
പലസ്തീന്റെ കാര്യം ചർച്ച ചെയ്യുന്നത് പോലെ, കേരളത്തിലെ കലാലയങ്ങളുടെ കാര്യവും സംസാരിക്കാം ! വന്ന വഴി മറക്കരുതെന്ന് പറഞ്ഞ മന്ത്രിക്ക് മറുപടി നൽകി നവ്യ നായർ !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് നവ്യ നായർ, അതുപോലെ തന്നെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാനും നവ്യ ശ്രമിക്കാറുണ്ട്, ഇപ്പോഴിതാ കേരള സര്‍വകലാശാല കലോത്സവ വേദിയില്‍ മുഖ്യ അതിഥിയായി എത്തിയ നവ്യ വേദിയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കടുത്ത വയലൻസും ലഹരിയുമൊക്കെ നിറഞ്ഞ ഇന്നത്തെ സിനിമകൾ കലാലയങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന് ചലച്ചിത്രതാരം നവ്യാ നായർ. ആക്രോശവും ഉപദ്രവങ്ങളും നിറഞ്ഞ സിനിമകൾ കലാലയങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന്
അതുപോലെ തന്നെ ആക്രോശവും ഉ,പദ്ര,വങ്ങളും നിറഞ്ഞ സിനിമകൾ കലാലയങ്ങളിൽ. പ്രതിഫലിക്കുമ്പോൾ ജീവനുകളാണ് നഷ്ടമാകുന്നത്. പലസ്തീന്റെ കാര്യം നമ്മളിവിടെ ചർച്ചചെയ്യുന്ന പോലെ കേരളത്തിലെ കലാലയങ്ങളുടെ കാര്യവും കലോത്സവവേദികൾ സംസാരിക്കാമെന്ന് നവ്യ പറഞ്ഞു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നവ്യ.
എന്നാൽ അതേവേദിയിൽ മന്ത്രി വി ശിവന്‍കുട്ടിയുടെ വിമര്‍ശനത്തോടും നവ്യ പ്രതികരിച്ചിരുന്നു, സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടന് മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും സര്‍വകലാശാല കലോത്സവം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ശിവന്‍കുട്ടി പറഞ്ഞു. ഈ വാക്കുകളോടാണ് വേദിയില്‍ വച്ച് തന്നെ നവ്യ പ്രതികരിച്ചത്.

ഞാൻ കലോത്സവവേദികളിൽ കൂടി സിനിമയിൽ വന്ന ആളുതന്നെയാണ്. അതുകൊണ്ട് തന്നെ ഞാൻ ഇവിടെ വന്നിരിക്കുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ്, ഞാൻ ഒരിക്കലും വന്ന വഴി മറക്കുന്ന ആളല്ലെന്നും നവ്യ വേദിയിൽ തന്നെ പറഞ്ഞു. അതുപോലെ ഇന്ന് നമ്മുടെ കലാലയങ്ങളില്‍ ഒരുപാടു ജീവനുകള്‍ നഷ്ടമാകുന്നു. രക്ഷിതാക്കള്‍ വലിയ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികളെ കോളജുകളിലേക്ക് അയയ്ക്കുന്നത്. അക്കാദമിക് തലത്തില്‍ വലിയ നേട്ടങ്ങള്‍ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണം. സിനിമകളിലെ കൊലപാതക രംഗങ്ങള്‍ വിദ്യാര്‍ഥികളെ മാനസികമായി സ്വാധീനിക്കും.
ക,ഞ്ചാ,വ് ഉപയോഗിക്കുന്ന സിനിമാ ഡയലോഗുകള്‍ക്ക് ഇന്ന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അടിച്ചു പൊളിക്കേണ്ട കാലമാണ്. നല്ല മനുഷ്യരായി ജീവിക്കണമെന്നും നവ്യ വിദ്യാര്‍ഥികളോട് പറഞ്ഞു. അടുത്തിടെ നടന്ന സിദ്ധാർത്ഥിന്റെ വിയോഗത്തിലും തന്റെ വിഷമം അറിയിച്ചുകൊണ്ട് നവ്യ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ തന്നെ സംഘി, കമ്മി, കൊങ്ങി എന്നൊന്നും പറഞ്ഞ് ആക്ഷേപിക്കരുതെന്നും നവ്യ വ്യക്തമാക്കിയിരുന്നു.
Leave a Reply