
‘ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല,കുടുംബം എന്ത് വിചാരിക്കും’, സംഘാടകരെ തിരുത്തി നവ്യ നായര്എനിക്ക് ഒരു മകൻ മാത്രമാണ് ഉള്ളത് !
മലയാള സിനിമയിൽ ഏറെ പ്രശസ്തയായ നടിയും നർത്തകിയുമാണ് നവ്യ നായർ. ഇപ്പോഴിതാ നവ്യ നായരെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്ലെറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി നല്‍കിയത് തിരുത്തി സംസാരിച്ചിരിക്കുകയാണ് നവ്യ. നവ്യക്ക് രണ്ടുമക്കളുണ്ടെന്നും ഇതില്‍ മകളുടെ പേര് യാമിക എന്നാണെന്നുമാണ് ബുക്ക്ലെറ്റില്‍ എഴുതിയിരിക്കുന്നത്.
ഇതിനെ കുറിച്ച് നവ്യയുടെ വാക്കുകൾ ഇങ്ങനെ, ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാൻ. ഒരു ബുക്ക്ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ടെന്നാണ്. എന്റെ മോൻ എന്തുവിചാരിക്കും, എന്റെ കുടുംബം എന്തുവിചാരിക്കും, എനിക്ക് യാമിക എന്ന പേരില്‍ മകളുണ്ടെന്നാണ് ബുക്ക്ലെറ്റില്‍ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവർ ഇത് സത്യമാണെന്നല്ലേ വിശ്വസിക്കൂ, അല്ലെങ്കില്‍ എങ്ങനെയാകും അവർ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ചുപേർക്കല്ലേ അറിയൂ. അറിയാവത്തർ ഒരുപാട് ഉണ്ടാകില്ലേ, ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്. വിക്കിപീഡിയയില്‍ നിന്ന് എല്ലാ വിവരങ്ങളും എളുപ്പത്തില്‍ കിട്ടും. അതിഥികളെ വിളിക്കുമ്ബോള്‍ അവരെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങള്‍ തന്നെ എഴുതണമെന്നും നവ്യ പറഞ്ഞു.

അതുപോലെ തന്നെ ഞാൻ അഭിനയിക്കാത്ത ചില ചിത്രങ്ങളുടെ പേരും ബുക്ക്ലെറ്റിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നു. താൻ അഭിനയിക്കാത്ത കുറച്ചു സിനിമകളുടെ ലിസ്റ്റ് കൂടി എഴുതിച്ചേർത്തിട്ടുണ്ട്. അതൊക്കെ ശരി, പക്ഷേ കുട്ടിയുടെ കാര്യത്തില്‍ അവകാശം ഏറ്റെടുക്കാൻ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതുകൊണ്ടാണ്. എന്നിരുന്നാലും തന്നെ ഇവിടെ വിളിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും നവ്യ വേദിയിൽ പറയുകയായിരുന്നു.
Leave a Reply