
വിനായകനെ പോലെ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരാളൊട് പ്രതികരിക്കാൻ എനിക്ക് പേ,ടിയാണ് ! വിവാദ വിഷയത്തിൽ നവ്യ നായർ പറയുന്നു !
ഇപ്പോൾ സമൂഹ മാധ്യമങ്ങൾ മുഴുവൻ സംസാര വിഷയം നടൻ വിനായകൻ പറഞ്ഞ വക്കുകളാണ്, കഴിഞ്ഞ ദിവസം ‘ഒരുത്തി’ എന്ന നവ്യയുടെ പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ പങ്കെടുത്ത വിനായകൻ മാധ്യമ പ്രവർത്തകാരോട് സംസാരിക്കവെ പല തുറന്ന് പറച്ചിലുകളൂം നടൻ നടത്തിയിരുന്നു, അതോടൊപ്പം പല വിവാദ പരാമർശങ്ങളും നടൻ ഉന്നയിച്ചു എന്നതും ചർച്ചകളുടെയും പ്രതിശേഷങ്ങളുടെയും ആക്കം കൂട്ടുന്നു.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എന്താണ് ‘മീ ടു’ എന്നായിരുന്നു എല്ലാവരോടുമായി വിനായകന്റെ ചോദ്യം, എന്റെ ജീവിതത്തിൽ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെ,ക്,സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും. ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ വിനായകന് പറയുന്നു..
ഇതുപോലെ തുടങ്ങുന്ന പല വിവാദ പരാമർശങ്ങളും നടത്തിയ വിനായകനെതിരെ പല പ്രമുഖരും രംഗത്ത് എത്തിയിട്ടുണ്ട്, അതേ പ്രസ് മീറ്റിൽ നവ്യക്ക് ഒപ്പമുണ്ടായിരുന്നത് നവ്യ നായരും സംവിധായകൻ വി കെ പ്രകാശും ആയിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് നവ്യ നായരുടെ പ്രതികരണമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നവ്യയുടെ വാക്കുകൾ ഇങ്ങനെ വിനായകന് അങ്ങനെ ഒരു ബ്രെക്കും ബെല്ലുമില്ലാതെ എന്തുവേണമെങ്കിലും പ്രതികരിക്കാം എന്നാൽ തനിക്ക് അതിനു കഴിയില്ല. എന്തിനും അഭിപ്രായം പറയുന്ന ഒരാളാണ് വിനായകനെന്നും അങ്ങനെ ഒരാളുടെ അടുത്ത് പെട്ടന്ന് കയറി ഞാൻ പ്രതികരിച്ചാൽ തിരിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും നവ്യ പറയുന്നു.

എന്തും ഒരു പേടിയുമില്ലാതെ തുറന്ന് പറയുന്ന വിയകന്റെ അടുത്ത് എന്റെ ഒരു മിതമായ ഇടപെടൽപോലും അയാളെ പ്രോകോപിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അയാൾ എന്നെ തല്ലിയാൽപോലും അയാൾക്കല്ല നാണക്കേട്, മറിച്ച് എനിക്കാണ് നാണക്കേട്. മീഡിയ അത് വാർത്തയാക്കും. കാരണം അയാൾക്ക് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാം. പക്ഷേ എനിക്ക് അങ്ങനെ പറ്റുമോ, മോനും ഭർത്താവും അടങ്ങുന്ന ഒരു കകുടുംബം ഉള്ള ആളാണ്.
ഇത് കണ്ട പലരും എന്നോട് ചോദിച്ചു അയാൾക്കൊരു അടികൊടുക്കാൻ പാടില്ലായിരുന്നോ എന്ന് കാലവും ലോകവുമൊക്കെ ഒരുപാട് വളര്‍ന്നിട്ടുണ്ടാകാം. പക്ഷേ, ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല, അത് സത്യമാണ്. അയാളൊരു തല്ല് തന്നാൽ ഞാൻ താഴെ വീഴും. എന്നെക്കൊണ്ട് അതൊന്നും പറ്റില്ല. ഞാനൊരു ധൈര്യശാലിയാണെന്നും എന്തിനും പ്രതികരിക്കുന്ന ആളാണെന്നും ഞാനെവിടെയും പറഞ്ഞിട്ടില്ല. വലിയ പ്രതികരണശേഷി ഇല്ലാത്ത ആളാണെന്നും പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സ്ഥലങ്ങളിൽ അത് പറ്റാതെ വന്നിട്ടുണ്ടെന്നുമാണ് പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിട്ടുള്ളത്. മറിച്ച് പ്രതികരിക്കുന്ന സ്ത്രീകളെ കാണുമ്പോൾ എനിക്ക് അഭിമാനവും അവരോട് തികഞ്ഞ ബഹുമാനവും തോന്നാറുണ്ട്.’–നവ്യ പറഞ്ഞു.
Leave a Reply