
ജന്മനാടായ മുതുകുളത്തെ അപമാനിച്ചു ! ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണ് ! നവ്യക്ക് വിമർശനം !
മലയാള സിനിമ രംഗത്തെ മുൻനിര നായികമാരിൽ ഒരാളാണ് നവ്യ നായർ, ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായിരുന്ന നവ്യ വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുകയും ശേഷം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുകയുമാണ്. നവ്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജാനകി ജാനേ’ എന്ന സിനിമ ഇപ്പോൾ വലിയ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ നവ്യ പറഞ്ഞ ചില വാക്കുകളാണ്ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് കാരണമായത്.
തന്റെ ജന്മനാടായ മുതുകുളത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നവ്യ. കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും മറ്റുമാണ് പ്രതിഷേധം ഉയരുന്നത്. ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമർശം. ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചതായും നവ്യ പറയുന്നുണ്ട്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം.

നവ്യയുടെ വാക്കുകൾ ശേഷം ഇത് വിമര്ശനമായതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനമാണ് നവ്യക്ക് നേരെ ഉണ്ടായത്. ചില ഗ്രൂപ്പുകളിൽ മുതുകുളത്തിലെ കലാരംഗത്തെ പ്രമുഖരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് ചില പോസ്റ്റുകള്‍ വന്നിരിക്കുന്നത്. എവിടെയും കുളവും പാടവുമാണ് എന്ന നവ്യയുടെ പരാമര്‍ശത്തില്‍ ചില പോസ്റ്റുകളില്‍ മുതുകുളത്തിന്‍റെ പേരിലെ ഐതിഹ്യം തന്നെ ചിലര്‍ വിവരിക്കുന്നുണ്ട്. മുത്തുമണികൾ പോലെ വിളഞ്ഞ നെൽ പാടങ്ങൾ നിറഞ്ഞ മുത്തുകുളമാണ് മുതുകുളമായി മാറിയതെന്നതാണ് ഐതിഹ്യമെന്ന് പറയുകയാണ് നെറ്റിസൻസ്.
അതുപോലെ ഇതേ അഭിമുഖത്തിൽ നവ്യ പറയുന്നുണ്ട് ഒരിക്കൽ ദിലീപേട്ടൻ തന്റെ നാട്ടിൽ വന്നപ്പോൾ ഇവിടൊക്കെ കറണ്ട് ഉണ്ടോ എന്നും കളിയാക്കി ചോദിച്ചിരുന്നു എന്നും, ഇതിനും നവ്യക്ക് മറുപടി നൽകുകയാണ് ആലപ്പുഴക്കാർ, രാജ്യത്തെ പ്രധാന തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്ന് കായംകുളത്താണ്- എൻടിപിസി എന്ന് നവ്യ പറഞ്ഞെങ്കിൽ ഞങ്ങൾ എത്ര അഭിമാനിക്കുമായിരുന്നു എന്നും വിവിധ പോസ്റ്റുകളിൽ പറയുന്നു.
നവ്യയുടെ തിരിച്ചുവരവിൽ രണ്ടാമത്തെ ചിത്രമാണ് ‘ജാനകി ജാനേ’ സൈജു കുറുപ്പ് നായകനായ ചിത്രത്തിന്റെ സംവിധാനം അനീഷ് ഉപാസന ആണ്. നവ്യയുടെ ആദ്യ ചിത്രം ‘ഒരുത്തി’ വലിയ വിജയമായിരുന്നു.
Leave a Reply