്പോള്‍ ഈ പരസ്പരം പ്രണയമുള്ളവര്‍ക്ക് ഒന്ന് പിരിയാന്‍ പോലുമുള്ള അവസരം ഇല്ലാതാകുന്നു. കുട്ടികളൊക്കെ സൂക്ഷിച്ച് പ്രണയിക്കണമെന്നും നവ്യ ഓര്‍മ്മിപ്പിക്കുന്നു. പ്രണയമുണ്ടെന്ന് തുറന്ന് പറയുന്നതില്‍ എനിക്ക് മടിയൊന്നുമില്ല. ചിലര്‍ ഭാര്യയെ പേടിച്ചും അതുപോലെ നാട്ടുകാരെ പേടിച്ചുമൊക്കെ പറയാതിരിക്കും. പ്രണയമുണ്ടെന്നു തുറന്നു പറയാതിരിയ്ക്കാന്‍ താന്‍ കുലസ്ത്രീ അല്ലെന്നും നവ്യ പറയുന്നു. എല്ലാവരും ഒരു ശതമാനമെങ്കിലും ഫേക്ക് ആണെന്നും നാവ്യ പറയുന്നു !!

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *