
നയൻതാര അമ്മയായി ! ഇരട്ട കുഞ്ഞുങ്ങൾ പിറന്ന സന്തോഷം പങ്കുവെച്ച് വിഘ്നേശ് ശിവൻ ! ആശംസകൾ അറിയിച്ച് ആരാധകർ !
ഇന്ന് ഇന്ത്യൻ സിനിമ ആരാധിക്കുന്ന നടിയാണ് നയൻതാര, താരത്തിന്റെ ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടാറുണ്ട്. നയൻസിന്റെ വിവാഹവും ശേഷമുള്ള ഹണിമൂൺ ചിത്രങ്ങളും എല്ലാം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് നയൻതാര അമ്മയായി എന്ന സന്തോഷ വാർത്തയാണ് ഭർത്താവ് വിഘ്നേശ് ശിവൻ സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചത്. താരങ്ങൾക്ക് ഇരട്ട കുഞ്ഞുങ്ങൾ ആണ് പിറന്നിരിക്കുന്നത്.
രണ്ടുകുഞ്ഞുങ്ങളെ കുഞ്ഞികാലുകളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിഘ്നേശ് കുറിച്ചത് ഇങ്ങനെ ആയിരുന്നു, നയനും ഞാനും അമ്മയും അപ്പയും ആയി… ഞങ്ങൾ രണ്ട് ആൺകുഞ്ഞുങ്ങളാൽ അനുഗ്രഹിക്കപ്പെട്ടു. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നമ്മുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന് എല്ലാ നല്ല ഘടകങ്ങളും ചേർന്ന് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങളിലേക്ക് വന്നിരിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് വേണം… ഞങ്ങളുടെ ഉയിരും ഉലകവും… ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു.. ദൈവത്തിനും രണ്ട് ഹൃദയമുണ്ട്’ വിഘ്നേഷ് ശിവൻ കുറിച്ചു.

കുഞ്ഞിക്കാലുകൾ നയൻസും വിക്കിയും ചേർന്ന് ചുംബിക്കുന്ന ചിത്രവും താരം പങ്കുവെച്ചു, നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. വാടക ഗർഭധാരണത്തിലൂടെയാകാം താരങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നത് എന്നാണ് റിപ്പോർട്ട്. ഇതിനുമുമ്പും ഇത്തരം ഒരു വാർത്ത ശ്രദ്ധ നേടിയിരുന്നു. ഏതായാലും നയൻസ് ഇപ്പോൾ പുതിയ ചിത്രങ്ങൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഇനി കുഞ്ഞുങ്ങളുടെ കാര്യം നോക്കി കുടുംബവും ഒത്ത് കുറച്ച് അതികം നാൾ ചിലവഴിക്കാനാണ് താര റാണിയുടെ തീരുമാനം. നടിയുടെ ഏറ്റവും പുതിയ ചിത്രം ലൂസിഫറിന്റെ തെലുങ്ക് ചിത്രം ഗോഡ്ഫാതെർ സുതഃർ ഹിറ്റായി പ്രദർശനം തുടരുന്നു.
Leave a Reply