
ആ കുഞ്ഞിന്റെ ചിരി, അതിലും വലുത് ഒന്നുമില്ല, അവളിൽ ഞാൻ കണ്ടത് എന്നെ തന്നെയാണ് ! കണ്ണ് നിറയാതെ കണ്ടിരിക്കാൻ കഴിയില്ല ! നവ്യക്ക് കൈയ്യടിച്ച് ആരാധകർ !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ. അഭിനേത്രി നർത്തകി എന്നിങ്ങനെ വളരെ തിരക്കുള്ള ഒരു ജീവിതമാണ് നവ്യയുടേത്. അടുത്തിടെ നവ്യ പറഞ്ഞ ഒരുപാട് കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു, മനസ് തുറന്ന് സംസാരിക്കുന്ന രീതി നവ്യയെ എപ്പോഴും പ്രേക്ഷകരോട് ഒരുപാട് ചേർത്ത് നിര്ത്തുന്നു. വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച നവ്യ ഇപ്പോൾ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഒരുത്തി, ജാനകി ജാനേ എന്നീ ചിത്രങ്ങൾ വലിയ വിജയമായിരുന്നു.
മഴവിൽ മനോരമയിലെ കിടിലം എന്ന പരിപാടിയിൽ വിധി കർത്താവായും നവ്യ സജീവമാണ്. വ്യത്യസ്തമായ കഴിവുകളുള്ള പ്രതിഭകൾക്ക് അവ ലോകത്തിന് മുന്നിൽ കാണിച്ച് കൊടുക്കാനുള്ള വേദിയാണ് കിടിലം റിയാലിറ്റി ഷോ. അങ്ങനെ കിടിലത്തിൽ പങ്കെടുക്കാനെത്തിയ ഒരു കൊച്ചു പെൺകുട്ടിക്ക് നടി നവ്യ നൽകിയ സമ്മാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കൊച്ചുമിടുക്കിയായ സർഗ എന്നെ പെൺകുഞ്ഞ് കിടിലത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ തനിക്ക് വളരെ നാളുകളായുള്ള ഒരു ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. കിടിലത്തിൽ നിന്നും കിട്ടുന്ന സമ്മാനതുക എന്തിന് ഉപയോഗിക്കുമെന്ന് ചോദിച്ചപ്പോൾ വിമാനത്തിൽ കയറാനായി ഉപയോഗിക്കുമെന്നാണ് സർഗ നവ്യയോട് പറഞ്ഞത്. ഒരു ലക്ഷം രൂപയാണ് സർഗ അന്ന് സമ്മാനമായി നേടിയത്. എന്നാൽ ആ തുക വിമാന യാത്രയ്ക്ക് ഉപയോഗിക്കേണ്ടതില്ലെന്നും സർഗയ്ക്കും അച്ഛനും അമ്മയ്ക്കും വിമാന യാത്ര സാധ്യമാക്കുന്നതിനുള്ള ചെലവ് താൻ വഹിച്ചോളാമെന്നുമാണ് നവ്യ നായർ ഉറപ്പ് നൽകിയത്.

അതൊരു വെറും വാക്ക് ആയിരുന്നില്ല, നവ്യ പറഞ്ഞത് പോലെ തന്നെ ആ കൊച്ചു കുടുംബത്തിന് ബാംഗ്ലൂർക്കുള്ള വിമാന യാത്രയാണ് നവ്യ ഒരുക്കി കൊടുത്തത്. കൂടാതെ ബാംഗ്ലൂരിൽ എത്തിയാൻ താമസിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമും ഭക്ഷണവും യാത്ര ചെയ്യാൻ ടാക്സിയും വരെ നവ്യ പ്രീബുക്ക് ചെയ്തിരുന്നു. വിമാനയാത്ര മനസ് നിറഞ്ഞ് ആസ്വദിക്കുന്ന സർഗയുടെ വീഡിയോ വൈറലാണ്. നവ്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സർഗയുടെ വിമാന യാത്ര ആരംഭിച്ചത്. നവ്യ ആഗ്രഹം നിറവേറ്റി കൊടുത്തപ്പോൾ സർഗ കുട്ടിയുടെ കുഞ്ഞ് മുഖത്ത് വിരിഞ്ഞ ചിരിയും സന്തോഷവും വാക്കുകൾക്ക് അതീതമാണ്.
ആ കുഞ്ഞിന്റെ ആ സന്തോഷം, അത് നൽകാൻ കഴിഞ്ഞ നവ്യക്ക് ഒരുപാട് ഉണ്ടാകുമെന്നും,തുടങ്ങുന്ന കമന്റുകളാണ് ഇപ്പോൾ ഈ വീഡിയോക്ക് ലഭിക്കുന്നത്. നിറ കണ്ണുകളോടെയാണ് നവ്യ ഈ വീഡിയോ കാണുന്നത്. എന്റെ കുഞ്ഞിന് പോലും അവൻ ആഗ്രഹിക്കാതെ തന്നെ പലതും കിട്ടി ശീലിച്ചതുകൊണ്ട് സർഗയുടെ മുഖത്ത് കണ്ട നിറചിരിയും സന്തോഷവും എന്റെ കുഞ്ഞിന്റെ മുഖത്ത് നിന്നെന്നും കിട്ടിയെന്ന് വരില്ല. സർഗയുടെ ആഗ്രഹം സാധിച്ച് കൊടുക്കാൻ പാകത്തിനുള്ള ഒരാളാക്കി എന്നെ മാറ്റിയ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. സർഗകുട്ടി അന്ന് ആ ആഗ്രഹം പറഞ്ഞപ്പോൾ എനിക്ക് എന്നെ കാണാൻ പറ്റി. സർഗയെപ്പോലെ ആഗ്രഹിച്ച് ഞാൻ മുകളിലേക്ക് നോക്കിയിട്ടുണ്ട്’, എന്നാണ് വാക്കുകൾ ഇടറിക്കൊണ്ട് നവ്യ പറയുന്നത്. എന്നും
Leave a Reply