
‘പത്ത് പൈസ ചിലവില്ലാതെ ആഡംബര വിവാഹം’ ! ഒടുവിൽ ഇപ്പോൾ എല്ലാം താര ദമ്പതികൾക്ക് തന്നെ വിനയായി മാറി ! നോട്ടീസ് അയച്ച് നെറ്റ്ഫ്ലിക്സ്!
നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും അത്യാഡംബരമായി നടന്ന താര വിവാഹം ഏറെ ശ്രദ്ധ നേടിയിരുന്നു. തെന്നിന്ത്യൻ സിനിമ താരങ്ങളുടെ വിവാഹങ്ങളിൽ ഏറ്റവും സമ്പന്നമായ വിവാഹമാണ് നടന്നിരുന്നത്. കോടികൾ മുടക്കിയുള്ള വിവാഹമായിരുന്നു. മഹാബലിപുരത്തെ ഒരു ആഡംബര റിസോര്ട്ടിലായിരുന്നു വിവാഹം. മാധ്യമങ്ങൾക്ക് വിവാഹ സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരുന്നതേയില്ല. വിവാഹം മുഴുവനായി ചിത്രീകരിച്ച് നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് വിവാഹ വീഡിയോയുടെ പകർപ്പവകാശം 25 കോടി രൂപയ്ക്ക് ദമ്പതികൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ പദ്ധതിയിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയതുമായി ബന്ധപ്പെട്ട് താരങ്ങൾ പുലിവാല് പിടിച്ചിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്.
വിവാഹശേഷം ഇരുവരും തായ്ലൻ്റിൽ ഹണിമൂൺ ആഘോഷത്തിലായിരുന്നു. അതിനു പിന്നാലെ നയൻതാര മുംബൈയിൽ തൻ്റെ പുത്തൻ സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുകയും ചെയ്തു. അത്യാഡംബരമായി അതീവ രഹസ്യമായി മറ്റു ക്യാമറകൾ ഒന്നും അനുവദിക്കാതെ നടന്നതായിരുന്നു, മാധ്യമങ്ങൾക്ക് വിവാഹ സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരുന്നതേയില്ല. വിവാഹം മുഴുവനായി ചിത്രീകരിച്ച് നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് വിവാഹ വീഡിയോയുടെ പകർപ്പവകാശം 25 കോടി രൂപയ്ക്ക് ദമ്പതികൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.

പക്ഷെ വിവാഹം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം വൈകുന്നതോടെ വിഘ്നേശ് വിവാഹ ആഘോഷണങ്ങളുടെ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നയൻതാരയുടേയും സംവിധായകൻ വിഗ്നേഷ് ശിവൻ്റെയും വിവാഹം നടന്നതിന് ദമ്പതികളുടെ കൈയിൽ നിന്നും പണം ചെലവായില്ല എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. നെറ്റ്ഫ്ളിക്സായിരുന്നു ഈ ആഢംബര താര വിവാഹം നടത്തിയത്. നെറ്റ്ഫ്ലിക്സിൻ്റെ കരാർ ലംഘിച്ച് വിഗ്നേഷ് ചിത്രങ്ങൾ പങ്കുവെച്ചതുകൊണ്ട് നെറ്റ്ഫ്ലിക്സ് ഇപ്പോൾ ഈ കരാറിൽ നിന്നും പിന്മാറി ഇരിക്കുകയാണ്.
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് നൽകിയ തുക ഉടൻ താര ദമ്പതികൾ തിരികെ കൊടുക്കേണ്ടി വരും എന്നാണ് വാർത്തകൾ വരുന്നത്. അതോടൊപ്പം നെറ്റ്ഫ്ലിക്സ് വിവാഹത്തിന് വേണ്ടി നടത്തിയ ഒരുക്കങ്ങൾ അവർ തന്നെ തുറന്ന് പറഞ്ഞിരുന്നതും ഏറെ ശ്രദ്ധ നേടുന്നു. വിവാഹം നടന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ നയൻതാര അതിഥികൾക്കായി മുറികൾ ബുക്ക് ചെയ്തിരുന്നു. വിവാഹ വേദിയിൽ പടുകൂറ്റൻ ഗ്ലാസ് കൊട്ടാരവും കെട്ടിയൊരുക്കിയിരുന്നു. ഒരു ഊണിന് 3,500 രൂപ വില വരുന്ന ഭക്ഷണവും വിവാഹത്തിനോടനുബന്ധിച്ച് തയ്യാറാക്കിയിക്കുന്നു. മുംബൈയിൽ നിന്ന് പ്രത്യേകം ഇറക്കിയ അംഗരക്ഷകർ, ടോപ്പ് റേറ്റഡ് മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നിങ്ങനെ എല്ലാ ചെലവുകളും വഹിച്ചിരുന്നത് നെറ്റ്ഫ്ളിക്സ് ആയിരുന്നു.
Leave a Reply