‘നയൻ‌താര പറഞ്ഞ ആ വാക്ക് പാലിച്ചു’ ! കയ്യടിച്ച് ആരാധകർ ! 18,000 കുട്ടികൾ ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർക്ക് സദ്യ നൽകി നയൻതാരയും വിഘ്നേഷും !

ഇന്ന് താര റാണി നയൻതാര വിവാഹിതയായി. മനസ്സിനക്കരെ എന്ന ചിത്രത്തിൽകൂടി സിനിമ ലോകത്ത് എത്തിയ ഡയാന കുര്യൻ ഇന്ന് ലോകമെങ്ങും ആരാധകരുള്ള സൂപ്പർ സ്റ്റാർ ആണ്, കഴിഞ്ഞ 19 വർഷമായി ഒരു മാറ്റവും ഇല്ലാതെ നായികയായി തന്നെ ഇൻഡസ്ട്രിയിൽ നിൽക്കുന്ന ഏക നായികയാണ് നയൻ‌താര. ഇന്ന് അവർ സുമംഗലിയായി. വർഷങ്ങാമായി ഉണ്ടായിരുന്ന പ്രണയമാണ് ഇന്ന് സംഭലമായത്. നയന്തരാക്കും വിഘ്‌നേശ് ശിവനും ആശംസാപ്രവാഹമാണ് ഇപ്പോൾ.  ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ പലരും വിവാഹത്തില്‍ പങ്കെടുക്കാനായി മഹാബലിപുരത്ത് എത്തിക്കഴിഞ്ഞു. വിവാഹ ചടങ്ങുകളുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിയ്ക്കുകയാണ്. കണ്ണെടുക്കാന്‍ തോന്നാത്തവിധം സൗന്ദര്യമുണ്ട് ആ വിവാഹ ചിത്രങ്ങള്‍ക്കും അതിലെ വധൂരവന്മാര്‍ക്കും എന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് മറ്റൊരു വാർത്തയാണ്. ആ സൗന്ദര്യം അവരുടെ മനസിനും ഉണ്ടെന്ന വാർത്തയാണ്. തങ്ങളുടെ വിവാഹത്തോടൊപ്പം സമൂഹത്തിന് നല്ലൊരു മാതൃക കൂടി നൽകിയിരിക്കുകയാണ് നയനും വിക്കിയും.. തമിഴ്‌നാട്ടിലുടനീളം 18,000 കുട്ടികൾക്കും ഒരു ലക്ഷത്തോളം ആളുകൾക്കും വിവാഹ സദ്യ നൽകിയാണ് ഇവർ ഇപ്പോൾ കൈയ്യടി നേടുന്നത്.  വിവാഹ സമയം ഒരുലക്ഷത്തിനു മേൽ ആളുകള്‍ പുറത്തു വിവാഹസദ്യ കഴിക്കുന്നുമുണ്ടായിരുന്നു എന്നും ആ ആശിർവാദം നിങ്ങൾക്ക് എന്നും ഉണ്ടാകുമെന്നും ഇവരുടെ ആരാധകർ പറയുന്നു.

അതുമാത്രമല്ല ഇവരുടെ വിവാഹ നിശ്ചയം വളരെ രഹസ്യമായാണ് നടന്നത്. ഒരു ചാനല്‍ ഷോയില്‍ അവതാരികയുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു എന്ന് നയന്‍താര വെളിപ്പെടുത്തിയത്. അതേ സമയം വിവാഹം എല്ലാവരെയും വിളിച്ച് കൊണ്ട് നാടും നാട്ടുകാരും അറിഞ്ഞുകൊണ്ട് ആയിരിയ്ക്കും എന്ന് അന്നേ വ്യക്തമാക്കിയിരുന്നു. അത് പോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തു

അത്യാഢംബര വിവാഹമാണ് ഇന്ന് നടന്നത്. ഒരു നടി എന്നതിനപ്പുറം നയൻ‌താര ഒരു കുടുംബമായി ജീവിക്കാൻ ഏറെ ആഗ്രഹിച്ച ഒരു ആളുകൂടിയാണ്. ആ ആഗ്രഹം കൂടിയാണ് ഇപ്പോൾ സഭലമായിരിക്കയുന്നത്. മഹാബലിപുരം ഷെറടോണ്‍ ഗ്രാന്റ് ഹോട്ടല്‍ ആന്റ് റിസോട്ടിലാണ് വിവാഹവും അത് കഴിഞ്ഞുള്ള സത്കാരവും. വിവാഹ ചടങ്ങിന്, അകത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാല്‍ പോലും ലൈവ് ആയി കാര്യങ്ങള്‍ എല്ലാം അപ്‌ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *