
കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ ! ഒരു രാഷ്ട്രീയവുമില്ലാതെ , ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു .. ! നവ്യ നായർ !
മലയാള സിനിമ രംഗത്ത് ഏറെ പ്രശസ്തയായ അഭിനേത്രിയാണ് നവ്യ നായർ. നടി നർത്തകി എന്നീ നിലകളിൽ കൂടാതെ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയാറുള്ള നവ്യ അതിന്റെ പേരിൽ പലപ്പോഴും വിമര്ശിക്കപെടാറുണ്ട്. ഇപ്പോഴിതാ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഏറെ വേദനിപ്പിക്കുന്ന ഒരു വിഷയമായ പൂക്കോട് വെറ്ററിനറി സർവകലാശാല ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ വേർപാടിൽ ഏറെ ദുഃഖം അറിയിച്ച് നവ്യ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
സിനിമ രംഗത്ത് നിന്നും നവ്യക്ക് എങ്കിലും പ്രതികരിക്കാനുള്ള മനസ് ഉണ്ടായതിൽ സന്തോഷവും അതോടൊപ്പം ആ കുടുംബത്തിന്റെ ദുഖത്തിലും പങ്കുചേരുകയാണ് നടിയുടെ ആരാധകർ,നവ്യ കുറിച്ചത് ഇങ്ങനെ, എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ .. ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ് പ്രാണനാണ് , കൊല്ലരുതേ.. ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ , ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.. അതുപോലെ തന്നെ ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷയും നവ്യ പങ്കുവെക്കുന്നുണ്ട്.

നവ്യയുടെ പോസ്റ്റിന് ലഭിച്ച കമന്റുകൾ ഇങ്ങനെ, കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വരുംവരായ്കകൾ നോക്കാതെ ക്യാമ്പസ് നികൃഷ്ടന്മാർക്കെതിരെ ഈ പോസ്റ്റിട്ട നവ്യാനായർക്ക് അഭിവാദ്യങ്ങൾ.. മലയാള സിനിമയിൽ ഒരാളെങ്കിലും ഉണ്ടായല്ലോഇതുപോലെ എഴുതാൻ.. വടക്കോട്ട് നോക്കിയിരിക്കുന്ന മലയാളികളിൽ നിന്നും വേറിട്ട ശബ്ദം.. എന്നിങ്ങനെ പോകുന്നു കമന്റുകൾ. സിനിമ രംഗത്തുനിന്നും നടന്മാരായ ഹരീഷ് പേരടി, ജോയ് മാത്യു എന്നിവർ പ്രതികരിച്ചിരുന്നു.
Leave a Reply