
മുമ്പും ഒരുപാട് പ്രണയങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ! എന്തുകൊണ്ട് വിഘ്നേശിനെ തിരഞ്ഞെടുത്തു ! വിവാഹ ശേഷം മാധ്യമങ്ങളെ കണ്ട നയൻതാര പറയുന്നു !
ഇപ്പോൾ ലോകമെങ്ങും ആരാധകരുടെ സംസാര വിഷയം നയൻതാരയുടെ വിവാഹ വിശേഷങ്ങൾ തന്നെയാണ്. വളരെ ആഡംബരമായി നടന്ന വിവാഹത്തിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രാമാണ് പങ്കെടുത്തത്. ഹിന്ദു ആചാര പ്രകാരമാണ് നയൻതാരയുടെ വിവാഹം നടന്നത്. മലയാളത്തിൽ നിന്നും ദിലീപും, സത്യൻ അന്തിക്കാടുമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. ബോളിവുഡ് സ്റ്റൈലിലായിരുന്നു വിവാഹം. ഒരുപക്ഷെ ഇത്രത്തോളം വൈറലായ മറ്റൊരു തെന്നിന്ത്യൻ താര വിവാഹം അടുത്തൊന്നും നടന്നിട്ടുണ്ടാവില്ല.
ഇവരുടെ പ്രണയ പ്രണയ വാർത്ത പുറത്ത് വന്നതുമുതൽ ഏവരും കാത്തിരുന്ന ഒരു നിമിഷമായിരുന്നു ഇവരുടെ വിവാഹം. ഒരു കുടുംബമായി ജീവിക്കാൻ ഏറെ ആഗ്രഹിച്ച ഒരാളായിരുന്നു നയൻതാര. അവരുടെ ഏറെ നാളത്തെ സ്വപ്നം കൂടിയാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. തിരുപ്പതിയിൽ നടത്തേണ്ടിയിരുന്ന വിവാഹമായിരുന്നു. കൊവിഡ് സാഹചര്യത്താൽ വന്ന ബുദ്ധിമുട്ടുകളാണ് വിവാഹം മഹാബലിപുരത്ത് വെച്ച് നടത്താൻ കാരണം. വിവാഹത്തിന് മുമ്പ് വിഘ്നേശ് ശിവൻ പറഞ്ഞിരുന്നു, വിവശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കാണാൻ വരുമെന്ന്.
ഇപ്പോഴിതാ ഇരുവരും പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്. ഇരുവരും ചേർന്ന് ചെന്നൈയിലെ ഹോട്ടലിൽ മാധ്യമങ്ങൾക്ക് വേണ്ടി വിരുന്നൊരുക്കിയിരുന്നു. ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയും ചെയ്തു. പൂച്ചെണ്ടുകളും സമ്മാനങ്ങളും നൽകിയാണ് ഇരുവരേയും വാർത്താസമ്മേളനത്തിന് എത്തിയവർ സ്വീകരിച്ചത്. ഞാൻ നയൻതാരയെ ആദ്യമായി കണ്ട ഹോട്ടലിൽ വെച്ച് തന്നെയാണ് വിവാഹ ശേഷം ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്നത്. ആദ്യമായി നയൻതാരയെ കാണാൻ വന്നത് കഥ പറയാൻ വേണ്ടിയായിരുന്നു.

തുടക്കം മുതൽ നിങ്ങൾ ഞങ്ങളോട് കാണിക്കുന്ന ആ സ്നേഹത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. തുടർന്ന് മുമ്പോട്ടും ഞങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിനും കുടുംബ ജീവിതത്തിനും നിങ്ങളുടെ സ്നേഹവും പ്രാർഥനയും വേണം’ എന്നാണ് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞത്. മഞ്ഞ കളർ സാരിയിൽ അതീവ സുന്ദരിയായിട്ടാണ് നയൻ തന്റെ ഭർത്താവിന്റെ കൈപിടിച്ച് വേദിയിലേക്ക് എത്തിയത്. ഹണിമൂൺ എവിടെയായിരിക്കുമെന്ന് ചോദിച്ചപ്പോൾ ചിരിയായിരുന്നു ഇരുവരുടേയും മറുപടി. മഞ്ഞ സാരിയും സിന്ദൂരവും താലിയും ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് വാർത്തസമ്മേളനത്തിന് നയൻതാര എത്തിയത്.
മാധ്യമ പ്രവർത്തകർ നിരവധി ചോദ്യങ്ങളാണ് ഇരിവരോടും ചോദിച്ചത്. ആകൂട്ടത്തിൽ നിങ്ങൾക്ക് മുമ്പും നിരവധി പ്രണയങ്ങൾ നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. എന്തുകൊണ്ട് വിഘ്നേഷ് ശിവനെ തെരഞ്ഞെടുത്തുവെന്ന് ചോദിച്ചപ്പോൾ നയൻതാര ഒരു അഭിമുഖത്തിൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘വിഘ്നേഷിന്റെ ഒരു ഗുണം മാത്രം എടുത്ത് പറയാൻ കഴിയില്ല. അദ്ദേഹത്തിന്റെ എല്ലാ ഗുണങ്ങളും എനിക്ക് ഇഷ്ടമാണ്. വിക്കിയെ മുഴുവനായും ഞാൻ പ്രണയിക്കുന്നുണ്ട്.’
അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്ന ശേഷമാണ് കരിയർ മെച്ചപ്പെട്ടത്. ഓരോ ദിവസവും പുതിയതായി എന്തെങ്കിലും ചിന്തിക്കണം. കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കണം എന്നെല്ലാം തോന്നി തുടങ്ങി. ഞാൻ കണ്ടിട്ടുള്ളവരിൽ ഏറെ പേരും ആദ്യം ശ്രമിക്കുന്നത് എന്റെ കരിയർ അവസാനിപ്പിച്ച ശേഷം സ്നേഹിക്കാനാണ്.’ ‘അവർക്ക് ഹോംമേക്കറായി വീട്ടിലിരുത്തണമെന്ന ആഗ്രഹമാണ്. വിക്കി അങ്ങനെ ഒരാളല്ല. ജോലി ചെയ്യാൻ കൂടുതൽ പ്രോത്സാഹിപ്പിക്കും. ചെയ്യുന്നത് നല്ലതാണെങ്കിൽ അഭിനന്ദിക്കും പ്രോത്സാഹിപ്പിക്കും.
അദ്ദേഹം അവരുടെ അമ്മയെയും സഹോദരിയെയും എങ്ങനെയാണ് നോക്കുന്നത് എന്ന് കണ്ടറിഞ്ഞ ആളാണ് ഞാൻ ആറ് വർഷത്തിന് മുകളിലായി വിക്കി അടുത്ത് അറിയാം’ എന്നാണ് നയൻതാര പറഞ്ഞത്…
Leave a Reply