
വിവാഹ ശേഷം ജീവിതത്തിൽ നടന്നതെല്ലാം ഇഷ്ടമല്ലാത്ത കാര്യങ്ങൾ ! എന്തും പറയാമെന്നത് ചേട്ടന്റെ അവകാശമാണെന്ന് കരുതി ! നവ്യ നായർ !
ഒരു സമയത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന ഒരു അഭിനേത്രിയായിരുന്നു നവ്യ നായർ. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന നവ്യ കരിയറിൽ ശോഭിച്ചുനിന്ന സമയത്തുതന്നെയാണ് വിവാഹിതയായി പോയത്. ഇപ്പോൾ കഴിഞ്ഞ രണ്ടു ദിവസമായി നവ്യ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ക,ള്ള,പ്പ,ണക്കേ,സി,ൽ അ,റ,സ്റ്റി,ലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുപ്പമുണ്ടെന്നും, ഇർ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നവ്യ ഒരു ചർച്ചാ വിഷയമായി മാറിയത്.
എന്നാൽ സച്ചിനുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത് എന്നും മറ്റൊരു ബന്ധവും ഇല്ലന്നും നവ്യ വ്യക്തമാക്കി, ഇപ്പോഴിതാ പലപ്പോഴായി അഭിമുഖങ്ങളിൽ നവ്യ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സൗഹൃദത്തിന്റെ കാര്യത്തിൽ ഞാൻ അത്ര കെമിയൊന്നുമല്ല, വളരെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയാൻ തന്നെ എനിക്ക് അങ്ങനെ ആരുമില്ല. ഫ്രണ്ട്ഷിപ്പുണ്ടാവുമ്പോൾ ചില തിരിച്ചടികളും നിരാശയും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ അങ്ങനെ ആരുമായും ഓവർ അറ്റാച്ചഡ് അല്ല.
കാ,ര,ണം എനിക്ക് ചെ,റു,താ,യി എന്തെങ്കിലും തിരിച്ചടി വരുമ്പോൾ ഞാൻ വളരെയധികം ബാധിക്കും. അതെന്റെ ജോലിയെയും എന്റെ ക്രിയേറ്റിവിറ്റിയെയുമൊക്കെ ബാധിക്കും. ഞാനിപ്പോൾ ഏറ്റവും കൂടുതൽ വിശ്വാസം അർപ്പിക്കുന്നത് എന്റെ ക്രിയേറ്റിവിറ്റിക്ക് വേണ്ടിയാണ്. ഞാൻ സിനിമയിൽ തിരിച്ചു വരണമെന്ന് ആഗ്രഹിച്ച ആളല്ല. മതിയായെന്ന് തോന്നിയാണ് നിർത്തിയത്. എല്ലാ ദിവസവും ഇത് തന്നെയല്ലേ ചെയ്യുന്നത്. അങ്ങനെയാണ് കല്യാണം കഴിച്ചത്. കല്യാണം കഴിച്ചാൽ പിന്നെ അഭിനയിക്കില്ലെന്നത് നാട്ടു നടപ്പായിരുന്നു. അത് തന്നെയായിരുന്നു ഞാനും വിശ്വസിച്ചിരുന്നത്.

അങ്ങനെയാണ് പെട്ടെന്ന് വിവാഹം കഴിച്ചത്. അന്നൊക്കെ എന്റെ ചിന്ത എന്റെ ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ എന്റെ വിചാരം അദ്ദേഹത്തിന് എന്നെ എന്തും പറയാമെന്നാണ്. അത് ചേട്ടന്റെ അവകാശമാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അങ്ങനെ ഒന്നുമില്ലെന്ന് എനിക്ക് മനസ്സിലായില്ല. 24ാം വയസ്സിലാണ് ഞാൻ കല്യാണം കഴിച്ചത്. പക്വതയുള്ള പ്രായമാണ്. ഒപ്പം ഞാനിത്ര എസ്റ്റാബ്ലിഷ്ഡായിട്ടുള്ള നവ്യ നായരാണ്. എനിക്ക് പോലും തോന്നിയിരുന്നത് എന്ത് പ്രശ്നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്നാണ്.
എന്റെ വിവാഹ ശേഷം എനിക്ക് യു.പി.എസ്.സി എക്സാം എഴുതാൻ പറ്റാതെ പോയത് ഇപ്പോഴും ഒരു വലിയ വിഷമമായി കരുതുന്നു. അത് എന്റെ ചെറുപ്പം മുതലുള്ള ഒരു ആഗ്രഹമായിരുന്നു, പക്ഷെ ആ സമയത്താണ് ഞാൻ ഗർഭിണി ആയത്, കുഞ്ഞായിക്കഴിഞ്ഞപ്പോഴും ഏജ് ലിമിറ്റ് പ്രശ്നമല്ലായിരുന്നു. അപ്പോൾ ചേട്ടൻ പറഞ്ഞു മോനൊക്കെ ചെറുതാണെന്ന് അവന് വാഷ് റൂമിൽ പോവാൻ സ്വന്തമായി അറിയില്ല. അത് കഴിഞ്ഞപ്പോഴും എന്റെ പ്രായ പരിധി കഴിഞ്ഞു. അത് വലിയൊരു വിഷമമായിരുന്നു. വളരെ നാളത്തെ ആഗ്രഹമായിരുന്നു.
അതിനു ശേഷം, ഡാൻസിൽ ഡിഗ്രി എടുത്ത് പിഎച്ച്ഡി ചെയ്യാമെന്ന്. അപ്പോൾ എനിക്ക് കറസ്പോണ്ടന്റായി ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ അപേക്ഷിച്ചു. ഇതെല്ലാം ചേട്ടൻ തന്നെയാണ് അയച്ചത്. മാസത്തിൽ രണ്ട് തവണ നമ്മൾ അവിടെ പോണം. ആറ് ദിവസം അവിടെ നിൽക്കണം. ഇന്റർവ്യൂവിന് കോൾ വന്നപ്പോഴേക്കും ചേട്ടൻ പോവേണ്ടെന്ന് പറഞ്ഞു, സത്യത്തിൽ എനിക്കിപ്പോഴും അറിയില്ല അതെന്താണ് ചേട്ടൻ അങ്ങനെ പറഞ്ഞതെന്ന്, അവിടെയാണ് നമ്മൾ നിസ്സഹാരായി പോവുന്നതെന്നും നവ്യ പറയുന്നു.
Leave a Reply