
എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് മാനസിലാകുനില്ല, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എന്തിനാണ് ഇങ്ങനെ ഒളിഞ്ഞു നോക്കുന്നത് ! പ്രതികരണം ശ്രദ്ധ നേടുന്നു !
മലയാളികളുടെ ഇഷ്ട നായികയായാണ് നവ്യ നായർ. ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന നവ്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ഒരുത്തി’. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. നവ്യയുടെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഇതിനോടകം ചിത്രത്തിനും നവ്യക്കും നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു.
അടുത്തിടെ നവ്യയുടെ ജീവിതത്തിൽ ഒരുപാട് ആഘോഷങ്ങൾ നടന്നിരുന്നു, മകന്റെ ജന്മദിനം അതുപോലെ നവ്യ ഒരു പുതിയ വാഹനവും അടുത്തുതന്നെ സ്വാന്തമാക്കിയിരുന്നു. എന്നാൽ ഈ ആഘോഷങ്ങളിൽ ഒന്നും നവ്യയുടെ ഭർത്താവ് സന്തോഷിനെ കണ്ടിരുന്നില്ല എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഗോസിപ്പുകൾ സജീവമായിരുന്നു. ആഘോഷ ചിത്രങ്ങളെ പങ്കുവെച്ച നവ്യയുടെ പോസ്റ്റിന് താഴേ ഒരുപാട് കമന്റുകൾ സജീവമായിരുന്നു. നവ്യയുടെ ഭർത്താവ് സന്തോഷ് എവിടെ കുഞ്ഞിന്റെ അച്ഛൻ എവിടെ, എന്തുകൊണ്ടാണ് അദ്ദേഹത്തെ ഉൾപ്പെടുത്താത്തത് എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് പലരും കമന്റുകളായി ചോദിച്ചിരുന്നു, ഇതിന് തക്ക മറുപടിയുമായി നവ്യയുടെ ആരാധകർ തന്നെ രംഗത്ത് വന്നിരുന്നു.

എന്നാൽ ഇപ്പോൾ ഇത്തരം വാർത്തകളോട് നവ്യയുടെ പ്രതികരണം എന്ന രീതിയിയിൽ വീണ്ടും വാർത്തകൾ ചൂടുപിടിക്കുന്നു, നവ്യയുടെ വാക്കുകൾ ഇങ്ങനെ, ‘എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് മനസ്സിലാകുന്നില്ല മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എന്തിനാണ് ഇങ്ങനെ ഒളിഞ്ഞുനോക്കുന്നത് സമാധാനമായി ജീവിക്കാൻ വിടൂ മറ്റുള്ളവരുടെ ഭർത്താവിനെ കുറിച്ച് അറിയാൻ നിങ്ങൾക്ക് എന്തൊരു ആകാംക്ഷയാണ് എന്തൊരു ശുഷ്കാന്തി ആണ് ഇതൊക്കെ നിങ്ങളുടെ ജീവിതത്തിൽ നടപ്പിലാക്കാൻ ശ്രമിക്കു എന്നിങ്ങനെയാണ് താരത്തിന്റെ പതികരണം’ നവ്യയുടെ പ്രതികരണത്തെ അനുകൂലിച്ച് നിരവധിപേരാണ് രംഗത്ത് വരുന്നത്.
നവ്യയുടെയും കുടുംബത്തിന്റെയും എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ നിൽക്കുന്ന ആളാണ് സന്തോഷ്, മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയായ ശ്രീചക്ര ഉദ്യോഗ് ലിമിറ്റഡിലെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റായി ജോലി നോക്കുകയാണ് സന്തോഷ്, അദ്ദേഹം മുംബൈയിലാണ് താമസം, നവ്യയും മകനും അവിടെ ആയിരുന്നു. കോവിഡ് സമയത്ത് നാട്ടിൽ ആയിരുന്ന നവ്യ പിന്നീട് സിനിമകളുടെ തിരക്കുകളിൽ ആക്കുകയായിരുന്നു, എന്നാൽ സന്തോഷിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം നിലനിർത്തുന്ന നവ്യ അവരോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങളും അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു.
Leave a Reply