നയൻ‌താര സുമംഗലിയായി ! വിഘ്‌നേഷിന്റെ സ്നേഹ ചുംബനം ഏറ്റു വാങ്ങി പുതിയ ജീവിതത്തിലേക്ക് ! ആശംസാപ്രവാഹം !

ഇന്ത്യൻ സിനിമ ആരാധിക്കുന്ന നായികയാണ് നയൻ‌താര. ഏറെ നാളത്തെ ഗോസിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ഇപ്പോൾ നയൻ‌താര സുമംഗലി ആയിരിക്കുകയാണ്. ഏഴ് വർഷത്തോളം നീണ്ട പ്രണയ ജീവിതത്തിന് ശേഷം സൂപ്പർ സ്റ്റാർ നയൻതാരയും യുവ  സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ച് നവദമ്പതികൾ വിവാഹ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

തന്റെ വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ ആയിരുന്നു ദൈവകൃപയാൽ… പ്രപഞ്ചത്തേയും ഞങ്ങളുടെ മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും എല്ലാ അനുഗ്രഹങ്ങളോടെയും വിവാഹിതരായി’ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവനും നയൻസും കുറിച്ചത്. വളരെ മനോഹാരിയായിട്ടാണ്  ചുവന്ന നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിന് നയൻതാര എത്തിയത്.

​ അതുപോലെ ലൈറ്റ് ഗോൾഡൺ നിറത്തിലുള്ള വസ്ത്രമായിരുന്നു വിഘ്നേഷ് ശിവൻ ധരിച്ചിരുന്നത്. താലി ചാർത്തിയ ശേഷം നയൻതാരയുടെ നെറുകയിൽ ചുംബനം നൽകുന്ന വിഘ്നേഷ് ശിവനാണ് ചിത്രത്തിലുള്ളത്. മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ചടങ്ങുകൾ നടന്നത്. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ഷാരൂഖ്ഖാൻ മുതൽ ദിലീപ് വരെ നയൻസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *