
നയൻതാര പിന്നെ ജപ്പാൻകാരി ആണല്ലോ ! ഇവിടെ മലയാളത്തിൽ വേറെ നായികമാർ ഇല്ലാഞ്ഞിട്ടാണോ ! അൽഫോൻസ് പുത്രൻ പറയുന്നു !
മലയാളക്കരയിൽ പ്രേമം എന്ന ഒരൊറ്റ സിനിമ കൊണ്ട് ചരിത്രം കുറിച്ച സംവിധായകനാണ് അൽഫോൻസ് പുത്രൻ. ഇപ്പോഴിതാ അദ്ദേഹം ഏറ്റവും പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. പൃഥിരാജ് നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് ഒരുക്കുന്ന സിനിമക്കായി വലിയ പ്രതീക്ഷയോടെയാണ് സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇത് ആദ്യമായിട്ടാണ് നയൻതാര പൃഥ്‌വി കൂട്ടുകെട്ടിൽ ഒരു ചിത്രം വരാൻ പോകുന്നത്. ആരാധകരില്‍ സന്തോഷം ഉണ്ടാക്കി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്ത് വിട്ടിരുന്നു. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടത്.
മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു വമ്പൻ താര നിര അണിനിരക്കുന്ന ഒരു ചിത്രം കൂടിയാണിത്. കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള കളര്‍ ഫുള്‍ പോസ്റ്റായിരുന്നു പുറത്ത് വിട്ടത്.പോസ്റ്റര്‍ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോഴിതാ ആ പോസ്റ്ററിന് താഴെ ഒരുപാട് കമന്റുകൾ എത്തുന്നുണ്ട്. അത്തരത്തിൽ ഒരു കമന്റും അതിന് അൽഫോൻസ് പുത്രൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ അതിലും ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ നയന്‍താരയെ നായികയാക്കിയതിനെ എതിര്‍ത്തായിരുന്നു കമന്റ്. ‘മലയാളത്തില്‍ ഇത്രയും കഴിവുള്ള നടിമാരുള്ളപ്പോള്‍ എന്തിന് നയന്‍താര എന്നായിരുന്നു ഒരാളുടെ കമന്റ്’. ഇതിന് അല്‍ഫോന്‍സ് നല്‍കിയ മറുപടി ഇങ്ങനെ…

നയൻതാര പിന്നെ ജപ്പാൻകാരി ആണല്ലോ… എന്നാണ് ആദ്ദേഹം തമാശ രൂപേനെ ആദ്യം ചോദിച്ചത്… എന്റെ അറിവില്‍ പുള്ളിക്കാരി മലയാളിയാണ്. ടാലന്റും ഉണ്ട് എന്ന് തന്നെയാണ് എന്റെ സിനിമ ഷൂട്ട് ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായത് എന്നാണ് അല്‍ഫോന്‍സ് മറുപടിയായി കുറിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ മറുപടിക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.
നയൻതാര ഇപ്പോൾ തന്റെ വിവാഹ തിരക്കിലാണ്, ജൂൺ ഒമ്പതിനാണ് നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ നയനതാരയുടെ വിവാഹം എത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോ പുറത്തുവന്നിരുന്നു. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും ഈ താര വിവാഹം. നേരത്തെ തിരുപ്പതിയിൽ വച്ചാകുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകുന്നത്.
Leave a Reply