സാർ, എന്റെ പ്രതിഫലത്തെ കുറിച്ച് ചിന്തിക്കുകയെ വേണ്ടാ.. എപ്പോൾ വരണമെന്ന് മാത്രം പറഞ്ഞാൽ മതി ! നയൻ‌താര വേണ്ടെന്ന് വെച്ചത് ലക്ഷങ്ങൾ, സിദ്ദിഖിന്റെ അന്നത്തെ ആ വാക്കുകൾ !

മലയാ,ള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സംവിധായകനാണ് സിദ്ദിഖ്, അദ്ദേഹ,ത്തിന്റെ വിയോഗം സിനിമ ലോകത്തിന് ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകർക്കും കുടുംബത്തിനും എന്നുമൊരു തീരാ വേദനയാണ്. ഇപ്പോഴിതാ ഇതിന് മുമ്പ് തന്റെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ ബോഡിഗാർഡിനെ കുറിച്ച് സിദ്ദിഖ് പറഞ്ഞിരുന്ന ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേ,ഹത്തി,ന്റെ ആ വാക്കു,കൾ ഇങ്ങനെ, ഈ ചിത്രത്തിൽ നായികയായി ആദ്യം തീരുമാനി,ച്ചത് ശാമിലിയെ ആയിരുന്നു. എന്നാൽ അവർക്ക് തെലുങ്ക് ചിത്രത്തിന്റെ തിരക്ക് കൊണ്ട് അന്ന് ശ്യാമിലിയുടെ ഡേറ്റ് കിട്ടിയില്ല. അങ്ങനെ ദിലീപാണ് പറഞ്ഞത് ഇക്കാ നമുക്ക് നയൻതാരയെ ആലോചിച്ചാലോ എന്ന്, അന്ന് അവർ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയമാണ്. എന്റമ്മോ, അവർ വലിയ നടിയാണ്, വരുമോ എന്നാണ് ഞാൻ ചോദിച്ചത്, അവർ ഫാസിൽ സാറിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ അറിയാം, പക്ഷെ അതിനുശേഷമാണ് അവർ വലിയ നടിയായി മാറിയത്. അപ്പോൾ ദിലീപ് പറഞ്ഞു, നല്ല കഥ ഉണ്ടെങ്കിൽ അവർ വരും നിക്കയോട് അവകർക് വലിയ ബഹുമാനാണ് എന്ന്.

അങ്ങനെ, ഞാ,ൻ അന്ന് നയൻ,സിനെ വിളിച്ചു, സാർ കഥ പറയാൻ വേണ്ടി മാത്രം ഇങ്ങോട്ട് വരണ്ട ഫോണിൽ കൂടി പറഞ്ഞാൽ മതി എന്ന് പറഞ്ഞു, അങ്ങനെ ചുരുക്കി കഥ പറഞ്ഞു, കേട്ട ഉടനെ അവർ പറഞ്ഞു, ഇത് ഞാൻ തന്നെ ചെയ്യാം, ഡേറ്റ് ഒന്ന് അഡ്ജസ്റ് ചെയ്താൽ മതിയെന്ന് പറഞ്ഞു, പക്ഷെ ന,യൻസ് എന്ന് കേട്ടപ്പോൾ നിർമ്മാതാവ് ഞെട്ടി, അവരുടെ പ്രതിഫലം വലിയ തുക അല്ലെ, ഞാൻ ഇത് നയന്സിനോട് പറഞ്ഞപ്പോൾ പറഞ്ഞു, അതോർത്ത് വിഷമിക്കണ്ട, അവർക്ക് കഴിയുന്നത് തന്നാൽ മതിയെന്ന്.. നയൻ ആ സമയത്ത് സാധാരണ വാങ്ങിക്കുന്ന പ്രതിഫലവുമായി ഒരിക്കലും താരതമ്യം ചെയ്യാൻ പോലും പറ്റാത്ത പ്രതിഫലത്തിലാണ് അവർ എന്റെ ആ സിനിമയിൽ വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *