
സ്ത്രീകൾക്ക് മാത്രമായ ജോലി അല്ല അടുക്കള പണി ! ആണും പെണ്ണും എന്നുള്ള വേര്‍തിരിവ് അതിന് പാടില്ല ! എന്റെ മകനെ ഞാൻ വളർത്തുന്നത് ഇങ്ങനെയാണ് !
ഒരു സമയത്ത് മലയാള സിനിമയിലെ മുൻ നിര നായികയായിരുന്നു ആനി. സിനിമയിൽ ഏറെ തിളങ്ങി നിന്ന സമയത്താണ് അവർ ഷാജി കൈലാസിനെ വിവാഹം ചെയ്ത് സിനിമയിൽ നിന്നും വിട്ടു നിന്നത്. ശേഷം അവർ ആനീസ് കിച്ചൻ എന്ന പരിപാടിയുമായി അവർ ടെലിവിഷൻ രംഗത്ത് സജീവമാണ്. സിനിമ രംഗത്തെ നിരവധിപേര് ഈ പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു. ഈ പരിപാടിയിൽ നവ്യ നായർ അതിഥിയായി എത്തിയപ്പോൾ ഇരുവരും തമ്മിൽ ഉണ്ടായ സംസാരം ഏറെ ചർച്ചയായി മാറിയിരുന്നു. സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അത് ഏറെ പ്രാധാന്യത്തോടെ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
പാചകം ചെയ്താൽ മാത്രമേ ഒരു നല്ല വീട്ടമ്മ ആകുകയുള്ളു എന്ന ആനിയുടെ വാക്കുകൾക്ക് മറുപടി നൽകുക ആയിരുന്നു നവ്യ നായർ. സ്ത്രീ പുരുഷ സമത്വം പാചകത്തില്‍ വേണം. ‘സ്ത്രീകള്‍ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാന്‍ പറയും നീ കുക്കിങ്ങ് പഠിക്കണമെന്ന്. എന്റെ മകന്റെ ഭാര്യയായി വരുന്ന കുട്ടി അവന് വച്ചുവിളമ്പി കൊടുക്കാനും അവനെ നോക്കാനും ഉള്ളതല്ല, ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകേണ്ടത് രണ്ടുപേരുടെയും തുല്യ പങ്കാളിത്തമാണ്. ആണുങ്ങളും പാചകവും, മറ്റുപണികളും ചെയ്യണം.

അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലി അല്ല ഈ കുക്കിങ്. ഇപ്പോള്‍ ആനി ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെണ്‍കുട്ടിക്ക് അത് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ അവള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കൂ.. അവള്‍ അത് തന്നെ ചെയ്യണമെന്ന വാശിപാടില്ല. ഒരു ആണും പെണ്ണും തമ്മിലുള്ള വേര്‍തിരിവ് ഒന്നും അതിന് പാടില്ല.. എന്നാണ് നവ്യ പറഞ്ഞത്. അതുപോലെ എല്ലാ ദിവസവും ഒട്ടെറെ കറികള്‍ വയ്ക്കുന്നതിനെയും നവ്യ വിമര്‍ശിച്ചു.
അതിനു മറുപടിയായി കുക്കിങ്ങ് ഇഷ്ടമല്ലാഞ്ഞിട്ടാണ് നവ്യ അത് പറയുന്നത് എന്നും കുക്കിങ്ങ് ഇഷ്ടമുള്ള നല്ല വീട്ടമ്മയാണെങ്കില്‍ പ്രശ്‌നമില്ലെന്നും ആനി പറഞ്ഞു. ഇതിനു നവ്യ നല്‍കിയത മറുപടിയാണ് കൈയടി നേടിയത്. ‘കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ.. അങ്ങനെയൊന്നുമില്ല’ എന്ന് നവ്യ പറയുമ്പോൾ ആനിക്ക് മറുപടി ഇല്ലാതെ ആകുകയായിരുന്നു. ഇതിന് ശേഷം നിരവധി പേരാണ് ആനിയെ വിമർശിച്ച് രംഗത്ത് വന്നത്. വിവാദങ്ങൾ അതിരുകടന്നപ്പോൾ ആനിയെ പിന്തുണച്ച് ഷാജി കൈലാസും രംഗത്ത് വന്നിരുന്നു.
Leave a Reply