
ഈ കണ്ടുമുട്ടല്‍ എന്നെ ഒരുപാട് വേദനിപ്പിച്ചു ! കുറച്ച് ദിവസം മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെയും വന്നിരുന്നു ! അപ്പോഴാണ് ആ രോഗ വിവരം ഞാൻ അറിയുന്നത് ! നവ്യയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
നവ്യ നായർ എന്നും മലയാളികളുടെ ബാലാമണിയാണ്. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ നവ്യ വിവാഹ ശേഷം പൂർണമായും സിനിമ ജീവിതം ഉപേക്ഷിച്ച് കുടുംബ ജീവിതം ആസ്വദിക്കുക ആയിരുന്നു. നവ്യയുടെ തിരിച്ചുവരാൻ ഇപ്പോൾ സൂപ്പർ ഹിറ്റായി മാറിയ ഒരുത്തി എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഇപ്പോഴക്കെ നവ്യ തന്റെ അഭിമുഖങ്ങളിൽ പറയുന്ന ഓരോ കാര്യങ്ങളും വളരെ അധികം ശ്രദ്ധ നേടാറുണ്ട്. ചാരിറ്റി പ്രവർത്തങ്ങളിൽ സജീവമായ നവ്യ ഇപ്പോഴിതാ പത്തനാപുരം ഗാന്ധിഭവനില്‍ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വേദിയിലെ നവ്യയുടെ പ്രസംഗവും അതുപോലെ അവിടെ വെച്ച് അപ്രതീക്ഷിതമായി മുതിർന്ന നടൻ ടിപി മാധവനെ കണ്ടപ്പോൾ ഏറെ വിഷമമായി എന്നും വേദിയിൽ നവ്യ പറയുക ഉണ്ടായി.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇവിടെ വന്നപ്പോള്‍ ടി പി മാധവന് ചേട്ടനെ കണ്ടു. കല്യാണരാമന്, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെയാണ് താമസമെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു പോയി. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി.

ദിവസങ്ങള്‍ക്ക് മുമ്പ് എനിക്ക് നല്ല രീതിയിൽ തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളത് പോലെയും തോന്നിയിരുന്നു. അങ്ങനെ ഞാൻ എന്റെ രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ് എന്നറിയാൻ കഴിഞ്ഞു.. നമ്മള് ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതെയാകുന്നത്.
ഞാൻ എന്റെ ജീവിതത്തിൽ എന്റെ മാതാപിതാക്കളെക്കാള്‍ മുകളിലായി മറ്റാരെയും കണക്കാക്കിയിട്ടില്ല. ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛന്- അമ്മമാര്‍ ഉണ്ട്. തന്റേതായ കാരണത്താല്‍ അല്ലാതെ അനാഥരായ കുട്ടികളുണ്ട്. അവര്‍ക്കായി ഒരു നൃത്തം അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിയ്ക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം. ഞാൻ സന്തോഷത്തോടെ ചെയ്യും എന്നും നവ്യ പറയുന്നു. നവ്യയുടെ വാക്കുകൾക്ക് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.
Leave a Reply