
ഇന്ന് നവ്യയെക്കാൾ ആരാധകരുള്ളത് ഭർത്താവ് സന്തോഷിനാണ് ! അദ്ദേഹത്തിന്റെ ആ മനസിന് കൈയ്യടി നേടിയിരുന്നു ! നവ്യയുടെ പുതിയ വിശേഷം !
മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ. ഒരു സമയത്ത് മലയാള സിനിമയുടെ മുൻ നിര നായികമാരിൽ ഒരാൾ തന്നെ ആയിരുന്നു നവ്യ. വിവാഹ ശേഷം സിനിമ വിട്ട താരം തന്റെ മകന്റെ ജനനത്തിന് ശേഷവും അത്ര ആക്റ്റീവ് ആയിരുന്നില്ല, അടുത്തിടെ ഒരുത്തി എന്ന സിനിമയിലൂടെ സിനിമ രംഗത്ത് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായർ. ഒരുത്തി എന്ന സിനിമ വളരെ വലിയ വിജയമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ നവ്യ തന്റെ ഓരോ സന്തോഷ നിമിഷങ്ങളും പങ്കുവെക്കാറുണ്ട്.
അത്തരത്തിൽ ഇപ്പോൾ പങ്കുവെച്ച ഒരു വിശേഷമാണ് ഏറെ ശ്രദ്ധ നേടുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നവ്യക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ട്, തന്റെ ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട സന്തോഷ നിമിഷങ്ങളും നവ്യ യുട്യൂബ് വിഡിയോകൾ ആക്കി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ ഒരു പുതിയ തുടക്കത്തെ കുറിച്ചാണ് നവ്യ പുതിയ വിഡിയോയിൽ കാണിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് നവ്യ യുട്യൂബിൽ ഒരു വീഡിയോ പങ്കുവെക്കുന്നത്.
ഒരു നടി എന്നതിലുപരി വളരെ കഴിവുള്ള ഒരു ക്ലാസ്സിക്കൽ ഡാൻസർ കൂടിയാണ് നവ്യ. നവ്യ പുതിയതായി തുടങ്ങിയ തന്റെ ഡാൻസ് സ്കൂൾ മാതംഗിയുടെ വിശേഷങ്ങൾ ആണ് വീഡിയോയിലൂടെ നവ്യ പറയുന്നത്. പേഴ്സണൽ ആയി സെലക്ട് ചെയ്ത കുട്ടികൾക്ക് ആണ് ഇപ്പോൾ ക്ളാസ് തുടങ്ങാൻ പോകുന്നത്. ഒഫീഷ്യൽ ആയ ഉദ്ഘാടനം പിന്നീട് നടക്കുമെന്നും നവ്യ വീഡിയോയിൽ പറയുന്നു. നൃത്ത പഠനം ഏത് പ്രായക്കാർക്കും സാധ്യമാകും എന്നും ഒരിക്കലും ഇതൊരു കഠിനമായ പ്രോസസ്സ് ആയി കാണരുത് എന്നും നവ്യ വിഡിയോയിൽ പറയുന്നുണ്ട്. നിരവധി പേരാണ് നവ്യക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്.

ആ കൂട്ടത്തിൽ നവ്യക്ക് വരുന്ന ചില കമന്റുകൾ ഇങ്ങനെ, വലിയ നടി ആയിട്ടും, കോടീശ്വരന്റെ ഭാര്യ ആയിട്ടും സ്വന്തം കാലിൽ നിൽക്കാനുള്ള നവ്യയുടെ എഫർട്ടിനാണ് കൈയ്യടി നൽകേണ്ടത് എന്നാണ്. നവ്യയുടെ ഭർത്താവ് സന്തോഷ് മേനോൻ മുംബൈ ബേസ്ഡ് ബിസിനസ്സ്മാൻ ആണ്. അടുത്തിടെയാണ് ഭർത്താവിന്റെയും മകന്റെയും പിന്തുണയോടെ നവ്യ സിനിമയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്.
അതുപോലെ തന്നെ നവ്യയുടെ ഭർത്താവ് സന്തോഷിനും ഇന്ന് ആരാധകർ ഏറെയാണ്. അദ്ദേഹവും സമൂഹ മാധ്യമങ്ങളിൽ ആക്റ്റീവ് ആയിട്ടുള്ള വ്യ്കതിയാണ്. ഇതിന് മുമ്പ് “എന്റെ റിയൽ ഹീറോസിന് ഒപ്പമുള്ള ഡിന്നർ”, എന്ന ക്യാപ്ഷൻ നൽകികൊണ്ട്, തന്റെ ജോലികർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്… അദ്ദേഹത്തിന്റെ എളിമയും ആ മനസ്സും കാണാതെ പോകരുത് എന്നുള്ള നിരവധി കമന്റുകളാണ് അന്ന് ആ ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. തന്റെ ജോലിക്കാരോട് അദ്ദേഹത്തിന് ഉള്ള കരുതലും സ്നേഹവും എന്നും കൈയ്യടി നേടിയിരുന്നു.
Leave a Reply