
ഇനി ഒരിക്കലും ഞാൻ അത്തരം വേഷങ്ങൾ ചെയ്യില്ല ! വിവാഹ ശേഷം വിഘ്നേശിനൊപ്പം ആ തീരുമാനമെടുത്തത് നയൻതാര !
ഇന്ന് ലോകം മുഴുവൻ ആരാധിക്കുന്ന താരമാണ് നയൻതാര. മലയാളികളുടെ സ്വന്തം അഭിനേത്രിയാണ് നയൻസ്. തിരുവല്ല സ്വദേശിയായ ഡയാന കുര്യൻ നയൻതാര ആയി മാറിയത് സത്യൻ അന്തിക്കാട് എന്ന സംവിധായകനിലൂടെയാണ്, ഇന്ന് ഒരു സിനിമക്ക് നയൻതാര വാങ്ങുന്നത് 3 കോടി മുതൽ 5 കോടിവരെയാണ്.ഭാഷകൾ മാറി മാറി ഒദേ ദിവസം അഭിനയിച്ച സിനിമകൾ. തെന്നിന്ത്യയിലെ മുൻനിരത്താരമായി തിളങ്ങവേ വേട്ടയാടിയ ഗോസിപ്പുകൾ, വിവാദങ്ങൾ, വാർത്തകളിലും നിറഞ്ഞ ദിനങ്ങൾ അങ്ങനെയങ്ങനെ. ഒടുവിൽ ഏഴു വർഷത്തെ പ്രണയത്തിൻ്റെ തുടർച്ചയെന്നോണം പ്രിയനുമായി ഒന്നിച്ച് ജീവിതം തുടങ്ങി. സ്വപ്നതുല്യമാണ് ഈ ജീവിതം എന്നാണ് ആരാധകരും പറയുന്നത്.
ഇപ്പോൾ അവർ തന്റെ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിഘ്നേശ് ശിവനുമായി വിവാഹിതയായി. വിഘ്നേശ് സമ്മാനമായി നൽകിയ അഞ്ചു കോടി വിലമതിക്കുന്ന ആഭരങ്ങളാണ് നയൻ വിവാഹ ദിവസം ധരിച്ചിരുന്നത്. വിഘ്നേശിന് വിവാഹ സമ്മാനമായി 20 കോടിയുടെ വീടാണ് നയൻസ് നൽകിയത്. കൂടാതെ വിഘ്നേഷിന്റെ സഹോദരിക്ക് 30 പവന്റെ ആഭരണങ്ങളും മറ്റു ബന്ധുക്കൾക്ക് വില കൂടിയ സമ്മാനങ്ങളും നൽകിയിരുന്നു.
ഇപ്പോഴതാ വിവാഹ ശേഷമുള്ള മറ്റൊരു വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്, വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തിന് ശേഷം തന്റെ കരിയറില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നയന്‍താര തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹ ജീവിതം ആസ്വദിക്കാന്‍ ചെറിയൊരു ഇടവേള നയന്‍താര എടുത്തേക്കും. ശേഷം സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കൊടുക്കാനാണ് നടിയുടെ തീരുമാനം.

അതുമാത്രമല്ല ഒരു സമയത്ത് അവർ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിന്ന നായിക കൂടി ആയിരുന്നു. എന്നാൽ ഇനി താൻ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കേണ്ടെന്ന് നയന്‍താര തീരുമാനിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് നയന്‍താര ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. പണ്ട് ഗ്ലാമർ വേഷങ്ങൾക്ക് പ്രത്യേകം പ്രതിഫലം വാങ്ങിയിരുന്ന ആളുകൂടിയാണ് നയൻസ്. ജയം രവിയോടാെപ്പം അഭിനയിക്കാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ 10 കോടി പ്രതിഫലമാണ് നടി വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴില്‍ ഒരു നായിക നടിക്ക് ലഭിക്കുന്ന റെക്കോഡ് പ്രതിഫലമായിരിക്കും ഇത്.
അടുത്തിടെയായി നയൻസ് ചെയ്തുവരുന്നതും അത്തരത്തിലുള്ള വേഷങ്ങൾ തന്നെയാണ്. വിവാഹിതയായി കുടുംബിനി ആയി ജീവിക്കാൻ ഏറെ ആഗ്രഹിച്ച ആളുകൂടിയാണ് നയൻതാര. വിവാഹ ശേഷം നയൻതാര പറഞ്ഞത് ഇങ്ങനെ ആയിരുന്നു, വിക്കി എന്റെ ജീവിതത്തിലേക്ക് വന്ന ശേഷമാണ് കരിയർ മെച്ചപ്പെട്ടത്. ഓരോ ദിവസവും പുതിയതായി എന്തെങ്കിലും ചിന്തിക്കണം. കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കണം എന്നെല്ലാം തോന്നി തുടങ്ങി. ഞാൻ കണ്ടിട്ടുള്ളവരിൽ ഏറെ പേരും ആദ്യം ശ്രമിക്കുന്നത് എന്റെ കരിയർ അവസാനിപ്പിച്ച ശേഷം സ്നേഹിക്കാനാണ്.’ ‘അവർക്ക് ഹോംമേക്കറായി വീട്ടിലിരുത്തണമെന്ന ആഗ്രഹമാണ്. വിക്കി അങ്ങനെ ഒരാളല്ല. ജോലി ചെയ്യാൻ കൂടുതൽ പ്രോത്സാഹിപ്പിക്കും. ചെയ്യുന്നത് നല്ലതാണെങ്കിൽ അഭിനന്ദിക്കും പ്രോത്സാഹിപ്പിക്കുമെന്നും നയൻസ് പറയുന്നു.
Leave a Reply